• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, March 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വിവാദ ഭാഗങ്ങള്‍ പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡ്; എമ്പുരാന്‍ റീ സെന്‍സറിങ് ചെയ്‌തേക്കും

cntv team by cntv team
March 29, 2025
in UPDATES
A A
വിവാദ ഭാഗങ്ങള്‍ പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡ്; എമ്പുരാന്‍ റീ സെന്‍സറിങ് ചെയ്‌തേക്കും
0
SHARES
239
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡല്‍ഹി: മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്റെ വിവാദ ഭാഗങ്ങള്‍ പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡ്. സിനിമയ്‌ക്കെതിരെ പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ചിത്രം റീ സെന്‍സറിങ് ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റീ സെന്‍സറിങ്ങിന് വിധേയമാക്കിയാല്‍ വിവാദ ഭാഗങ്ങള്‍ നീക്കിയേക്കുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ തീയറ്ററുകളില്‍ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും പൊട്ടിപ്പുറപ്പെട്ടു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തി. ബുക്ക് ചെയ്ത ടിക്കറ്റുകള്‍ വരെ ചിലര്‍ ക്യാന്‍സല്‍ ചെയ്തു. എന്നാല്‍ ചിത്രത്തിനെതിരായ വിമര്‍ശനങ്ങള്‍ ഏറ്റെടുക്കാന്‍ ബിജെപി തയ്യാറായില്ല. സിനിമയെ സിനിമയായി കാണണം എന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശും വ്യക്തമാക്കിയത്. മുതിര്‍ന്ന നേതാക്കള്‍ നിലപാട് വ്യക്തമാക്കുമ്പോഴും ചിത്രത്തിനെതിരെ സംഘപരിവാര്‍ വിമര്‍ശനം തുടരുകയാണ്. ചിത്രത്തിനെതിരെ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ രംഗത്തെത്തി. എമ്പുരാനിലുളളത് ഹിന്ദു വിരുദ്ധ അജണ്ടയെന്നാണ് ഓര്‍ഗനൈസറിലെ ലേഖനത്തില്‍ പറയുന്നത്. 2022ലെ കലാപത്തില്‍ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് നടപ്പിലാക്കിയത് രാഷ്ട്രീയ അജണ്ടയാണ്. മോഹന്‍ലാലിന്റെ വേഷം ആരാധകരെ ചതിക്കുന്നതെന്നും ഓര്‍ഗനൈസര്‍ ലേഖനത്തിൽ ചൂണ്ടിക്കാട്ടി. ഓര്‍ഗനൈസറിന്റെ ലേഖനത്തിനെതിരെ എ എ റഹീം എം പി രംഗത്തെത്തിയിരുന്നു. ബഹിഷ്‌കരിക്കേണ്ടത് എമ്പുരാനല്ലെന്നും ഓര്‍ഗനൈസറിലെ ലേഖനമാണെന്നും എ എ റഹീം പറഞ്ഞു. എമ്പുരാന്‍ ഇന്ത്യ വിരുദ്ധ സിനിമയാണെന്ന് സംഘപരിവാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. സിനിമയില്‍ വിയോജിപ്പുകളും യോജിപ്പുകളും ഉണ്ടാകും. ആപത്ക്കരമായ പരാമര്‍ശങ്ങള്‍ ഓര്‍ഗനൈസര്‍ ലേഖനത്തിലുണ്ടെന്നും എ എ റഹീം പറഞ്ഞു.

Related Posts

കോയമ്പത്തൂരിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം, രണ്ട് പാലക്കാട് സ്വദേശികള്‍ ഉള്‍പ്പെടെ 3 പേര്‍ മരിച്ചു
UPDATES

കോയമ്പത്തൂരിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം, രണ്ട് പാലക്കാട് സ്വദേശികള്‍ ഉള്‍പ്പെടെ 3 പേര്‍ മരിച്ചു

March 30, 2026
261
രാഹുല്‍ ഗാന്ധി ഇന്നെത്തും; പത്തനംതിട്ടയിലും കോട്ടയത്തും പ്രചാരണം; മുഖ്യമന്ത്രി ഇന്ന് കൊല്ലത്ത്
UPDATES

