• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, February 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അയാളുടെ ഭാര്യയെന്ന് അറിയപ്പെടാൻ പോലും താത്പര്യമില്ല, സഹികെട്ടാണ് വീട്ടിൽ നിന്നിറങ്ങിയത്: പൊലീസിന് മൊഴി നല്‍കി ചെന്താമരയുടെ ഭാര്യ

cntv team by cntv team
March 8, 2025
in UPDATES
A A
അയാളുടെ ഭാര്യയെന്ന് അറിയപ്പെടാൻ പോലും താത്പര്യമില്ല, സഹികെട്ടാണ് വീട്ടിൽ നിന്നിറങ്ങിയത്: പൊലീസിന് മൊഴി നല്‍കി ചെന്താമരയുടെ ഭാര്യ
0
SHARES
313
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട്: പോത്തുണ്ടി ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുടെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തി പൊലീസ്. ആലത്തൂര്‍ ഡിവൈഎസ്പി ഓഫീസിലാണ് ചെന്താമരയുടെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തിയത്. ചെന്താമര നിരന്തരം ഉപദ്രവിച്ചിരുന്നതായി ഭാര്യ മൊഴി നല്‍കി. സഹികെട്ടാണ് വീട്ടില്‍ നിന്നിറങ്ങിയതെന്നും ചെന്താമരയുടെ ഭാര്യ പൊലീസിനോട് വ്യക്തമാക്കി. ചെന്താമരയുടെ ഭാര്യ എന്ന നിലയില്‍ അറിയപ്പെടാന്‍ താത്പര്യമില്ല. അയല്‍വാസികളോട് മോശമായാണ് ചെന്താമര പെരുമാറിയിരുന്നത്. താന്‍ ഇപ്പോള്‍ എവിടെയാണ് താമസിക്കുന്നത് എന്ന് പോലും ചെന്താമരയ്ക്ക് അറിയില്ലെന്നും ഭാര്യ പൊലീസിനോട് പറഞ്ഞു. പോത്തുണ്ടി സ്വദേശികളായ സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെയായിരുന്നു ചെന്താമര കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ ജനുവരി 27നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. സ്‌കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വടിയില്‍ വെട്ടുകത്തിവെച്ചുകെട്ടി വെട്ടിവീഴ്ത്തുകയായിരുന്നു. സമീപത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ആക്രമണം. തൊട്ടുപിന്നാലെ, ശബ്ദം കേട്ട് ഇറങ്ങിവന്ന ലക്ഷ്മിയേയും ചെന്താമര വെട്ടി. സുധാകരന്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ലക്ഷ്മിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 2019 ല്‍ സുധാകരന്റെ ഭാര്യ സജിതയേയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ചെന്താമരയുടെ ഭാര്യ പിണങ്ങിപോകാന്‍ കാരണം സുധാകരന്റെ ഭാര്യ സജിതയും അയല്‍വാസിയായ പുഷ്പയുമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം. വീട്ടില്‍ അതിക്രമിച്ച് കയറിയ ചെന്താമര സജിതയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കേസില്‍ പിടിയിലായ ചെന്താമരയ്ക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു സുധാകരനേയും ലക്ഷ്മിയേയും ചെന്താമര വകവരുത്തിയത്. കൊലയ്ക്ക് ശേഷം നെല്ലിയാമ്പതി കാടുകളിലേക്ക് ഓടിയൊളിച്ച ചെന്താമരയെ ഏറെ ശ്രമകരമായാണ് പൊലീസ് പിടികൂടിയത്. നിലവില്‍ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലാണ് ചെന്താമരയുള്ളത്.

Related Posts

ഇറാൻ – അമേരിക്ക മൂന്നാംഘട്ട ആണവ ചർച്ച ഇന്ന് ജനീവയിൽ
UPDATES

ഇറാൻ – അമേരിക്ക മൂന്നാംഘട്ട ആണവ ചർച്ച ഇന്ന് ജനീവയിൽ

February 26, 2026
1
വീണാ ജോര്‍ജിനെ മാരകായുധം കൊണ്ട് വധിക്കാന്‍ ശ്രമിച്ചു; കൊല്ലടാ എന്ന് ആക്രോശിച്ച് പ്രതികള്‍ പാഞ്ഞടുത്തു; എഫ്‌ഐആര്‍
UPDATES

വീണാ ജോര്‍ജിനെ മാരകായുധം കൊണ്ട് വധിക്കാന്‍ ശ്രമിച്ചു; കൊല്ലടാ എന്ന് ആക്രോശിച്ച് പ്രതികള്‍ പാഞ്ഞടുത്തു; എഫ്‌ഐആര്‍

