• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, June 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിന്റെ കൊലപാതകം; 1,2,6 പ്രതികൾ കുറ്റക്കാർ, ബാക്കിയുള്ളവരെ വെറുതെ വിട്ട് കോടതി

cntv team by cntv team
March 20, 2025
in UPDATES
A A
പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിന്റെ കൊലപാതകം; 1,2,6 പ്രതികൾ കുറ്റക്കാർ, ബാക്കിയുള്ളവരെ വെറുതെ വിട്ട് കോടതി
0
SHARES
221
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മൈസൂരിലെ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിന്റെ കൊലപാതകത്തിൽ 1,2,6 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി. കേസിലെ മറ്റു പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി ഷൈബിൻ അഷറഫ്, രണ്ടാം പ്രതി ശിഹാബുദ്ദീൻ, ആറാം പ്രതി നിഷാദ് എന്നീ മൂന്നു പേരൊണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇവർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതായും കോടതി പറഞ്ഞു. കേസിൽ ശിക്ഷ ഈ മാസം 22 ന് വിധിക്കും. മ്യതദേഹമോ ശരീര ഭാഗങ്ങളോ കണ്ടെത്താനാവാത്ത കേസിൽ സംസ്ഥാനത്തെ ആദ്യത്തെ ശിക്ഷയാണ് ഇതെന്ന് പൊലീസ് പറഞ്ഞു

ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസിൽ മഞ്ചേരി അഡീഷണൽ ജില്ലാ കോടതിയാണ് വിധി പറഞ്ഞത്. മുഖ്യപ്രതി ഷൈബിൻ അഷ്റഫ് ഉൾപ്പെടെ 15 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കാതെ വിചാരണ പൂർത്തിയാക്കിയ കേരളത്തിലെ അപൂർവ്വം കൊലക്കേസ് ആണ് ഷാബ ഷെരീഫ് കേസ്. 2024 ഫെബ്രുവരിയിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. മൃതദേഹമോ മൃതദേഹ ഭാഗങ്ങളോ കണ്ടെത്താൻ കഴിയാത്ത കേസിൽ ശാസ്ത്രീയ പരിശോധന ഫലങ്ങളാണ് നിർണായകമായത്. വിചാരണയുടെ ഭാഗമായി എൺപത് സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. കേസിന്റെ വിചാരണ നടക്കുമ്പോൾ തന്നെ മുൻപ് വിദേശത്ത് നടന്ന രണ്ട് കൊലപാതകങ്ങൾ ഷൈബിൻ അഷ്റഫിന്റെ നിർദ്ദേശപ്രകാരം ആയിരുന്നുവെന്ന പരാതികളിൽ സിബിഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്

ഷാബ ഷെരീഫ് കൊലക്കേസിലെ മുഖ്യപ്രതിയായ ഷൈബിൻ അഷ്റഫിൽ നിന്ന് വധ ഭീഷണി ഉണ്ടെന്ന് പറഞ്ഞ് കൂട്ടു പ്രതികൾ സെക്രട്ടറിയേറ്റിന് മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഈ സംഭവത്തിൽ നിന്നാണ് ക്രൂര കൊലപാതകത്തിന്റെ വിവരം പുറംലോകം അറിഞ്ഞത്. പിന്നീട് അന്വേഷണത്തിൽ കാര്യങ്ങൾ ഓരോന്നായി പുറത്തുവന്നു. നാട്ടുകാരോട് സൗമ്യനായി പെരുമാറിയിരുന്ന ഷൈബിൻ അഷ്റഫ് ചെയ്ത ക്രൂരതകൾ ഞെട്ടലോടെയാണ് മുക്കട്ടയിലെ ജനങ്ങൾ കേട്ടത്. മൈസൂർ സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ധൻ ഷാബാ ഷരീഫിനെ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്നത് 2019 ഓഗസ്റ്റിലായിരുന്നു. വ്യവസായിയായ നിലമ്പൂർ മുക്കട്ട സ്വദേശി ഷൈബിൻ അഷ്റഫും സംഘവുമായിരുന്നു പിന്നിൽ. ഒറ്റമൂലി മരുന്നുകളുടെ രഹസ്യം ചോർത്തി മരുന്നു വ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഒരു വർഷം ചങ്ങലക്ക് ഇട്ടു പീഡിപ്പിച്ചിട്ടും വൈദ്യൻ മരുന്നിന്റെ രഹസ്യം പറയാൻ തയ്യാറായില്ല. പിന്നീട് ക്രൂര പീഡനത്തിന് ഒടുവിൽ ഷാബ ഷെരീഫ് കൊല്ലപ്പെടുകയായിരുന്നു

Related Posts

ചങ്ങരംകുളം തെങ്ങിൽ ലക്ഷം വീട്ടിൽ താമസിക്കുന്ന വെളിപറമ്പിൽ ബഷീർ നിര്യാതനായി
UPDATES

