• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home International

ഇന്ത്യയുടെ ബഹിരാകാശ പ്രതീക്ഷകളിലേക്ക് ചുവടുവച്ച് ശുഭാംശു ശുക്ല; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരന്‍

cntv team by cntv team
June 26, 2025
in International
A A
ഇന്ത്യയുടെ ബഹിരാകാശ പ്രതീക്ഷകളിലേക്ക് ചുവടുവച്ച് ശുഭാംശു ശുക്ല; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരന്‍
0
SHARES
79
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ബഹിരാകാശത്ത് ചരിത്ര നിമിഷം. ഇന്ത്യയുടെ ബഹിരാകാശ പ്രതീക്ഷകളിലേക്ക് നിര്‍ണായക ചുവടുവച്ച് ശുഭാംശു ശുക്ല. ബഹിരാകാശ ദൗത്യ ചരിത്രത്തില്‍ ഇതാദ്യമായി ഒരു ഇന്ത്യക്കാരന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചു. ഇനിയുള്ള പന്ത്രണ്ട് ദിവസം ബഹിരാകാശ നിലയത്തിലിരുന്ന് ശുഭാംശുവും സംഘവും അറുപത് പരീക്ഷണങ്ങളാണ് നടത്തുക. ഇന്ന് വൈകിട്ട് നാല് മണിക്ക് ശേഷമായിരുന്നു ഗ്രേസ് പേടകം ഐഎസ്എസിലെ ഹാര്‍മണി മൊഡ്യൂളില്‍ ഡോക്ക് ചെയ്തത്. നിലയവുമായി ബന്ധിച്ചത് നിശ്ചിത സമയത്തിനും മുന്‍പാണ്. 28 മണിക്കൂര്‍ 50 മിനുട്ട് നീണ്ട യാത്രക്കൊടുവിലാണ് ലക്ഷ്യം കണ്ടത്.ആക്സിയം ഫോര്‍ മിഷന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചിലവഴിക്കുന്ന ശുഭാംശു ശുക്ലയും സംഘവും ആരോഗ്യം,കൃഷി, ഭക്ഷണം, ജീവശാസ്ത്രം എന്നീ മേഖലകളില്‍ 60 ഓളം ശാസ്ത്രീയ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടും. ആക്സിയം ഫോര്‍ ദൗത്യം ഇസ്രോയ്ക്കും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിനും ഒരു നാഴികക്കല്ലാണ്.ബഹിരാകാശ യാത്രയ്ക്കിടെ ശുഭാംശു ശുക്ല രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. രാജ്യത്തെ മുഴുവന്‍ പേരെയും അഭിസംബോധന ചെയത് നമസ്‌കാരം എന്നു പറഞ്ഞായിരുന്നു നാല് യാത്രികര്‍ക്കൊപ്പം ശുഭാംശുവിന്റെ വാക്കുകള്‍ തുടങ്ങിയത്. യാത്രയ്ക്കായി അതിയായി ആഗ്രഹിച്ചിരുന്നുവെന്നും അഭിമാന മുഹൂര്‍ത്തമെന്നും ശുഭാംശു പറഞ്ഞു.പരീക്ഷണങ്ങള്‍,സുരക്ഷിതമായ തിരിച്ചുവരവ് എന്നിവയ്ക്ക് മതിയായ സമയം അനുവദിക്കുന്നതിനാണ് 14 ദിവസത്തെ ദൈര്‍ഘ്യം തിരഞ്ഞെടുത്തിരിക്കുന്നത്. ഇത് ISS-ലേക്കുള്ള സ്വകാര്യ ബഹിരാകാശ ദൗത്യങ്ങളുടെ അനിവാര്യമായ ദൈര്‍ഘ്യമായി കണക്കാക്കപ്പെടുന്നു. 14 ദിവസം ബഹിരാകാശയാത്രികര്‍ക്ക് സൂക്ഷ്മ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടാന്‍ സഹായിക്കുകയും ആരോഗ്യപരമായ മാറ്റങ്ങള്‍ പഠിക്കാന്‍ മെഡിക്കല്‍ ടീമുകള്‍ക്ക് സമയം നല്‍കുകയും ചെയ്യുന്നു.ശുഭാംശുവിന്റെ യാത്രയ്ക്കായി 550 കോടി രൂപയാണ് ഇന്ത്യ ചെലവഴിച്ചിരിക്കുന്നത്. 39 വയസുകാരനായ ശുഭാംശു 2006ല്‍ ആണ് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. 2000 മണിക്കൂറിലധികം യുദ്ധവിമാനങ്ങള്‍ പറപ്പിച്ചുള്ള അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. സുഖോയ് 30, മിഗ് 21, മിഗ് 29, ജാഗ്വര്‍, ഹോക്ക്, ഡോണിയര്‍, എഎന്‍ 32 തുടങ്ങിയ തുടങ്ങിയ വ്യത്യസ്തങ്ങളായ വിമാനങ്ങള്‍ ഇക്കൂട്ടത്തില്‍പെടും.14 ദിവസത്തെ ഈ ദൗത്യം ഇസ്രോയ്ക്കും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിനും ഒരു നാഴികക്കല്ലാണ്. കൂടുതല്‍ സങ്കീര്‍ണ്ണമായ ദൗത്യങ്ങള്‍ക്ക് തയ്യാറെടുക്കാനുളള ഇന്ധനമാണ് രാജ്യത്തിന് ആക്സിയം ഫോര്‍ മിഷന്‍.

