ചങ്ങരംകുളം:സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരിയായ വീട്ടമ്മക്ക് പരിക്കേറ്റു.തിരുനാവായ സ്വദേശി 52 വയസുള്ള സുജാത ക്കാണ് പരിക്കേറ്റത്.ഇവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശനിയാഴ്ച കാലത്ത് എട്ട് മണിയോടെ ചങ്ങരംകുളം പോലീസ് സ്‌റ്റേഷന് അടുത്താണ് അപകടം.തൃശ്ശൂര്‍ ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോയിരുന്ന സ്വകാര്യ ബസ്സ് എതിരെ വന്ന കാറില്‍ ഇടിക്കുകയായിരുന്നു.കാര്‍ പെട്ടെന്ന് തിരിച്ചതാണ് അപകടത്തിനിടയാക്കിയത്.ചങ്ങരംകുളം പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു