• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, March 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

അവര്‍ ഹനുമാന്റെ പിന്‍ഗാമികള്‍; അയോധ്യയിലെ കുരങ്ങന്മാർക്ക് ഭക്ഷണത്തിനായി ഒരു കോടി സംഭാവന ചെയ്ത് അക്ഷയ് കുമാർ

ckmnews by ckmnews
October 30, 2024
in Kerala
A A
അവര്‍ ഹനുമാന്റെ പിന്‍ഗാമികള്‍; അയോധ്യയിലെ കുരങ്ങന്മാർക്ക് ഭക്ഷണത്തിനായി ഒരു കോടി സംഭാവന ചെയ്ത് അക്ഷയ് കുമാർ
0
SHARES
3
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അയോധ്യയിലെ കുരങ്ങുകളുടെ ക്ഷേമത്തിനായി ഒരു കോടി രൂപ സംഭാവന നല്‍കി ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാര്‍. ദീപാവലിക്ക് മുന്നോടിയായി ശ്രീരാമന്‍റെ നാടായ അയോധ്യയിൽ കുരങ്ങന്മാർക്ക് ഭക്ഷണം നൽകുന്നതിനായി അക്ഷയ് ഒരു കോടി രൂപ സംഭാവന ചെയ്തു. ഹനുമാന്‍റെ വീര സൈന്യത്തിന്‍റെ പിന്‍ഗാമികളായാണ് അയോധ്യയിലെ വാനരന്‍മാരെ കണക്കാക്കുന്നത്. രാവണനെതിരായ ശ്രീരാമന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചവരാണ് ഇവിടുത്തെ വാനരന്‍മാരെന്നാണ് വിശ്വാസം.ആഞ്ജനേയ സേവാ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കുന്നത്. ട്രസ്റ്റിന്‍റെ നേതാവായ ജഗത്ഗുരു സ്വാമി രാഘവാചാര്യ ജി മഹാരാജ് എന്നിവര്‍ കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കുകയെന്ന ശ്രേഷ്ഠമായ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ അക്ഷയ് കുമാറിനോട് ആവശ്യപ്പെടുകയും നടന്‍ ഉടന്‍ സമ്മതിക്കുകയും ചെയ്തുവെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. അയോധ്യയിലെ കുരങ്ങുകൾക്ക് ദിവസവും ഭക്ഷണം നല്‍കുക എന്നതാണ് ട്രസ്റ്റിന്റെ ലക്ഷ്യം. മാതാപിതാക്കളായ ഹരി ഓമിന്റേയും അരുണ ഭാട്ടിയയുടേയും ഭാര്യാപിതാവ് രാജേഷ് ഖന്നയുടേയും പേരിലാണ് അക്ഷയ് കുമാര്‍ പണം സമര്‍പ്പിച്ചതെന്ന് ആഞ്ജനേയ സേവ ട്രസ്റ്റിന്റെ സ്ഥാപക ട്രസ്റ്റി പ്രിയ ഗുപ്ത വ്യക്തമാക്കി.ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ കഴിച്ചതിന് ശേഷം ഉപേക്ഷിച്ച ഭക്ഷണാവശിഷ്ടങ്ങളാണ് ഈ വാനരക്കൂട്ടത്തിന്‍റെ ഇപ്പോഴത്തെ ഭക്ഷണം. ഈ പശ്ചാത്തലത്തിലാണ് കുരങ്ങുകളെ ഭക്ഷണം നല്‍കി സംരക്ഷിക്കാമെന്ന് അക്ഷയ് കുമാര്‍ ആഞ്ജനേയ സേവാ ട്രസ്റ്റിനെ അറിയിച്ചത്. ഇനി മുതൽ ഞങ്ങൾ കുരങ്ങുകൾക്ക് ഭക്ഷണം നൽകുമ്പോൾ ഒരു പൗരനും അസൗകര്യമുണ്ടാകില്ലെന്നും കുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നതിന്‍റെ ഫലമായി അയോധ്യയിലെ തെരുവുകളിൽ മാലിന്യം തള്ളുന്നില്ലെന്നും ഞങ്ങൾ ഉറപ്പാക്കുെമന്നും ട്രസ്റ്റ് വ്യക്തമാക്കി.

