• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, April 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പ്രധാനാധ്യാപകനെ ഭീഷണിപ്പെടുത്തി 15 ലക്ഷം തട്ടാൻ ശ്രമിച്ച സ്കൂൾ പിടിഎ പ്രസിഡന്‍റ് അടക്കം 4 പേർ പിടിയിൽ

cntv team by cntv team
March 19, 2025
in UPDATES
A A
പ്രധാനാധ്യാപകനെ ഭീഷണിപ്പെടുത്തി 15 ലക്ഷം തട്ടാൻ ശ്രമിച്ച സ്കൂൾ പിടിഎ പ്രസിഡന്‍റ് അടക്കം 4 പേർ പിടിയിൽ
0
SHARES
321
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സ്കൂളിലെ പ്രധാനാധ്യാപകനെ ഭീഷണിപ്പെടുത്തി 15 ലക്ഷം തട്ടാൻ ശ്രമിച്ച സംഘം പോലീസ് പിടിയിൽ. അധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പിന് നൽകിയിട്ടുള്ള പരാതികൾ പിന്‍വലിക്കുന്നതിന് പണം ആവശ്യപ്പെടുകയായിരുന്നു. എറണാകുളം പിറവം സെന്‍റ് ജോസഫ്സ് ഹൈസ്കൂളിലെ പ്രധാനാധ്യാപകന്റെ പക്കൽ നിന്നാണ് സ്കൂൾ പിടിഎ പ്രസിഡന്‍റ് അടക്കമുള്ള സംഘം പണം തട്ടാൻ ശ്രമിച്ചത്. അധ്യാപകൻ വിജിലൻസിന് നൽകിയ പരാതിയിന്മേലാണ് നടപടി. വിജിലൻസ് സംഘം നടത്തിയ അന്വേഷണത്തിലാണ്‌ സ്കൂളിലെ മുൻ പിടിഎ പ്രസിഡന്‍റ് ബിജു തങ്കപ്പൻ, നിലവിലെ പിടി എ പ്രസിഡന്‍റ് പ്രസാദ്, ആറ്റിങ്ങൽ സ്വദേശി രാകേഷ്, പിറവം സ്വദേശി അലേഷ് എന്നിവർ പിടിയിലായത്.

പണം നൽകിയില്ലെങ്കിൽ പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾ തടഞ്ഞുവെയ്ക്കുമെന്നും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ വഴി നടപടി സ്വീകരിക്കുമെന്നും പറഞ്ഞ് ഇവർ ഭീക്ഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. സംഘത്തിലെ രാകേഷിനെയാണ് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായി പ്രതികൾ അവതരിപ്പിച്ചത്. തിരുവനന്തപുരത്തെത്തി പണം കൈമാറാനായിരുന്നു സംഘം അധ്യാപകനോട് ആവശ്യപ്പെട്ടത്. ഇതോടെയാണ് അധ്യാപകൻ വിജിലൻസിൽ പരാതി നൽകാൻ തീരുമാനിച്ചത്.വെഞ്ഞാറമൂട് ഇന്ത്യൻ കോഫി ഹൗസിൽ വെച്ച് പണം കൈമാറുന്നതിനിടയിലാണ് വിജിലൻസ് സംഘം പ്രതികളെ പിടികൂടിയത്. കസ്റ്റഡിയിൽ എടുത്ത പ്രതികളെ എറണാകുളത്തേക്ക് കൊണ്ടുപോകുമെന്ന് പോലീസ് അറിയിച്ചു.

Related Posts

കടവല്ലൂരിൽ നിർത്തിയിട്ട കാറിനു പിറകിൽ മറ്റൊരു കാർ ഇടിച്ച് അപകടം’3 പേര്‍ക്ക് പരിക്കേറ്റു
UPDATES

കടവല്ലൂരിൽ നിർത്തിയിട്ട കാറിനു പിറകിൽ മറ്റൊരു കാർ ഇടിച്ച് അപകടം’3 പേര്‍ക്ക് പരിക്കേറ്റു

April 23, 2026
125
മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: പരുക്കേറ്റവർ ചികിത്സയിൽ തുടരുന്നു; വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ ദേവസ്വങ്ങൾ
UPDATES

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: പരുക്കേറ്റവർ ചികിത്സയിൽ തുടരുന്നു; വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ ദേവസ്വങ്ങൾ

April 23, 2026
128
തമിഴ്നാടും പശ്ചിമ ബംഗാളും ഇന്ന് പോളിങ് ബൂത്തിൽ: വോട്ടെടുപ്പ് ഏഴ് മണിമുതൽ
UPDATES

തമിഴ്നാടും പശ്ചിമ ബംഗാളും ഇന്ന് പോളിങ് ബൂത്തിൽ: വോട്ടെടുപ്പ് ഏഴ് മണിമുതൽ

April 23, 2026
39
പെരുമുക്ക് യൂണിറ്റ് മുസ്ലിം ലീഗ് ഹജ്ജ് യാത്രയയപ്പ് സംഗമം നടത്തി
UPDATES

പെരുമുക്ക് യൂണിറ്റ് മുസ്ലിം ലീഗ് ഹജ്ജ് യാത്രയയപ്പ് സംഗമം നടത്തി

April 23, 2026
82
കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷടാദിനവും അന്നദാനവും നടന്നു
UPDATES

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷടാദിനവും അന്നദാനവും നടന്നു

April 23, 2026
56
സമൂഹ സേവനത്തിൽ മാതൃകയായി നെഹില ജെസീറിന്,ബി.എസ്.എസ് ദേശീയ പുരസ്കാരം നൽകി ആദരിച്ചു
UPDATES

സമൂഹ സേവനത്തിൽ മാതൃകയായി നെഹില ജെസീറിന്,ബി.എസ്.എസ് ദേശീയ പുരസ്കാരം നൽകി ആദരിച്ചു

April 23, 2026
77
Next Post
ലഹരിയിൽ ഒറ്റ ചവിട്ടിന് തകർത്തത് പൊലീസ് ജീപ്പിന്റെ ചില്ല്, മലപ്പുറത്ത് 30കാരൻ അറസ്റ്റിൽ

ലഹരിയിൽ ഒറ്റ ചവിട്ടിന് തകർത്തത് പൊലീസ് ജീപ്പിന്റെ ചില്ല്, മലപ്പുറത്ത് 30കാരൻ അറസ്റ്റിൽ

Recent News

സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

April 23, 2026
478
‘മകൾ ലക്ഷ്‌മിയുടെ ഓർമ്മയ്ക്ക്’ മുണ്ടത്തിക്കോട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ നൽകും; സഹായവുമായി സുരേഷ് ഗോപി

‘മകൾ ലക്ഷ്‌മിയുടെ ഓർമ്മയ്ക്ക്’ മുണ്ടത്തിക്കോട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ നൽകും; സഹായവുമായി സുരേഷ് ഗോപി

April 23, 2026
68
കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഒഡീഷ എഫ്‌സിക്കെതിരെ

കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഒഡീഷ എഫ്‌സിക്കെതിരെ

April 23, 2026
21
തൃശൂർ പൂരത്തിന് വെടിക്കെട്ടില്ല, ആചാരപരമായ ആഘോഷം മാത്രം; ഉന്നതതല യോഗത്തിൽ ധാരണ

തൃശൂർ പൂരത്തിന് വെടിക്കെട്ടില്ല, ആചാരപരമായ ആഘോഷം മാത്രം; ഉന്നതതല യോഗത്തിൽ ധാരണ

April 23, 2026
94
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025