• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കുറുപ്പംപടിയിൽ സഹോദരിമാരെ പീഡിപ്പിച്ചു, തെളിവായി സഹപാഠിക്കയച്ച കത്ത്; അമ്മയുടെ സുഹൃത്തായ ടാക്സി ഡ്രൈവർ പിടിയിൽ

cntv team by cntv team
March 20, 2025
in UPDATES
A A
കുറുപ്പംപടിയിൽ സഹോദരിമാരെ പീഡിപ്പിച്ചു, തെളിവായി സഹപാഠിക്കയച്ച കത്ത്; അമ്മയുടെ സുഹൃത്തായ ടാക്സി ഡ്രൈവർ പിടിയിൽ
0
SHARES
786
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി:പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ രണ്ടു വര്‍ഷത്തിലേറെയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ ടാക്സി ഡ്രൈവര്‍ എറണാകുളം കുറുപ്പംപടിയില്‍ അറസ്റ്റില്‍. കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്തായിരുന്നു പീഡനം. കുട്ടികളുടെ അമ്മയുടെ പങ്കും പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ 2 വര്‍ഷമായി 10ഉം 12ഉം വയസുള്ള സഹോദരിമാരെ അമ്മയുടെ അയ്യമ്പുഴ സ്വദേശിയായ ടാക്സി ഡ്രൈവര്‍ ധനേഷ് കുമാര്‍ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

പെണ്‍കുഞ്ഞുങ്ങളുടെ അച്ഛന്‍ മരിച്ചു. അച്ഛന്‍ രോഗിയായിരുന്ന കാലത്ത് ധനേഷ് കുമാറിന്‍റെ ടാക്സിയാണ് ആശുപത്രിയില്‍ കൊണ്ടുപോകാനും മറ്റും വിളിച്ചിരുന്നത്. ആ സമയത്ത് പെണ്‍കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന പരിചയം കുഞ്ഞുങ്ങളുടെ അച്ഛന്‍ മരിച്ചതിന് ശേഷം സൌഹൃദമായി വളര്‍ന്നു. ലിവിംഗ് ടുഗദര്‍ പോലെയുള്ള ബന്ധമായിരുന്നു ധനേഷ് കുമാറും ഈ സ്ത്രീയും തമ്മിലുണ്ടായിരുന്നത്. കുറുപ്പംപടിയിലെ വാടകവീട്ടിലാണ് ഈ കുടുംബം താമസിച്ചിരുന്നത്. ധനേഷ് കുമാര്‍ എല്ലാ ആഴ്ചയും എത്തും. അങ്ങനെ എത്തുന്ന സമയത്താണ് 2023 മുതല്‍ കുഞ്ഞുങ്ങളെ ഇയാള്‍ ശാരീരികമായി ഉപയോഗിച്ചിരുന്നത്.

പെണ്‍കുട്ടികളുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളില്‍ നിന്ന് സുഹൃത്തുക്കളായ മറ്റ് ചില പെണ്‍കുട്ടികളുടെ ഫോട്ടോ ഇയാള്‍ കണ്ടു. കൂടെയുള്ള സുഹൃത്തുക്കളെ പരിചയപ്പെടുത്താന്‍ മൂത്ത കുട്ടിയെ ധനേഷ് കുമാര്‍ നിരന്തരം നിര്‍ബന്ധിച്ചു. അങ്ങനെയിരിക്കെ മൂത്ത കുട്ടി തന്‍റെ സുഹൃത്തിന്, ‘ഞങ്ങളുടെ അച്ഛന് നിന്നെയൊന്ന് കാണണമെന്ന് ആഗ്രഹമുണ്ടെ’ന്ന് പറഞ്ഞ് ഒരു കത്ത് നല്‍കുന്നത്. വീട്ടിലേക്ക് വരണമെന്നും ഇതില്‍ ആവശ്യപ്പെട്ടിരുന്നു. രണ്ടാനച്ഛന്‍ എന്ന രീതിയിലാണ് ധനേഷ് കുമാര്‍ കുട്ടികളുടെ വീട്ടിലെത്തിയിരുന്നത്. ഈ കുട്ടിയുടെ അമ്മ ഇതേ സ്കൂളിലെ അധ്യാപികയാണ്. ഈ കത്ത് അധ്യാപികയുടെ കയ്യിലെത്തുകയും ഇവരത് പൊലീസിന് കൈമാറുകയും ചെയ്തു. തുടര്‍ന്നാണ് പൊലീസിന് സംശയം തോന്നുകയും കൂടുതല്‍ അന്വേഷണം നടത്തുകയും ചെയ്തത്

മൂത്ത പെണ്‍കുട്ടിയുടെ മൊഴി പൊലീസ് ശേഖരിക്കവേയാണ് പീഡന വിവരം പുറത്തായത്. അതിന്‍റെ അടിസ്ഥാനത്തിലാണ് 38 വയസുള്ള അയ്യമ്പുഴ സ്വദേശിയായ ടാക്സി ഡ്രൈവര്‍ ധനേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികളുടെ അമ്മയ്ക്ക് സംഭവത്തില്‍ എന്തെങ്കിലും പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു.