Related Posts

ഡോ. വന്ദനാദാസ് വധക്കേസ്: വിധി മാര്‍ച്ച് പതിനേഴിന്
Kerala

ഡോ. വന്ദനാദാസ് വധക്കേസ്: വിധി മാര്‍ച്ച് പതിനേഴിന്

March 7, 2026
53
ജനങ്ങളുടെ സ്വപ്‌നം യാഥാർത്ഥ്യമായി; കേരളത്തിലെ ഏറ്റവും നീളമുള്ള പെരുമ്പളം പാലം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി
Kerala

ജനങ്ങളുടെ സ്വപ്‌നം യാഥാർത്ഥ്യമായി; കേരളത്തിലെ ഏറ്റവും നീളമുള്ള പെരുമ്പളം പാലം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി

March 7, 2026
79
‘ഇത് നമ്മുടെ ജനങ്ങളുടെ മനസാണ് കാണുന്നത്’; വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച് മമ്മൂട്ടി
Kerala

‘ഇത് നമ്മുടെ ജനങ്ങളുടെ മനസാണ് കാണുന്നത്’; വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച് മമ്മൂട്ടി

March 7, 2026
100
തൃത്താലയിൽ വിഭാഗീയത; വി.ടി. ബൽറാമിനെതിരേ കോൺഗ്രസ് ട്രസ്റ്റുകൾ
Kerala

തൃത്താലയിൽ വിഭാഗീയത; വി.ടി. ബൽറാമിനെതിരേ കോൺഗ്രസ് ട്രസ്റ്റുകൾ

March 7, 2026
225
ഒറ്റപ്പാലത്ത് മേജർ രവി എൻ.ഡി.എ സ്ഥാനാർഥിയായേക്കും
Kerala

ഒറ്റപ്പാലത്ത് മേജർ രവി എൻ.ഡി.എ സ്ഥാനാർഥിയായേക്കും

March 7, 2026
52
മുത്തച്ഛന്‍ ഓടിച്ച പിക്കപ്പ് വാഹനത്തിനടിയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം
Kerala

മുത്തച്ഛന്‍ ഓടിച്ച പിക്കപ്പ് വാഹനത്തിനടിയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

March 7, 2026
292
Next Post
ദീപാവലി തലേന്ന് സ്വർണവിലയിൽ വൻ കുതിപ്പ്; വീണ്ടും റെക്കോഡ് തിരുത്തി

ദീപാവലി തലേന്ന് സ്വർണവിലയിൽ വൻ കുതിപ്പ്; വീണ്ടും റെക്കോഡ് തിരുത്തി

Recent News

മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ഗുർമീത് റാം റഹീം സിങ്ങിനെ വെറുതെ വിട്ടു

മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ഗുർമീത് റാം റഹീം സിങ്ങിനെ വെറുതെ വിട്ടു

March 7, 2026
50
ഡോ. വന്ദനാദാസ് വധക്കേസ്: വിധി മാര്‍ച്ച് പതിനേഴിന്

ഡോ. വന്ദനാദാസ് വധക്കേസ്: വിധി മാര്‍ച്ച് പതിനേഴിന്

March 7, 2026
53
പെരുമ്പിലാവിൽ ഹോട്ടലിൽ തീപിടുത്തം

പെരുമ്പിലാവിൽ ഹോട്ടലിൽ തീപിടുത്തം

March 7, 2026
173
‘കീഴടങ്ങില്ല’; ട്രംപിന് മറുപടി, ഗൾഫ് രാജ്യങ്ങളോട് ക്ഷമാപണവും നടത്തി ഇറാൻ പ്രസിഡന്റ്

‘കീഴടങ്ങില്ല’; ട്രംപിന് മറുപടി, ഗൾഫ് രാജ്യങ്ങളോട് ക്ഷമാപണവും നടത്തി ഇറാൻ പ്രസിഡന്റ്

March 7, 2026
340
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025