• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Politics

രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷൻ

cntv team by cntv team
March 23, 2025
in Politics
A A
രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷൻ
0
SHARES
287
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനാകും. കോർകമ്മിറ്റി യോഗത്തിൽ ദേശീയ നേതൃത്വമാണ് അദ്ദേഹത്തിന്റെ പേര് നിർദേശിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. രാജീവ് ചന്ദ്രശേഖറിനു പുറമെ, ജനറൽസെക്രട്ടറി എം.ടി. രമേശ്, മുൻപ്രസിഡന്റ് വി. മുരളീധരൻ, ശോഭാ സുരേന്ദ്രൻ എന്നിവരായിരുന്നു പട്ടികയിലുണ്ടായിരുന്ന മറ്റ് നേതാക്കൾ. ഇവരെയെല്ലാം മറികടന്നാണ് കേരളത്തിലെ പാർട്ടിയെ നയിക്കാൻ രാജീവ് ചന്ദ്രശേഖർ എത്തുന്നത്. കോർ കമ്മിറ്റിയോഗം തുടങ്ങിയ ഉടൻ ദേശീയ നേതൃത്വം പേര് നിർദേശിച്ചു എന്നാണ് വിവരം. രണ്ടുപതിറ്റാണ്ടിൻറെ രാഷ്ട്രീയ അനുഭവ സമ്പത്തുമായാണ് രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്. രണ്ടാം മോദി സർക്കാരിൽ ഐടി ആൻറ് ഇലക്ട്രോണിക്സിൻറെയും നൈപുണ്യവികസനത്തിൻറെയും ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയായിരുന്നു അദ്ദേഹം. കർണാടകയിൽനിന്ന് മൂന്ന് തവണ രാജ്യസഭയിലെത്തി. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടി്ന് അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിക്കും. പ്രകാശ് ജാവേക്കറാണ് അദ്ദേഹത്തിന്റെ പേര് കോർകമ്മിറ്റി യോഗത്തെ അറിയിച്ചത്. മത്സരം ഒഴിവാക്കാൻ കോർകമ്മിറ്റിയിലെ ധാരണയ്ക്കുശേഷം ഒരാളിൽനിന്നുമാത്രമേ പത്രിക സ്വീകരിക്കാൻ സാധ്യതയുള്ളൂ എന്ന വിവരം നേരത്തെതന്നെ പുറത്തുവന്നിരുന്നു.

Related Posts

ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ
Kerala

ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ

October 16, 2026
152
മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും കനത്ത തിരിച്ചടി; അപ്പീൽ അനുമതി തള്ളി ഹൈക്കോടതി
Kerala

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും കനത്ത തിരിച്ചടി; അപ്പീൽ അനുമതി തള്ളി ഹൈക്കോടതി

October 15, 2026
66
‘രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇടപെടല്‍ അംഗീകരിക്കാനാവില്ല’; കോണ്‍ഗ്രസില്‍ അതൃപ്തി
Kerala

‘രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇടപെടല്‍ അംഗീകരിക്കാനാവില്ല’; കോണ്‍ഗ്രസില്‍ അതൃപ്തി

October 13, 2026
170
ബന്ധു നിയമന വിവാദം: ബിആർഎം ഷഫീറിന്റെ ഭാര്യ ആർ എസ് ഷാനി രാജിവെച്ചു
Kerala

ബന്ധു നിയമന വിവാദം: ബിആർഎം ഷഫീറിന്റെ ഭാര്യ ആർ എസ് ഷാനി രാജിവെച്ചു

October 12, 2026
85
സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍
National

സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍

October 7, 2026
97
വിമര്‍ശനം അനുഭവത്തിന്റെ വെളിച്ചത്തില്‍, AICCക്ക് കത്ത് നല്‍കും; ഉറച്ച് അടൂര്‍ പ്രകാശ്
Kerala

വിമര്‍ശനം അനുഭവത്തിന്റെ വെളിച്ചത്തില്‍, AICCക്ക് കത്ത് നല്‍കും; ഉറച്ച് അടൂര്‍ പ്രകാശ്

October 2, 2026
65
Next Post
പത്തനംതിട്ടയില്‍ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ടയില്‍ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Recent News

പൊന്നാനിയില്‍ പിഡിപി ജന്തർ മന്തർ:ഐക്യദാർഡ്യ പ്രകടനം നടത്തി

പൊന്നാനിയില്‍ പിഡിപി ജന്തർ മന്തർ:ഐക്യദാർഡ്യ പ്രകടനം നടത്തി

October 17, 2026
1
മുല്യബോധവും തിരിച്ചറിവുമാണ് വിദ്യാഭ്യാസ ലക്ഷ്യം’ഡോ:അബ്ദുസ്സമദ് സമദാനി എം പി

മുല്യബോധവും തിരിച്ചറിവുമാണ് വിദ്യാഭ്യാസ ലക്ഷ്യം’ഡോ:അബ്ദുസ്സമദ് സമദാനി എം പി

October 17, 2026
4
ചേകനൂർ എ.ജെ.ബി സ്കൂളിൽ ബണ്ണീസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ചേകനൂർ എ.ജെ.ബി സ്കൂളിൽ ബണ്ണീസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

October 17, 2026
2
വള്ളത്തോൾ–അക്കിത്തം സാഹിത്യോത്സവത്തിന് സമാപനം

വള്ളത്തോൾ–അക്കിത്തം സാഹിത്യോത്സവത്തിന് സമാപനം

October 17, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025