• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഇന്ന് മുതൽ നിരാഹാര സമരം, കണ്ണിൽ പൊടിയിടാനുളള ചർച്ചയെന്ന് ആശമാർ;യാഥാ‍‍ർ‍ഥ്യ ബോധത്തോടെ കാണണമെന്ന് മന്ത്രി

cntv team by cntv team
March 20, 2025
in UPDATES
A A
ഇന്ന് മുതൽ നിരാഹാര സമരം, കണ്ണിൽ പൊടിയിടാനുളള ചർച്ചയെന്ന് ആശമാർ;യാഥാ‍‍ർ‍ഥ്യ ബോധത്തോടെ കാണണമെന്ന് മന്ത്രി
0
SHARES
53
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന് നിരാഹാര സമരം ചെയ്യുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ആശാ വർക്കർമാർ. ഇന്ന് മുതലാണ് സെക്രട്ടറിയേറ്റിനു മുന്നിൽ ആശമാരുടെ നിരാഹാര സമരം ആരംഭിക്കുന്നത്. ആശാ വർക്കർമാരുടെ ആവശ്യങ്ങൾ ഒന്നും അംഗീകരിക്കാതെ, സമരം അവസാനിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. യാഥാർത്ഥ്യ ബോധത്തോടെ കാര്യങ്ങൾ കാണണമെന്ന മന്ത്രി പറഞ്ഞെങ്കിലും സമരക്കാർ വഴങ്ങിയില്ല. ആവശ്യങ്ങൾ ഒന്നും സർക്കാർ പരിഗണിക്കുകയോ അംഗീകരിക്കുകയോ ചെയ്യാതായതോടെ സമരം തുടരുമെന്ന് ആശാ വർക്കർമാർ പ്രഖ്യാപിച്ചു

നിരാഹാര സമരത്തിന് മുന്നോടിയായി കണ്ണിൽ പൊടിയിടാനുള്ള ഒരു ചർച്ച മാത്രമായിരുന്നു ഇന്നലെ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് സമരക്കാർ ആരോപിച്ചു. പുതിയ നിർദ്ദേശങ്ങളോ പരിഗണനകളോ ഒന്നും ചർച്ചയിലുണ്ടായില്ലെന്നും ആശാ വർക്കർമാർ പറഞ്ഞു.

എൻഎച്ച്എം മിഷൻ സ്റ്റേറ്റ് കോർഡിനേറ്ററുമായി ഇന്നലെ ഉച്ചയ്ക്ക് നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുമായി ചർച്ച നടന്നത്. ഇന്ന് നിരാഹാര സമരം ആരംഭിക്കുമെന്ന് സമരക്കാർ പ്രഖ്യാപിച്ചപ്പോഴായിരുന്നു ആരോഗ്യമന്ത്രി ചർച്ചക്ക് തയ്യാറായത്. സർക്കാർ ഖജനാവിൽ പണമില്ലെന്ന് ആരോഗ്യമന്ത്രിയും ചർച്ചയിൽ ആവർത്തിച്ചു. ഇന്നലെ നടത്തിയ രണ്ട് ചർച്ചകളും പരാജയപ്പെട്ടതോടെ രാവിലെ 11 മണിക്ക് നിരാഹാര സമരം ആരംഭിക്കുമെന്ന് ആശാ വർക്കർമാർ വ്യക്തമാക്കി.

ആശമാരുടെ ആവശ്യം അനുഭാവപൂർവ്വം കേട്ടു. സമരത്തിൽ നിന്നും പിൻമാറണമെന്നാണ് ആവശ്യപ്പെട്ടതെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്

ആശമാരുടെ പ്രവർത്തനം സംബന്ധിച്ച് സ്വീകരിക്കാവുന്ന നടപടികളെല്ലാം സ്വീകരിച്ച് തന്നെയാണ് മുന്നോട്ട് പോകുന്നത്. 7000 രൂപ ഓണറേറിയം നൽകുന്നത് സംസ്ഥാനം മാത്രമാണ്
ഇൻസന്റീവ് കേന്ദ്രവും സംസ്ഥാനവും കൂടിയാണ് നൽകുന്നത്
ഫിക്സ്ഡ് ഇൻസെനറീറീവ് 3000 രൂപയാണ്. ഇതിൽ 1600 കേന്ദ്രവും 1400 കേരളവുമാണ് നൽകുന്നത്. ഓണറേറിയത്തിന് 2017 ൽ 10 മാനദണ്ഡങ്ങൾ നിശ്ചയിച്ചിരുന്നു. അത് പിൻവലിക്കണമെന്ന് സമരം തുടങ്ങി ആദ്യ ഘട്ടത്തിൽ സമരക്കാർ ആവശ്യപ്പെട്ടു. ചർച്ചക്ക് വന്നപ്പോൾ ഇക്കാര്യം പറഞ്ഞു. മാനദണ്ഡലം പിൻവലിക്കാനാകുമോ എന്ന് പഠിക്കാൻ കമ്മിറ്റി രൂപീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മാനദണ്ഡം പിൻവലിച്ചു. 2006 ൽ നിശ്ചയിച്ച ഇൻസന്റീവ് കേന്ദ്രം കൂട്ടിയിട്ടില്ല. സംസ്ഥാനത്ത് ആകെ 26125 ആശമാരാണുള്ളത്. ആകെ 400 ഓളം പേരാണ് സമരത്തിനുള്ളത്. കേരളത്തിൽ ആശമാർക്ക് അധിക ജോലി എന്ന് ചില തെറ്റായ പ്രചാരണം കൂടി നടക്കുന്നു. ദേശീയ മാനദണ്ഡ പ്രകാരം അല്ലാത്ത ഒരു ജോലിയും ചെയ്യുന്നില്ല. 21000 രൂപ ഓണറേറിയം, വിരമിക്കൽ ആനുകൂല്യം എന്നിവ സമരക്കാർ ആവർത്തിക്കുന്നു. കൂട്ടരുതെന്ന നിലപാട് സംസ്ഥാനത്തിന് ഇല്ല. മൂന്നിരട്ടി ഉടൻ കൂട്ടണമെന്ന് പറഞ്ഞാൽ പല കാര്യങ്ങൾ പരിഗണിച്ച് മാത്രമെ അത് ആലോചിക്കാൻ പോലും കഴിയൂ’ – ആരോഗ്യമന്ത്രി വീണാ ജോർജ്