February 26, 2026
2
വീണ ജോര്‍ജ് നല്ലൊരു ആരോഗ്യമന്ത്രി അല്ലെങ്കിലും നല്ലൊരു അഭിനേത്രി’; കെ സുധാകരന്‍
UPDATES

വീണ ജോര്‍ജ് നല്ലൊരു ആരോഗ്യമന്ത്രി അല്ലെങ്കിലും നല്ലൊരു അഭിനേത്രി’; കെ സുധാകരന്‍

February 26, 2026
2
പ്രധാനമന്ത്രി മോദി ഇസ്രായേലിൽ; വിമാനത്താവളത്തിൽ നേരിട്ടെത്തി നെതന്യാഹുവും ഭാര്യ സാറയും, ലഭിച്ചത് വൻ സ്വീകരണം
UPDATES

പ്രധാനമന്ത്രി മോദി ഇസ്രായേലിൽ; വിമാനത്താവളത്തിൽ നേരിട്ടെത്തി നെതന്യാഹുവും ഭാര്യ സാറയും, ലഭിച്ചത് വൻ സ്വീകരണം

February 25, 2026
109
കേട്ടത് ആരോഗ്യമന്ത്രിയുടെ ആക്രോശം; സിംപതി ഉണ്ടാക്കാനുള്ള നാടകം പാളി’; കെസി വേണു​ഗോപാൽ
UPDATES

കേട്ടത് ആരോഗ്യമന്ത്രിയുടെ ആക്രോശം; സിംപതി ഉണ്ടാക്കാനുള്ള നാടകം പാളി’; കെസി വേണു​ഗോപാൽ

February 25, 2026
85
ആരോഗ്യമന്ത്രിയുടേത് ജനരോഷത്തിൽ നിന്ന് തടിയൂരാനുള്ള പാഴ്ശ്രമം; സണ്ണി ജോസഫ്
UPDATES

ആരോഗ്യമന്ത്രിയുടേത് ജനരോഷത്തിൽ നിന്ന് തടിയൂരാനുള്ള പാഴ്ശ്രമം; സണ്ണി ജോസഫ്

February 25, 2026
49
Next Post
അഞ്ച് രൂപയുടെ പാൻ മസാലയിൽ കുങ്കുമപ്പൂവോ? ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ അടക്കമുള്ളവർക്ക് നോട്ടിസ്

അഞ്ച് രൂപയുടെ പാൻ മസാലയിൽ കുങ്കുമപ്പൂവോ? ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ അടക്കമുള്ളവർക്ക് നോട്ടിസ്

Recent News

ഇറാൻ – അമേരിക്ക മൂന്നാംഘട്ട ആണവ ചർച്ച ഇന്ന് ജനീവയിൽ

ഇറാൻ – അമേരിക്ക മൂന്നാംഘട്ട ആണവ ചർച്ച ഇന്ന് ജനീവയിൽ

February 26, 2026
1
വീണാ ജോര്‍ജിനെ മാരകായുധം കൊണ്ട് വധിക്കാന്‍ ശ്രമിച്ചു; കൊല്ലടാ എന്ന് ആക്രോശിച്ച് പ്രതികള്‍ പാഞ്ഞടുത്തു; എഫ്‌ഐആര്‍

വീണാ ജോര്‍ജിനെ മാരകായുധം കൊണ്ട് വധിക്കാന്‍ ശ്രമിച്ചു; കൊല്ലടാ എന്ന് ആക്രോശിച്ച് പ്രതികള്‍ പാഞ്ഞടുത്തു; എഫ്‌ഐആര്‍

February 26, 2026
2
വീണ ജോര്‍ജ് നല്ലൊരു ആരോഗ്യമന്ത്രി അല്ലെങ്കിലും നല്ലൊരു അഭിനേത്രി’; കെ സുധാകരന്‍

വീണ ജോര്‍ജ് നല്ലൊരു ആരോഗ്യമന്ത്രി അല്ലെങ്കിലും നല്ലൊരു അഭിനേത്രി’; കെ സുധാകരന്‍

February 26, 2026
2
പ്രധാനമന്ത്രി മോദി ഇസ്രായേലിൽ; വിമാനത്താവളത്തിൽ നേരിട്ടെത്തി നെതന്യാഹുവും ഭാര്യ സാറയും, ലഭിച്ചത് വൻ സ്വീകരണം

പ്രധാനമന്ത്രി മോദി ഇസ്രായേലിൽ; വിമാനത്താവളത്തിൽ നേരിട്ടെത്തി നെതന്യാഹുവും ഭാര്യ സാറയും, ലഭിച്ചത് വൻ സ്വീകരണം

February 25, 2026
109
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025