ചങ്ങരംകുളം:കുടുംബബന്ധങ്ങൾ ഊട്ടി ഉറപ്പിച്ചും തറവാടിന്റെ ഓർമ്മകളെഹൃദയത്തിൽ ചേർത്ത് വെച്ചും,ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തിൽ വെച്ച് കിഴക്കേതിൽ കുടുംബ സംഗമo നടത്തി -1200 പരം കുടുംബാഗങ്ങൾ സംഗമത്തിൽ ഒത്തുചേർന്നു.ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തു.2000 ൽ രൂപംകൊണ്ട കുടുംബ കൂട്ടായ്മ എല്ലാ രണ്ടുവർഷത്തിലും കുടുംബ സംഗമം നടത്താറുണ്ട്.കിഴക്കേതിൽ കുടുംബസമിതിയുടെ കീഴിൽ കുടുംബാംഗങ്ങളുടെ ക്ഷേമത്തിനും, റിലീഫ് പ്രവർത്തനങ്ങൾക്കും തണൽ എന്ന പേരിൽ പ്രത്യേക ഗ്രൂപ്പും,കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനും, കാലാ, കായിക സാംസ്‌കാരിക കഴിവുകളെ പരിപോഷിപ്പിക്കാനുമായി ടാലെന്റ്റ് ഗ്രൂപ്പ് എന്ന പേരിൽ പ്രേത്യേക ഗ്രൂപ്പും പ്രവർത്തിച്ചുവരുന്നുണ്ട്.സംഗമത്തിന്റെ ഭാഗമായി സൗഹൃദ ഫുഡ്ബോൾ മത്സരവും,കുട്ടികളുടെകലാപരിപാടികളും നടന്നു,കൂടാതെചിത്രരചന, കളറിങ്ങ്,ബാങ്ക്‌വിളി, ഖുർആൻപാരായണം,അറബിക്ഗാനം, പ്രസംഗം മാപ്പിളപ്പാട്ട് എന്നിവയിലുംമത്സരങ്ങൾ നടന്നു.വിജയികൾക്ക് കിഴക്കേതിൽ കുടുംബസമിതിഭാരവാഹികൾസമ്മാനങ്ങൾനൽകി.