Related Posts

സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം
International

സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം

August 12, 2026
158
കൊളംബിയയിലെ ഭൂചലനം: മരണസംഖ്യ 132 ആയി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
International

കൊളംബിയയിലെ ഭൂചലനം: മരണസംഖ്യ 132 ആയി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

August 11, 2026
72
പ്രവാസികൾക്ക് കോളടിച്ചു: യുഎഇയിലെ സർക്കാർ-സ്വകാര്യ മേഖലകൾക്ക് തുടർച്ചയായ മൂന്നുദിവസം അവധി
International

പ്രവാസികൾക്ക് കോളടിച്ചു: യുഎഇയിലെ സർക്കാർ-സ്വകാര്യ മേഖലകൾക്ക് തുടർച്ചയായ മൂന്നുദിവസം അവധി

August 7, 2026
332
മറഡോണ പോലും ഭയന്ന ഡിഫൻഡർ; ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു
International

മറഡോണ പോലും ഭയന്ന ഡിഫൻഡർ; ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു

July 31, 2026
46
ലോകകപ്പിലെ സ്വകാര്യ നിക്ഷേപം; ഫിഫ ടൂർണമെന്‍റുകൾ ബഹിഷ്‌കരിക്കാൻ യുവേഫ
International

ലോകകപ്പിലെ സ്വകാര്യ നിക്ഷേപം; ഫിഫ ടൂർണമെന്‍റുകൾ ബഹിഷ്‌കരിക്കാൻ യുവേഫ

July 31, 2026
91
ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ പുതിയ താരിഫ് ഏർപ്പെടുത്തി ട്രംപ്; നീക്കം തൊഴിൽചൂഷണത്തിന്റെ പേരിൽ
International

ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ പുതിയ താരിഫ് ഏർപ്പെടുത്തി ട്രംപ്; നീക്കം തൊഴിൽചൂഷണത്തിന്റെ പേരിൽ

July 24, 2026
169
Next Post
മൂക്കുതല കണ്ണേങ്കാവ് പറപ്പൂര് കുഞ്ചിയമ്മ നിര്യാതയായി

മൂക്കുതല കണ്ണേങ്കാവ് പറപ്പൂര് കുഞ്ചിയമ്മ നിര്യാതയായി

Recent News

ഗജവീരന്‍ മംഗലാംകുന്ന് ഗണേശന്‍ ചരിഞ്ഞു

ഗജവീരന്‍ മംഗലാംകുന്ന് ഗണേശന്‍ ചരിഞ്ഞു

August 22, 2026
13
കോളിളക്കം സൃഷ്ടിച്ച പോക്സോ കേസിലെ പ്രതി മരിച്ചനിലയിൽ, കേസിൽ വിധിവരുന്നത് ഈയാഴ്ച

കോളിളക്കം സൃഷ്ടിച്ച പോക്സോ കേസിലെ പ്രതി മരിച്ചനിലയിൽ, കേസിൽ വിധിവരുന്നത് ഈയാഴ്ച

August 22, 2026
33
ബിയർ കുടിക്കാൻ സമ്മതിച്ചില്ല, ഹോട്ടൽ മാനേജറെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് തൃശ്ശൂർ മെഡിക്കൽ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘം

ബിയർ കുടിക്കാൻ സമ്മതിച്ചില്ല, ഹോട്ടൽ മാനേജറെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് തൃശ്ശൂർ മെഡിക്കൽ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘം

August 22, 2026
6
എം വിജിന്‍ സെക്രട്ടറി, ചിന്താ ജെറോം പ്രസിഡന്റ്; ഡിവൈഎഫ്‌ഐക്ക് പുതിയ നേതൃത്വം

എം വിജിന്‍ സെക്രട്ടറി, ചിന്താ ജെറോം പ്രസിഡന്റ്; ഡിവൈഎഫ്‌ഐക്ക് പുതിയ നേതൃത്വം

August 22, 2026
42
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025