കുന്നമംഗലം∙ മുത്തശ്ശിയും കൊച്ചുമകളും കിണറ്റിൽ മരിച്ച നിലയിൽ. ഈസ്റ്റ് മലയമ്മ കൊളോച്ചാലിൽ രാജന്റെ ഭാര്യ സുഹാസിനി (54 ) മകൻ സുജിന്റെ മകൾ ശ്രീനന്ദ (12 ) എന്നിവരെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. രശ്മിയാണ് ശ്രീനന്ദയുടെ അമ്മ. സഹോദരി നിഹാര. ആത്മഹത്യയാണെന്നാണ് പ്രഥമിക വിവരം. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി