• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വേനൽചൂട് തണുപ്പിക്കാൻ മഴ വരുന്നു, ശക്തമായ കാറ്റിനും സാധ്യത, യെല്ലോ അല‌ർട്ട്; പുതുക്കിയ മഴ മുന്നറിയിപ്പ്

cntv team by cntv team
March 31, 2025
in Kerala
A A
വേനൽചൂട് തണുപ്പിക്കാൻ മഴ വരുന്നു, ശക്തമായ കാറ്റിനും സാധ്യത, യെല്ലോ അല‌ർട്ട്; പുതുക്കിയ മഴ മുന്നറിയിപ്പ്
0
SHARES
172
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 3ന് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. 4 ന് എറണാകുളം, തൃശൂ‌ർ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും ജാഗ്രത പുല‍ർത്തണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേ സമയം കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തി. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യുവി ഇൻഡെക്സ് ഓറഞ്ച് ആണ് രേഖപ്പെടുത്തിയത്. യുവി ഇൻഡെക്സ് 8 മുതൽ 10 വരെ രേഖപ്പെടുത്തുന്ന ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കുന്നത്. ഈ ജില്ലകളിൽ അതീവ ജാഗ്രത പുല‍ർത്തണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

Related Posts

റേഷൻ വിഹിതം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര നീക്കം ജനങ്ങളോടുള്ള വെല്ലുവിളി: പിണറായി വിജയൻ
Kerala

റേഷൻ വിഹിതം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര നീക്കം ജനങ്ങളോടുള്ള വെല്ലുവിളി: പിണറായി വിജയൻ

July 8, 2026
82
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; മലപ്പുറം ഉൾപ്പെടെ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
Kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; മലപ്പുറം ഉൾപ്പെടെ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

July 8, 2026
745
കള്ളാടി മണ്ണിടിച്ചിൽ: അന്വേഷിച്ച് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ച് മനുഷ്യവകാശ കമ്മീഷൻ
Kerala

കള്ളാടി മണ്ണിടിച്ചിൽ: അന്വേഷിച്ച് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ച് മനുഷ്യവകാശ കമ്മീഷൻ

July 8, 2026
29
‘ദേശീയപാതാ വികസനത്തിനായി കേന്ദ്രം 2039 കോടി രൂപ അനുവദിച്ചു’; ഗഡ്കരിയുമായി ചർച്ചനടത്തി പി.കെ. ബഷീർ
Kerala

‘ദേശീയപാതാ വികസനത്തിനായി കേന്ദ്രം 2039 കോടി രൂപ അനുവദിച്ചു’; ഗഡ്കരിയുമായി ചർച്ചനടത്തി പി.കെ. ബഷീർ

July 8, 2026
59
ഓണക്കാലത്ത് തിരക്കില്ലാതെ നാട്ടിലെത്താം: പുതിയ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവെ, ബുക്കിംഗ് നാളെ മുതൽ
Kerala

ഓണക്കാലത്ത് തിരക്കില്ലാതെ നാട്ടിലെത്താം: പുതിയ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവെ, ബുക്കിംഗ് നാളെ മുതൽ

July 8, 2026
61
പെരുമ്പിലാവിൽ അച്ഛൻ വിഷം നൽകി കൊല്ലാൻ ശ്രമിച്ച കുട്ടികളിൽ ഒരാൾ മരിച്ചു
Kerala

പെരുമ്പിലാവിൽ അച്ഛൻ വിഷം നൽകി കൊല്ലാൻ ശ്രമിച്ച കുട്ടികളിൽ ഒരാൾ മരിച്ചു

July 8, 2026
690
Next Post
കേരളത്തിൽ MDMA മൊത്തവിതരണം നടത്തുന്ന നൈജീരിയൻ സ്വദേശി പിടിയിൽ

കേരളത്തിൽ MDMA മൊത്തവിതരണം നടത്തുന്ന നൈജീരിയൻ സ്വദേശി പിടിയിൽ

Recent News

മഴകനക്കും’കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മഴകനക്കും’കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

July 8, 2026
709
റേഷൻ വിഹിതം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര നീക്കം ജനങ്ങളോടുള്ള വെല്ലുവിളി: പിണറായി വിജയൻ

റേഷൻ വിഹിതം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര നീക്കം ജനങ്ങളോടുള്ള വെല്ലുവിളി: പിണറായി വിജയൻ

July 8, 2026
82
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; മലപ്പുറം ഉൾപ്പെടെ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; മലപ്പുറം ഉൾപ്പെടെ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

July 8, 2026
745
കള്ളാടി മണ്ണിടിച്ചിൽ: അന്വേഷിച്ച് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ച് മനുഷ്യവകാശ കമ്മീഷൻ

കള്ളാടി മണ്ണിടിച്ചിൽ: അന്വേഷിച്ച് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ച് മനുഷ്യവകാശ കമ്മീഷൻ

July 8, 2026
29
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025