ചങ്ങരംകുളം:ലഹരിക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ പാവിട്ടപ്പുറത്ത് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ലഹരിക്കെതിരെ ജനകീയ ക്യാമ്പയിന് തുടക്കമായി.പാവിട്ടപ്പുറം സെന്ററില്‍ വച്ച് നടന്ന ലഹരിവിരുദ്ധ സംഗമം ചങ്ങരംകുളം സിഐ ഷൈന്‍ ഉദ്ഘാടനം ചെയ്തു.ലഹരിമുക്ത ഭവനം, ലഹരിമുക്ത സമൂഹം’ ക്യാമ്പയിന്റെ ഭാഗമായി ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മ പുറത്തിറക്കിയ പോസ്റ്റർ പ്രകാശനവും സിഐ നിര്‍വഹിച്ചു.പുതു തലമുറയുടെ ലഹരി ഉപയോഗത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടത് കുടുംബങ്ങളിൽ നിന്നാണെന്നും ഭരണകൂടത്തിനും നിയമപാലകർക്കും മാത്രമായി ലഹരിയുടെ ഉപയോഗത്തെ തടയാൻ സാധിക്കുകയില്ലെന്നും സിഐ പറഞ്ഞു.പൊതു സമൂഹം ഇനിയും ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ വലിയ ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്നും അദ്ധേഹം ഓര്‍മപ്പെടുത്തി.ജാതി മത രാഷ്ട്രീയ ഭേതമന്യെ സ്ത്രീകള്‍ അടക്കമുള്ള നിരവധി പേര്‍ ലഹരി വിരുദ്ധ സംഗമത്തില്‍ പങ്കാളികളായി.ആലങ്കോട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ
സുജിത സുനില്‍,ഷാഹിന നാസർ,മഹല്ല് ഖത്തീബ് ഇബ്രാഹിം ബാഖവി,കെ വി മുഹമ്മദ് മൗലവി, പി ഐ മുജീബ് റഹ്മാൻ,റഷീദ്, സലാം, മുസ്തഫ, ഷെരീഫ് മാസ്റ്റർ തുടങ്ങിയവർ
സംസാരിച്ചു.ക്യാമ്പയിന്റെ ഭാഗമായി
തുടർന്നുള്ള ദിവസങ്ങളിൽ വീടുകളിൽ നോട്ടീസ് വിതരണം,ബോധവൽക്കരണ ക്ലാസുകൾ,സെമിനാറുകൾ എന്നിവ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു