എടപ്പാള്‍:എടപ്പാളില്‍ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ ഗൃഹനാഥന് മരിച്ചു.കോലളമ്പ് കോലത്ത് കാളമ്മല്‍ ഹംസ(70) ആണ് മരിച്ചത്.ഞായറാഴ്ച ഉച്ചയോടെ ബൈക്കില്‍ എടപ്പാളിലേക്ക് പോകുന്നതിനിടെയാണ് ബൈക്കില്‍ നിന്ന് വീണ് ഹംസക്ക് പരിക്കേറ്റത്.മറ്റൊരു വാഹനത്തില്‍ തട്ടിയാണ് അപകടമെന്നാണ് നിഗമനം.പരിക്കേറ്റ് റോഡില്‍ കിടന്ന ഹംസയെ തൃശ്ശൂരിലെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്കി