എടപ്പാൾ:ഹിജറ വർഷം1446 ഈദുൽ ഫിത്വർ നോടനുബന്ധിച്ച് ശവ്വാൽ 1 ഞായർ ഈദ് ഗാഹ് സംഘടിപ്പിച്ചു.എമിറേറ്റ് മാളിൽ വച്ച് നടന്ന ഈദ് ഗാഹിന് ഹുസൈൻ ഷംസുദ്ധീൻ പാലപ്പെട്ടി നേതൃത്വം നൽകി.ഈദ് മാനവികതയുടെ സന്ദേശമാണ് ലോകത്തിന് പകരുന്നതെന്നും സഹജീവികളോടും പ്രകൃതിയോട് ചേർന്ന് നിന്ന് ആത്മ വിശുദ്ധിയോടെ ജീവിതം സമർപ്പിക്കാനും അദ്ധേഹം ആവശ്യപ്പെട്ടു.സുകുമാരൻ എടപ്പാൾ മുഖ്യാതിഥിയായി.കലാപരിപാടികൾ ഈദ് വിരുന്ന് വിവിധ ഉൽപ്പന്നങ്ങളുടെ പ്രദർശന വിപണമേള തുടങ്ങിയവ സംഘടിപ്പിച്ചു