• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, June 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘എന്നെ ദ്രോഹിക്കാതെ നിനക്കും മക്കൾക്കും ചത്തുകൂടെ’; നോബി ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു, പൊലീസ് കോടതിയില്‍

cntv team by cntv team
March 25, 2025
in UPDATES
A A
‘എന്നെ ദ്രോഹിക്കാതെ നിനക്കും മക്കൾക്കും ചത്തുകൂടെ’; നോബി ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു, പൊലീസ് കോടതിയില്‍
0
SHARES
430
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോട്ടയം: ഏറ്റുമാനൂരിലെ ഷൈനിയുടേയും മക്കളുടേയും മരണം നോബിയുടെ ക്രൂരമായ മാനസിക പീഡനം കാരണമെന്ന് പൊലീസ് കോടതിയിൽ. ഷൈനി മരിക്കുന്നതിന് തലേന്ന് നോബി ഫോണിൽ വിളിച്ച് സമ്മർദത്തിലാക്കി. കൂട്ട ആത്മഹത്യയിലേക്ക് നയിച്ചത് ഈ ഫോൺ വിളിയെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഭർതൃ വീട്ടിലെ നേരിട്ടുള്ള പീഡനത്തിന് ശേഷവും നോബി പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. ഷൈനി മരിക്കുന്നതിന് തലേന്ന് നോബി ഫോണിൽ വിളിച്ചത് രാത്രി പത്തരയ്ക്കാണ്. വാട്സ് ആപ്പിൽ വിളിച്ച് നോബി ഭീഷണിപ്പെടുത്തി. “നീ നിന്‍റെ രണ്ട് മക്കളേയും വച്ച് കൊണ്ട് അവിടെത്തന്നെ ഇരുന്നോ. ഇനി ഞാൻ നാട്ടിലേക്ക് വരണമെങ്കിൽ നീയും രണ്ട് മക്കളും ചാകണം. എന്നെ ദ്രോഹിക്കാതെ നിനക്കും മക്കൾക്കും പോയി ചത്തുകൂടെ” എന്നാണ് നോബി ചോദിച്ചത്. പ്രതി ആത്മഹത്യാ പ്രേരണ നടത്തിയെന്നും പൊലീസ് കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ പറയുന്നു. നോബിയുടെയും ഷൈനിയുടെയും ഫോണുകളുടെ പരിശോധനാ ഫലം കാത്തിരിക്കുകയാണ് പൊലീസ്. കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പൊലീസ് പറഞ്ഞു. നോബിക്കെതിരെ 2024 ൽ ഷൈനി തൊടുപുഴ പൊലീസ് സ്റ്റേഷനിൽ ഗാർഹിക പീഡന പരാതി നൽകിയിട്ടുണ്ട്. ഈ കേസിൽ നോബിയുടെ അമ്മയും പ്രതിയാണ്. കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ട്രെയിന് മുന്നിൽ ചാടിയാണ് ഷൈനിയും രണ്ട് പെണ്‍മക്കളും ജീവനൊടുക്കിയത്. ജോലി കിട്ടാത്തതിലും വിവാഹമോചന കേസ് നീണ്ടുപോകുന്നതിലും ഷൈനി അതീവ ദുഃഖിതയായിരുന്നുവെന്ന് വ്യക്തമാകുന്ന ശബ്ദസന്ദേശം നേരത്തെ പുറത്തുവന്നിരുന്നു. വിവാഹ മോചനത്തിന് ഭർത്താവ് സഹകരിക്കുന്നില്ലെന്ന് സുഹൃത്തിനോട് ഷൈനി പറഞ്ഞു- “നാട്ടിലെങ്ങും ഒരു ജോലിയും കിട്ടുന്നില്ല. ഞാൻ കുറെ തപ്പി. പിള്ളാരെ വല്ല ഹോസ്റ്റലിലും നിർത്തിയിട്ട് എവിടേലും ജോലി നോക്കണം. ഒരു വർഷം എക്സിപിരിയൻസ് ആയിട്ട് വേറെ എവിടേലും പോകണം. ഫെബ്രുവരി 17 ന് കോടതിയിൽ വിളിച്ചിരുന്നു അന്ന് പുള്ളി വന്നില്ല. പുള്ളി ഇപ്പോൾ നാട്ടിൽ വന്നിട്ടുണ്ട്. ഈ ലെറ്റർ പോലും അവർ കൈപ്പറ്റുന്നില്ല, നാല് മാസമായി. എന്താ റീസൺ എന്ന് എനിക്ക് അറിയില്ല. വക്കീൽ ഇനി ഏപ്രിൽ 9നാണ് ഡേറ്റ് പറഞ്ഞിരിക്കുന്നത്. എന്താ ചെയ്യണ്ടേത് എന്ന് എനിക്ക് അറിയില്ല. ഏതായാലും ഇതിങ്ങനെ നീണ്ട് പോവുകയാണ്. ഒരു തീരുമാനവും ആകുന്നില്ല, എത്ര നാളായി ഇങ്ങനെ നിൽക്കാൻ തുടങ്ങിയിട്ട്” എന്നാണ് ഷൈനി പറഞ്ഞത്.