Related Posts

എടപ്പാളിൽ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ് നടത്തി
UPDATES

എടപ്പാളിൽ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ് നടത്തി

October 29, 2026
36
ചേരാനല്ലൂർ അപകടം: സസ്പെൻഷൻ വാർത്തയറിഞ്ഞതിന് പിന്നാലെ എസ്ഐയുടെ അമ്മ കുഴഞ്ഞുവീണ് മരിച്ചു
UPDATES

ചേരാനല്ലൂർ അപകടം: സസ്പെൻഷൻ വാർത്തയറിഞ്ഞതിന് പിന്നാലെ എസ്ഐയുടെ അമ്മ കുഴഞ്ഞുവീണ് മരിച്ചു

October 29, 2026
598
സ്‌കൂള്‍ കായികമേള: വേഗരാജാവായി ആലപ്പുഴയുടെ അതുല്‍ ടി, വേഗറാണിയായി ജി വി രാജയുടെ ജില്‍ഷ ജിനില്‍
UPDATES

സ്‌കൂള്‍ കായികമേള: വേഗരാജാവായി ആലപ്പുഴയുടെ അതുല്‍ ടി, വേഗറാണിയായി ജി വി രാജയുടെ ജില്‍ഷ ജിനില്‍

October 29, 2026
28
എടപ്പാള്‍ പഞ്ചായത്തില്‍ കെ-സ്മാർട്ട് മൂന്നാംഘട്ട പരിശീലനം പൂർത്തിയായി
UPDATES

എടപ്പാള്‍ പഞ്ചായത്തില്‍ കെ-സ്മാർട്ട് മൂന്നാംഘട്ട പരിശീലനം പൂർത്തിയായി

October 28, 2026
22
കോഴിക്കോട്ട് സംഘർഷത്തെത്തുടർന്നുണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു
UPDATES

കോഴിക്കോട്ട് സംഘർഷത്തെത്തുടർന്നുണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു

October 28, 2026
308
സംസ്ഥാന സ്കൂൾ കായികമേള: പാലക്കാട് ഓട്ടം തുടങ്ങി; മലപ്പുറം തൊട്ടുപിന്നാലെ..
UPDATES

സംസ്ഥാന സ്കൂൾ കായികമേള: പാലക്കാട് ഓട്ടം തുടങ്ങി; മലപ്പുറം തൊട്ടുപിന്നാലെ..

October 28, 2026
59
Next Post
പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിന്റെ കൊലപാതകം; 1,2,6 പ്രതികൾ കുറ്റക്കാർ, ബാക്കിയുള്ളവരെ വെറുതെ വിട്ട് കോടതി

പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിന്റെ കൊലപാതകം; 1,2,6 പ്രതികൾ കുറ്റക്കാർ, ബാക്കിയുള്ളവരെ വെറുതെ വിട്ട് കോടതി

Recent News

MLAമാർക്ക് പിന്നാലെ തദ്ദേശസ്ഥാപന അംഗങ്ങൾക്കും ഓണറേറിയം കൂട്ടാൻ സർക്കാർ; ജനുവരി 1 മുതൽ വർധിപ്പിച്ച തുക നൽകും

MLAമാർക്ക് പിന്നാലെ തദ്ദേശസ്ഥാപന അംഗങ്ങൾക്കും ഓണറേറിയം കൂട്ടാൻ സർക്കാർ; ജനുവരി 1 മുതൽ വർധിപ്പിച്ച തുക നൽകും

October 29, 2026
1
850 കുട്ടികൾക്ക് ആശ്വാസമേകി സി.ബി.ഐ.സി.; ഭിന്നശേഷി പുനരധിവാസത്തിൽ മാതൃകയായി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്

850 കുട്ടികൾക്ക് ആശ്വാസമേകി സി.ബി.ഐ.സി.; ഭിന്നശേഷി പുനരധിവാസത്തിൽ മാതൃകയായി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്

October 29, 2026
3
കേരളപ്പിറവി സമ്മാനവുമായി സപ്ലൈകോ, ‘മ’യില്‍ തുടങ്ങുന്ന ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫര്‍

കേരളപ്പിറവി സമ്മാനവുമായി സപ്ലൈകോ, ‘മ’യില്‍ തുടങ്ങുന്ന ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫര്‍

October 29, 2026
137
ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം മാത്രം; മലപ്പുറം-നെടുമ്പാശ്ശേരി കെഎസ്ആർടിസി സർവീസ് നിർത്തി

ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം മാത്രം; മലപ്പുറം-നെടുമ്പാശ്ശേരി കെഎസ്ആർടിസി സർവീസ് നിർത്തി

October 29, 2026
85
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025