• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 8, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home UPDATES

ജനന സർട്ടിഫിക്കറ്റിലെ പേരുമാറ്റം ഇനി എളുപ്പത്തിൽ

cntv team by cntv team
March 28, 2025
in UPDATES
A A
ജനന സർട്ടിഫിക്കറ്റിലെ പേരുമാറ്റം ഇനി എളുപ്പത്തിൽ
0
SHARES
441
VIEWS
Share on WhatsappShare on Facebook

തിരുവനന്തപുരം: ജനന സർട്ടിഫിക്കറ്റിലെ പേരുമാറ്റത്തിനുള്ള നിബന്ധനകളിൽ സമൂലമായ ഇളവുകൾ നൽകാൻ സർക്കാർ തീരുമാനിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. കേരളത്തിൽ ജനനം രജിസ്റ്റർ ചെയ്ത ആർക്കും ഇനിമുതൽ ഗസറ്റ് വിജ്ഞാപനം വഴി മാറ്റം വരുത്തിയ പേര് ജനന രജിസ്ട്രേഷനിൽ ഒറ്റത്തവണ മാറ്റം വരുത്താനാവും. ഇതോടെ വർഷങ്ങളായി നിലനിന്ന സങ്കീർണതയ്ക്കാണ് സർക്കാർ പരിഹാരം കണ്ടിരിക്കുന്നത്.
കൊല്ലം ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്തിലെ വഞ്ചിമുക്ക് ലക്ഷ്മിസദനത്തിൽ കണ്ണൻ ബി ദിവാകരൻ നവകേരള സദസിൽ സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് നിരവധി പേർക്ക് സഹായകമായ ഈ തീരുമാനം സർക്കാർ കൈക്കൊണ്ടത്. കണ്ണൻ ബൈജൂവെന്ന പേര് ഗസറ്റ് വിജ്ഞാപനപ്രകാരമാണ് കണ്ണൻ ബി ദിവാകർ എന്നാക്കി മാറ്റിയത്. എന്നാൽ സ്കൂൾ സർട്ടിഫിക്കറ്റ് സിബിഎസ്ഇയുടേത് ആയിരുന്നതിനാൽ, തിരുത്തലിന് തിരുത്തിയ ജനന സർട്ടിഫിക്കറ്റ് അനിവാര്യമായി. ജനന സർട്ടിഫിക്കറ്റിലെ തിരുത്തലിന് തിരുത്തിയ സ്കൂൾ സർട്ടിഫിക്കറ്റ് ആയിരുന്നു ആവശ്യം. ഈ പ്രശ്നം മുൻനിർത്തി കണ്ണൻ നവകേരള സദസിൽ സമർപ്പിച്ച പരതിയിന്മേലാണ് നടപടി.

1 .നിലവിൽ കേരളത്തിലെ പൊതുമേഖലയിൽ വിദ്യാഭ്യാസം ലഭിച്ച കുട്ടികൾക്ക് ഗസറ്റ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റിലും സ്കൂൾ രേഖകളിലും പേരിൽ മാറ്റം വരുത്താനും തുടർന്ന് ഈ സ്കൂൾ രേഖകളുടെ അടിസ്ഥാനത്തിൽ മാത്രം ജനന സർട്ടിഫിക്കറ്റ് തിരുത്താനുമാണ് അവസരമുണ്ടായിരുന്നത്. ഇത് പല സങ്കീർണതകൾക്കും വഴിവെച്ചിരുന്നു.

2 . സിബിഎസ്ഇ/ഐസിഎസ്ഇ സ്കൂളുകളിൽ പഠിച്ചവർക്കും, ഇന്ത്യയ്ക്ക് പുറത്ത് പഠനം നടത്തിയവർക്കും ഗസറ്റ് വിജ്ഞാപനം വഴി പേര് തിരുത്തിയാലും അതുവെച്ച് സ്കൂൾ രേഖകളിൽ മാറ്റം വരുത്താനാകാത്തതിനാൽ ജനന സർട്ടിഫിക്കറ്റിൽ പേര് തിരുത്താൻ സാധിക്കുന്നുണ്ടായിരുന്നില്ല.

  1. സ്കൂൾ രേഖകളിൽ തിരുത്തൽ വരുത്താൻ തിരുത്തിയ ജനനസർട്ടിഫിക്കറ്റും, ജനന സർട്ടിഫിക്കറ്റിൽ തിരുത്താൻ തിരുത്തിയ സ്കൂൾ സർട്ടിഫിക്കറ്റം വേണമെന്നതായിരുന്നു സ്ഥിതി. പൊതുവിദ്യാലയങ്ങളിൽ പഠിച്ചവർക്കും കാലതാമസത്തിന് ഈ വ്യവസ്ഥകൾ കാരണമായിരുന്നു. ഈ വ്യവസ്ഥയാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് ലഘൂകരിച്ചത്.
  2. കാലോചിതമായി ചട്ടങ്ങളും നിയമങ്ങളും പരിഷ്കരിക്കാനുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ശ്രമങ്ങളിൽ ഒന്നാണ് ഈ തീരുമാനമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നിരവധി അപേക്ഷകളാണ് ഈ ആവശ്യവുമായി വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലുള്ളത്. ഇവർക്കെല്ലാം ആശ്വാസമാവുന്ന തീരുമാനമാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. ഈ തീരുമാനത്തിന് അനുസൃതമായ മാറ്റം ഉടൻ കെ സ്മാർട്ടിൽ വരുത്തും.