Related Posts

എടപ്പാള്‍ പഞ്ചായത്തില്‍ കെ-സ്മാർട്ട് മൂന്നാംഘട്ട പരിശീലനം പൂർത്തിയായി
UPDATES

എടപ്പാള്‍ പഞ്ചായത്തില്‍ കെ-സ്മാർട്ട് മൂന്നാംഘട്ട പരിശീലനം പൂർത്തിയായി

October 28, 2026
18
കോഴിക്കോട്ട് സംഘർഷത്തെത്തുടർന്നുണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു
UPDATES

കോഴിക്കോട്ട് സംഘർഷത്തെത്തുടർന്നുണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു

October 28, 2026
294
സംസ്ഥാന സ്കൂൾ കായികമേള: പാലക്കാട് ഓട്ടം തുടങ്ങി; മലപ്പുറം തൊട്ടുപിന്നാലെ..
UPDATES

സംസ്ഥാന സ്കൂൾ കായികമേള: പാലക്കാട് ഓട്ടം തുടങ്ങി; മലപ്പുറം തൊട്ടുപിന്നാലെ..

October 28, 2026
58
ചേരാനല്ലൂര്‍ വാഹനാപകടം: അഡീഷണല്‍ ജഡ്ജിയുടെ ഫ്‌ലാറ്റിലെ പരിശോധന നീണ്ടത് ആറര മണിക്കൂര്‍; ആഡംബര ഇരുചക്രവാഹനവും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തു
UPDATES

ചേരാനല്ലൂര്‍ വാഹനാപകടം: അഡീഷണല്‍ ജഡ്ജിയുടെ ഫ്‌ലാറ്റിലെ പരിശോധന നീണ്ടത് ആറര മണിക്കൂര്‍; ആഡംബര ഇരുചക്രവാഹനവും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തു

October 28, 2026
145
ഇനി ആശ്വാസം’എറവറാംകുന്ന് ട്രാൻസ്ഫോർമറിന് സുരക്ഷാ കവചമൊരുങ്ങി’
UPDATES

ഇനി ആശ്വാസം’എറവറാംകുന്ന് ട്രാൻസ്ഫോർമറിന് സുരക്ഷാ കവചമൊരുങ്ങി’

October 27, 2026
324
എടപ്പാളിൽ ക്വാർട്ടേഴ്സുകളിലേക്ക് ഡീസല്‍ ബോംബ് എറിഞ്ഞ് ഭീതിപരത്തിയ സംഭവം’പ്രതി പിടിയിൽ
UPDATES

എടപ്പാളിൽ ക്വാർട്ടേഴ്സുകളിലേക്ക് ഡീസല്‍ ബോംബ് എറിഞ്ഞ് ഭീതിപരത്തിയ സംഭവം’പ്രതി പിടിയിൽ

October 27, 2026
637
Next Post
ഉമ്മയെ വെട്ടിക്കൊന്ന ആഷികും ഷിബിലയെ കൊലപ്പെടുത്തിയ യാസിറും ജോലി ചെയ്തത് ഒരേ തട്ടുകടയിൽ;കടയുടെ മറവിൽ ലഹരി വിൽപന

ഉമ്മയെ വെട്ടിക്കൊന്ന ആഷികും ഷിബിലയെ കൊലപ്പെടുത്തിയ യാസിറും ജോലി ചെയ്തത് ഒരേ തട്ടുകടയിൽ;കടയുടെ മറവിൽ ലഹരി വിൽപന

Recent News

തേനി ജയില്‍ച്ചാട്ടം; 17 പ്രതികളും അറസ്റ്റില്‍

തേനി ജയില്‍ച്ചാട്ടം; 17 പ്രതികളും അറസ്റ്റില്‍

October 28, 2026
188
ചാലിശ്ശേരി–കൂറ്റനാട് റോഡ് നവംബർ 15-നകം ടാറിങ് പൂർത്തിയാക്കും; ഉന്നതതല യോഗത്തിൽ തീരുമാനം

ചാലിശ്ശേരി–കൂറ്റനാട് റോഡ് നവംബർ 15-നകം ടാറിങ് പൂർത്തിയാക്കും; ഉന്നതതല യോഗത്തിൽ തീരുമാനം

October 28, 2026
81
സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; 39 പേര്‍ മരിച്ചു

സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; 39 പേര്‍ മരിച്ചു

October 28, 2026
86
വീടിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം

വീടിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം

October 28, 2026
184
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025