എടപ്പാള്‍:ധ്വനി 2025’വട്ടംകുളം ജിജെബി സ്കൂൾ പഠനോത്സവം സംഘടിപ്പിച്ചു.വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നജീബ് ഉത്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് നിഷാദ് സി എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിആര്‍സി എടപ്പാൾ കോർഡിനേറ്റർ സിന്ധു പദ്ധതി വിശദീകരണം നടത്തി.സ്കൂൾ പ്രധാന അദ്ധ്യാപിക ബിന്ദു പടനോത്സവ പ്രാധാന്യം വിശദീകരണം നടത്തി.കുഞ്ഞൂസ് കട എന്ന പേരിൽ കുട്ടികൾ തന്നെ നടത്തുന്ന കട പ്രസിഡന്റ് ഉത്ഘാടനം ചെയ്തു.സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിക്കെതിരെ കുട്ടികൾ ഫ്ലാഷ് മോബ് നടത്തി.തുടർന്ന് വിവിധങ്ങളായ പരിപാടികളും നടന്നു.അദ്ധ്യാപകരായ പ്രിയ,രജനി, സിനി ശ്രീജ, ഇന്ദു,നീഷ്‌മ തുടങ്ങിയവർ നേതൃത്വം നൽകി