• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വിനോദ സഞ്ചാരത്തിനായി എത്തി, പുഴയിൽ കുളിക്കാനിറങ്ങി; രണ്ട് പേർക്ക് ദാരുണാന്ത്യം

cntv team by cntv team
April 1, 2025
in UPDATES
A A
വിനോദ സഞ്ചാരത്തിനായി എത്തി, പുഴയിൽ കുളിക്കാനിറങ്ങി; രണ്ട് പേർക്ക് ദാരുണാന്ത്യം
0
SHARES
576
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: കോതമംഗലം വടാട്ടുപാറയിൽ രണ്ട് പേർ മുങ്ങിമരിച്ചു. കാലടി സ്വദേശി അബു ഫായിസ് (22), ആലുവ സ്വദേശി സിദ്ധിക്ക് (38) എന്നിവരാണ് മരിച്ചത്. വിനോദ സഞ്ചാരത്തിനായി എത്തിയവരാണ് ഇരുവരും. സംഘം കുളിക്കാനായി പുഴയിൽ ഇറങ്ങിയപ്പോൾ അബുവും സിദ്ധിക്കും വെള്ളത്തിൽ താഴ്ന്ന് പോകുകയായിരുന്നു. പലവന്‍പടി എന്ന വനമേഖലയ്ക്ക് അടുത്തായിരുന്നു സംഭവം. ഇടമലയാര്‍ വൈദ്യുതി പദ്ധതിയില്‍നിന്ന് വൈദ്യുതി ഉത്പാദനം കഴിഞ്ഞെത്തുന്ന ജലമാണ് ഈ പുഴയിലുണ്ടാവുക. ചൊവ്വാഴ്ച പകല്‍ വൈദ്യുതി ഉത്പാദനമുണ്ടായിരുന്നതിനാല്‍ പുഴയിലാകെ വെള്ളമുണ്ടായിരുന്നു. പുഴയിലെ മണല്‍ത്തിട്ടയില്‍നിന്ന് ഫോട്ടോയെടുക്കാനും മറ്റും ധാരാളം ആളുകളെത്താറുണ്ട്. ചുഴിയും നല്ല ആഴവുമുള്ള മേഖലയിലാണിത്. പെട്ടെന്ന് ചുഴിയുണ്ടാകുമ്പോള്‍ മണല്‍തിട്ട അടര്‍ന്നുപോകും. സിദ്ധിക്കും ഫായിസും നിന്ന മണല്‍തിട്ട ഇത്തരത്തില്‍ അടര്‍ന്ന് ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. രക്ഷിക്കാനുള്ള ശ്രമം വിഫലമായി. ഉച്ചയ്ക്ക് രണ്ടുമണി കഴിഞ്ഞതോടെ കോതമംഗലത്തുനിന്ന് ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ടീമും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ മുങ്ങിയെടുത്തത്.

Related Posts

ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു
UPDATES

ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു

October 3, 2026
54
ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കുന്നു. സി ഹരിദാസ്.
UPDATES

ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കുന്നു. സി ഹരിദാസ്.

October 3, 2026
27
ചങ്ങരംകുളം മൂക്കുതലയില്‍ വില്‍പനക്ക് സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായം പിടികൂടി ‘ പ്രതിക്കെതിരെ കേസെടുത്തു
UPDATES

ചങ്ങരംകുളം മൂക്കുതലയില്‍ വില്‍പനക്ക് സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായം പിടികൂടി ‘ പ്രതിക്കെതിരെ കേസെടുത്തു

October 3, 2026
885
സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു
UPDATES

സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

October 3, 2026
447
ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.
UPDATES

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

October 2, 2026
616
ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി
UPDATES

ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി

October 2, 2026
15
Next Post
ഓൺലൈൻ തട്ടിപ്പിലൂടെ ഡോക്ടർ ദമ്പതികളില്‍ നിന്ന് കോടികൾ തട്ടിയ കേസ്; മൂന്ന് പ്രതികൾ കസ്റ്റഡിയിൽ

ഓൺലൈൻ തട്ടിപ്പിലൂടെ ഡോക്ടർ ദമ്പതികളില്‍ നിന്ന് കോടികൾ തട്ടിയ കേസ്; മൂന്ന് പ്രതികൾ കസ്റ്റഡിയിൽ

Recent News

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
79
തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

October 3, 2026
21
ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

October 3, 2026
7
മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

October 3, 2026
193
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025