ചങ്ങരംകുളം തെങ്ങിൽ ലക്ഷം വീട്ടിൽ താമസിക്കുന്ന വെളിപറമ്പിൽ ബഷീർ നിര്യാതനായി

June 18, 2026
183
പറങ്കിപ്പടയെ പിടിച്ചുകെട്ടി കോംഗോ: റൊണാൾഡോയ്ക്കും സംഘത്തിനും നിരാശയോടെ തുടക്കം
UPDATES

പറങ്കിപ്പടയെ പിടിച്ചുകെട്ടി കോംഗോ: റൊണാൾഡോയ്ക്കും സംഘത്തിനും നിരാശയോടെ തുടക്കം

June 18, 2026
73
ഇംഗ്ലണ്ടിന്റെ മധുരപ്രതികാരം: ഇംഗ്ലീഷ് കരുത്തിന് മുന്നിൽ മുട്ടുമടക്കി ക്രൊയേഷ്യ
UPDATES

ഇംഗ്ലണ്ടിന്റെ മധുരപ്രതികാരം: ഇംഗ്ലീഷ് കരുത്തിന് മുന്നിൽ മുട്ടുമടക്കി ക്രൊയേഷ്യ

June 18, 2026
56
പൊന്നാനി അമ്മയും കുഞ്ഞും ഹോസ്പിറ്റലിലെ മോഷണം’ 6 പ്രതികൾ അറസ്റ്റിൽ
UPDATES

പൊന്നാനി അമ്മയും കുഞ്ഞും ഹോസ്പിറ്റലിലെ മോഷണം’ 6 പ്രതികൾ അറസ്റ്റിൽ

June 17, 2026
1.4k
അക്ഷരമുറ്റത്തേക്ക് ചുവടുവെക്കുന്ന കുരുന്നുകൾക്ക് കൈത്താങ്ങായി രാജീവ്‌ ജി ഭവൻ;പഠനോപകരണങ്ങൾ വിതരണം ചെയ്തു
UPDATES

അക്ഷരമുറ്റത്തേക്ക് ചുവടുവെക്കുന്ന കുരുന്നുകൾക്ക് കൈത്താങ്ങായി രാജീവ്‌ ജി ഭവൻ;പഠനോപകരണങ്ങൾ വിതരണം ചെയ്തു

June 17, 2026
153
ഇരട്ട ഗോള്‍ നേടി എംബപെ; സെനഗലിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്ത് ഫ്രാന്‍സ്
UPDATES

ഇരട്ട ഗോള്‍ നേടി എംബപെ; സെനഗലിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്ത് ഫ്രാന്‍സ്

June 17, 2026
45
Next Post
സംസ്ഥാനത്ത് താപനില ഉയരുന്നു; പല ജില്ലകളിലും അൾട്രാവയലറ്റ് വികിരണ തോത് അപകടകരമായ രീതിയിൽ

സംസ്ഥാനത്ത് താപനില ഉയരുന്നു; പല ജില്ലകളിലും അൾട്രാവയലറ്റ് വികിരണ തോത് അപകടകരമായ രീതിയിൽ

Recent News

എയിംസിനായി സംസ്ഥാനം അഞ്ച് സ്ഥലങ്ങൾ കണ്ടെത്തി നൽകണം, തുടർന്ന് ചർച്ചചെയ്ത് തീരുമാനിക്കും- സുരേഷ് ഗോപി

എയിംസിനായി സംസ്ഥാനം അഞ്ച് സ്ഥലങ്ങൾ കണ്ടെത്തി നൽകണം, തുടർന്ന് ചർച്ചചെയ്ത് തീരുമാനിക്കും- സുരേഷ് ഗോപി

June 18, 2026
31
ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യത, ഇന്നലെ മാത്രം 105 പേർക്ക് സ്ഥിരീകരിച്ചു; മൂന്നുദിവസം ഡ്രൈഡേ ആചരിക്കാൻ നിർദേശം

ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യത, ഇന്നലെ മാത്രം 105 പേർക്ക് സ്ഥിരീകരിച്ചു; മൂന്നുദിവസം ഡ്രൈഡേ ആചരിക്കാൻ നിർദേശം

June 18, 2026
70
സെൻസർ  ചെയ്ത  അശ്ലീല  സംഭാഷണങ്ങൾ പ്രദർശിപ്പിച്ചു; ‘മോളിവുഡ് ടെെംസ്’ സിനിമയ്ക്കെതിരെ കേസ്

സെൻസർ  ചെയ്ത  അശ്ലീല  സംഭാഷണങ്ങൾ പ്രദർശിപ്പിച്ചു; ‘മോളിവുഡ് ടെെംസ്’ സിനിമയ്ക്കെതിരെ കേസ്

June 18, 2026
40
ലോകക്കപ്പിൽ ഉസ്ബെക്കിസ്ഥാനെ തകർത്ത് തുടക്കം ഗംഭീരമാക്കി കൊളംബിയ

ലോകക്കപ്പിൽ ഉസ്ബെക്കിസ്ഥാനെ തകർത്ത് തുടക്കം ഗംഭീരമാക്കി കൊളംബിയ

June 18, 2026
22
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025