Related Posts

​ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ, പ്രതി വിനോദിനെ ഇന്ന് റിമാൻഡ് ചെയ്യും
UPDATES

​ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ, പ്രതി വിനോദിനെ ഇന്ന് റിമാൻഡ് ചെയ്യും

June 19, 2026
222
VDS സർക്കാരിന്റെ കന്നി ബജറ്റ്; വിസ്മയങ്ങൾ കാത്ത് കേരളം
UPDATES

VDS സർക്കാരിന്റെ കന്നി ബജറ്റ്; വിസ്മയങ്ങൾ കാത്ത് കേരളം

June 19, 2026
46
വായനാശീലം വിദ്യാർത്ഥികളിൽ അറിവും ആത്മവിശ്വാസവും വളർത്തുന്നു: ഋഷിരാജ് സിംഗ് ഐപിഎസ്
UPDATES

വായനാശീലം വിദ്യാർത്ഥികളിൽ അറിവും ആത്മവിശ്വാസവും വളർത്തുന്നു: ഋഷിരാജ് സിംഗ് ഐപിഎസ്

June 19, 2026
16
പൊന്നല 2027″ ലോഞ്ചിംഗും പ്രൊഫ. ഏ. വി.മൊയ്തീൻ കുട്ടി പുരസ്കാര സമർപ്പണവും ആഗസ്റ്റ് 8 ന്
UPDATES

പൊന്നല 2027″ ലോഞ്ചിംഗും പ്രൊഫ. ഏ. വി.മൊയ്തീൻ കുട്ടി പുരസ്കാര സമർപ്പണവും ആഗസ്റ്റ് 8 ന്

June 19, 2026
16
ലോക ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി കോക്കൂർ ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂൾ പ്രീ – ക്യാമ്പയിൻ സംഘടിപ്പിച്ചു
UPDATES

ലോക ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി കോക്കൂർ ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂൾ പ്രീ – ക്യാമ്പയിൻ സംഘടിപ്പിച്ചു

June 19, 2026
67
എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികളെയും എൽഎസ്എസ്,യുഎസ്എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു
UPDATES

എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികളെയും എൽഎസ്എസ്,യുഎസ്എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു

June 19, 2026
27
Next Post
വിശുദ്ധ റമദാനിൽ ശ്വാസകോശ രോഗിക്ക് ജീവവായു നൽകി ജീവകാരുണ്യ പ്രവർത്തകൻ ടി വി യൂസഫ്

വിശുദ്ധ റമദാനിൽ ശ്വാസകോശ രോഗിക്ക് ജീവവായു നൽകി ജീവകാരുണ്യ പ്രവർത്തകൻ ടി വി യൂസഫ്

Recent News

പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിനെക്കുറിച്ച് പഠിക്കും; ഭൂമി ന്യായവില പുനഃപരിശോധിക്കും

പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിനെക്കുറിച്ച് പഠിക്കും; ഭൂമി ന്യായവില പുനഃപരിശോധിക്കും

June 19, 2026
43
കോളേജുകളിലെ റാഗിങ് തടയാൻ ‘സിദ്ധാർഥൻ സ്റ്റുഡൻസ് ഡിസ്ട്രസ്സ്’ ആപ്പ്; സിദ്ധാർഥന്റെ പേരിൽ നിയമവും

കോളേജുകളിലെ റാഗിങ് തടയാൻ ‘സിദ്ധാർഥൻ സ്റ്റുഡൻസ് ഡിസ്ട്രസ്സ്’ ആപ്പ്; സിദ്ധാർഥന്റെ പേരിൽ നിയമവും

June 19, 2026
34
മലബാറിൽ ഫുട്ബോൾ സ്റ്റേഡിയത്തിനായി 50 കോടി; കായികതാരങ്ങളെ വാർത്തെടുക്കാൻ ‘മിഷൻ 2036’

മലബാറിൽ ഫുട്ബോൾ സ്റ്റേഡിയത്തിനായി 50 കോടി; കായികതാരങ്ങളെ വാർത്തെടുക്കാൻ ‘മിഷൻ 2036’

June 19, 2026
35
ഗുണ്ടയെ വിട്ട് ഭാര്യയെ മർദ്ദിച്ച സംഭവം: കേസെടുത്തതിന് പിന്നാലെ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് രാജിവച്ചു

ഗുണ്ടയെ വിട്ട് ഭാര്യയെ മർദ്ദിച്ച സംഭവം: കേസെടുത്തതിന് പിന്നാലെ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് രാജിവച്ചു

June 19, 2026
29
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025