രാഹുല്‍ ഗാന്ധി ഇന്നെത്തും; പത്തനംതിട്ടയിലും കോട്ടയത്തും പ്രചാരണം; മുഖ്യമന്ത്രി ഇന്ന് കൊല്ലത്ത്

March 30, 2026
19
പോലീസ് സ്റ്റേഷൻ സന്ദർശിച്ച് പെരുമുക്ക് എ.എം.എൽപി സ്കൂളില വിദ്യാർത്ഥികൾ
UPDATES

പോലീസ് സ്റ്റേഷൻ സന്ദർശിച്ച് പെരുമുക്ക് എ.എം.എൽപി സ്കൂളില വിദ്യാർത്ഥികൾ

March 30, 2026
160
കെടി ജലീലിന് വോട്ട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി എടപ്പാളിൽ
UPDATES

കെടി ജലീലിന് വോട്ട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി എടപ്പാളിൽ

March 30, 2026
63
“മൂന്നാം തവണയും ഇടതുസർക്കാർ അധികാരത്തിൽ വരും ”മുഖ്യമന്ത്രി പിണറായി വിജയൻ
UPDATES

“മൂന്നാം തവണയും ഇടതുസർക്കാർ അധികാരത്തിൽ വരും ”മുഖ്യമന്ത്രി പിണറായി വിജയൻ

March 30, 2026
66
ഓൺലൈനിൽ പണികിട്ടും !; തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി
UPDATES

ഓൺലൈനിൽ പണികിട്ടും !; തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി

March 29, 2026
52
Next Post
ചോദ്യപേപ്പറിന് പകരം ഉദ്യോഗാർത്ഥികൾക്ക് നൽകിയത് ഉത്തരസൂചിക; പി‌എസ്‌സിക്ക് ഗുരുതര വീഴ്ച, പരീക്ഷ റദ്ദാക്കി

ചോദ്യപേപ്പറിന് പകരം ഉദ്യോഗാർത്ഥികൾക്ക് നൽകിയത് ഉത്തരസൂചിക; പി‌എസ്‌സിക്ക് ഗുരുതര വീഴ്ച, പരീക്ഷ റദ്ദാക്കി

Recent News

‘രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്റ്റോക്കുണ്ട്’; കേന്ദ്രസര്‍ക്കാര്‍

‘രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്റ്റോക്കുണ്ട്’; കേന്ദ്രസര്‍ക്കാര്‍

March 30, 2026
16
സമ്മര്‍ ബമ്പര്‍ 10 കോടി രൂപ ഒന്നാം സമ്മാനം പരപ്പനങ്ങാടി സ്വദേശിക്ക്

സമ്മര്‍ ബമ്പര്‍ 10 കോടി രൂപ ഒന്നാം സമ്മാനം പരപ്പനങ്ങാടി സ്വദേശിക്ക്

March 30, 2026
139
പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; സിപിഎം നേതാവ് അഞ്ച് ലക്ഷം തട്ടി, തെളിവുകൾ പുറത്തുവിട്ട് വി കുഞ്ഞികൃഷ്‌ണൻ

പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; സിപിഎം നേതാവ് അഞ്ച് ലക്ഷം തട്ടി, തെളിവുകൾ പുറത്തുവിട്ട് വി കുഞ്ഞികൃഷ്‌ണൻ

March 30, 2026
82
എംബി രാജേഷിന്‍റെ വെല്ലുവിളി ഏറ്റെടുത്ത് ബൽറാം, പരസ്യ സംവാദത്തിന് റെഡി; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായുള്ള സംവാദത്തിന് ശേഷമെന്ന് കണ്ടീഷൻ

എംബി രാജേഷിന്‍റെ വെല്ലുവിളി ഏറ്റെടുത്ത് ബൽറാം, പരസ്യ സംവാദത്തിന് റെഡി; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായുള്ള സംവാദത്തിന് ശേഷമെന്ന് കണ്ടീഷൻ

March 30, 2026
106
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025