5 . ജനന-മരണ-വിവാഹ രജിസ്ട്രേഷനുകളിൽ വിപ്ലവകരമായ പരിഷ്കരണങ്ങളാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. വീഡിയോ കെവൈസി ഉപയോഗിച്ച് ലോകത്ത് എവിടെയിരുന്നും മിനുട്ടുകൾ കൊണ്ട് വിവാഹം രജിസ്റ്റർ ചെയ്യാൻ ഇന്ന് മലയാളിക്ക് കഴിയുന്നത് ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്. കൂടുതൽ പരിഷ്കരണങ്ങൾ സിവിൽ രജിസ്ട്രേഷനുകളിൽ നടപ്പിൽ വരുത്തുമെന്നും മന്ത്രി അറിയിച്ചു.

Related Posts

ഏത് മൂഡ് കൂലി മൂഡ്… ഒരു മണിക്കൂറിൽ ഒരു കോടി.. അഡ്വാൻസ് ബുക്കിങ്ങിൽ കസറി തലൈവ
Entertainment

ഏത് മൂഡ് കൂലി മൂഡ്… ഒരു മണിക്കൂറിൽ ഒരു കോടി.. അഡ്വാൻസ് ബുക്കിങ്ങിൽ കസറി തലൈവ

August 8, 2025
കുന്നംകുളം കേച്ചേരിയിൽ ആനയിടഞ്ഞു  : പരിഭ്രാന്തി പരത്തി
Local News

കുന്നംകുളം കേച്ചേരിയിൽ ആനയിടഞ്ഞു : പരിഭ്രാന്തി പരത്തി

August 8, 2025
‘യേശുദാസിനെ തെറി വിളിക്കുന്നത് കേട്ടുനിൽക്കാനാകില്ല’; വിനായകനെതിരെ നടപടിയെടുക്കണമെന്ന് ഫെഫ്‌ക
Entertainment

‘യേശുദാസിനെ തെറി വിളിക്കുന്നത് കേട്ടുനിൽക്കാനാകില്ല’; വിനായകനെതിരെ നടപടിയെടുക്കണമെന്ന് ഫെഫ്‌ക

August 8, 2025
കുതിപ്പ് തുടരുന്നു; സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്
Kerala

കുതിപ്പ് തുടരുന്നു; സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്

August 8, 2025
സുപ്രീംകോടതി വിധി: വൈദ്യുതിനിരക്കിൽ വൻവർധന വരുന്നു, കേരളത്തിൽ കൂട്ടേണ്ടത് യൂണിറ്റിന് 90 പൈസ
Latest News

സുപ്രീംകോടതി വിധി: വൈദ്യുതിനിരക്കിൽ വൻവർധന വരുന്നു, കേരളത്തിൽ കൂട്ടേണ്ടത് യൂണിറ്റിന് 90 പൈസ

August 8, 2025
ഡോ. ഹാരിസിന്റെ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഉപകരണം കാണാതായിട്ടില്ല; ടിഷ്യൂ മോസിലേറ്റര്‍ ആശുപത്രിയില്‍ തന്നെയുണ്ടെന്ന് കണ്ടെത്തല്‍
UPDATES

ഡോ. ഹാരിസിന്റെ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഉപകരണം കാണാതായിട്ടില്ല; ടിഷ്യൂ മോസിലേറ്റര്‍ ആശുപത്രിയില്‍ തന്നെയുണ്ടെന്ന് കണ്ടെത്തല്‍

August 8, 2025
Next Post
സൈബര്‍ സെക്യൂരിറ്റി മേഖലയില്‍ വന്‍ തൊഴിലവസരങ്ങള്‍; സൗജന്യ പരിശീലനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

സൈബര്‍ സെക്യൂരിറ്റി മേഖലയില്‍ വന്‍ തൊഴിലവസരങ്ങള്‍; സൗജന്യ പരിശീലനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

Recent News

52,667 കോടിരൂപയുടെ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം; LPG വിലകുറയ്ക്കാനും നടപടി

52,667 കോടിരൂപയുടെ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം; LPG വിലകുറയ്ക്കാനും നടപടി

August 8, 2025
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ അനുബന്ധ ഘടകമായി മാറി: എം എ ബേബി

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ അനുബന്ധ ഘടകമായി മാറി: എം എ ബേബി

August 8, 2025
ഇനി പുതിയ മുഖം! ചാറ്റ് ജിപിടി വെർഷൻ 5 പുറത്ത്; അപ്‌ഡേഷനുകൾ അറിയാം

ഇനി പുതിയ മുഖം! ചാറ്റ് ജിപിടി വെർഷൻ 5 പുറത്ത്; അപ്‌ഡേഷനുകൾ അറിയാം

August 8, 2025
പി ടി ഫൈവ് സുരക്ഷിതന്‍; ചികിത്സ നല്‍കി വനത്തിനുള്ളിലേക്ക് തുരത്തി

പി ടി ഫൈവ് സുരക്ഷിതന്‍; ചികിത്സ നല്‍കി വനത്തിനുള്ളിലേക്ക് തുരത്തി

August 8, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025