• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അഫാനുവേണ്ടി ഹാജരായ വക്കീൽ വക്കാലത്തൊഴിഞ്ഞു,​ തീരുമാനം വിവാദത്തിന് പിന്നാലെ

cntv team by cntv team
March 7, 2025
in UPDATES
A A
അഫാനുവേണ്ടി ഹാജരായ വക്കീൽ വക്കാലത്തൊഴിഞ്ഞു,​ തീരുമാനം വിവാദത്തിന് പിന്നാലെ
0
SHARES
1.1k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ് പ്രതി അഫാന്റെ വക്കാലത്തിൽ നിന്ന് ഒഴിഞ്ഞ് അഭിഭാഷകൻ കെ ഉവൈസ് ഖാൻ. ആര്യനാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായ ഉവൈസ് ഖാൻ കേസ് ഏറ്റെടുത്തതിനെതിരെ കെപിസിസിക്ക് പരാതി കിട്ടിയിരുന്നു, കേസിൽ ഹാജരാകുന്നതിൽ നിന്ന് ഉവൈസിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം വൈസ് പ്രസിഡന്റ് സൈതലിയാണ് പരാതി നൽകിയത്. ഉവൈസിന്റെ നടപടി കോൺഗ്രസിന് അവമതിപ്പുണ്ടാക്കിയെന്ന് കാണിച്ചാണ് കെപിസിസി പ്രസിഡന്റിന് പരാതി നൽകിയത്.
നെടുമങ്ങാട് കോടതിയിലെ ബാർ അസോസിയേഷന്റെ പ്രസിഡന്റ് കൂടിയാണ് ഉവൈസ് ഖാൻ. അഫാനുവേണ്ടി വാദിക്കാൻ അഭിഭാഷകനില്ലാത്തതിനാൽ ജില്ലാ ജഡ്ജി ചെയർമാനായ ലീഗൽ സർവീസ് അതോറിറ്റി നിർദ്ദേശിച്ചതനുസരിച്ചാണ് ഹാജരായതെന്നായിരുന്നു വിശദീകരണം. അഭിഭാഷകരില്ലാത്തവർക്ക് ലീഗൽ സർവീസ് അതോറിറ്റി തന്നെ അഭിഭാഷകരെ നൽകാറുണ്ട്.അതേസമയം,​ മുത്തശ്ശി സൽമാബീവിയെ കൊലപ്പെടുത്തിയ കേസിൽ പാങ്ങോട് തെളിവെടുപ്പിന് എത്തിക്കാനിരിക്കെ അഫാൻ കുഴഞ്ഞുവീണു. പാങ്ങോട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലാണ് പ്രതി കുഴഞ്ഞുവീണത്. കൂടുതൽ ചികിത്സ നൽകുന്നതിനായി അഫാനെ കല്ലറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ആത്മഹത്യാശ്രമമാണോയെന്ന് ആദ്യം സംശയിച്ചിരുന്നു. അഫാൻ രാത്രി ഉറങ്ങിയിരുന്നില്ല. രക്തസമ്മർദത്തിലുണ്ടായ വ്യതിയാനം മൂലമാണ് പ്രതി കുഴഞ്ഞുവീണതെന്നാണ് ഡോക്ടർമാർ പറയുന്നത്.സൽമാ ബീവിയുടെ കൊലപാതക കേസിൽ ഇന്നലെയാണ് പ്രതിയെ പാങ്ങോട് പൊലീസ് മൂന്ന്‌ ദിവസത്തേക്ക്‌ കസ്റ്റഡിയിൽ വാങ്ങിയത്. പൂജപ്പുര സെൻട്രൽ ജയിലിലായിരുന്ന പ്രതിയെ കസ്റ്റഡി അപേക്ഷയെ തുടർന്ന് ഇന്നലെ രാവിലെ 11 മണിയോടെ നെടുമങ്ങാട് കോടതിയിൽ എത്തിച്ചിരുന്നു.കോടതി നടപടികൾക്കുശേഷം 12 മണിയോടെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി പാങ്ങോട് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ആറ്റിങ്ങൽ ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ രാത്രി വൈകിയും ചോദ്യം ചെയ്‌തിരുന്നു.

Related Posts

അക്ഷരമുറ്റത്തേക്ക് കുഞ്ഞുങ്ങള്‍; സ്‌കൂളിലേക്ക് തിരികെയെത്തുക 42 ലക്ഷം കുട്ടികള്‍; പ്രവേശനോത്സവത്തോട് അനുബന്ധിച്ച് വര്‍ണാഭമായ പരിപാടികള്‍
UPDATES

അക്ഷരമുറ്റത്തേക്ക് കുഞ്ഞുങ്ങള്‍; സ്‌കൂളിലേക്ക് തിരികെയെത്തുക 42 ലക്ഷം കുട്ടികള്‍; പ്രവേശനോത്സവത്തോട് അനുബന്ധിച്ച് വര്‍ണാഭമായ പരിപാടികള്‍

June 1, 2026
47
‘ഓപ്പറേഷൻ തൂഫാൻ, ദി നാർക്കോ ഹണ്ട്’: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലഹരി വേട്ട; ഉദ്ഘാടനം ചൊവ്വാഴ്ച
UPDATES

‘ഓപ്പറേഷൻ തൂഫാൻ, ദി നാർക്കോ ഹണ്ട്’: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലഹരി വേട്ട; ഉദ്ഘാടനം ചൊവ്വാഴ്ച

June 1, 2026
75
ജീവന്റെ വെളിച്ചമായി അര്‍ജുന്‍; വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ അവയവങ്ങള്‍ നാലുപേര്‍ക്ക് പുതുജീവനേകും
UPDATES

ജീവന്റെ വെളിച്ചമായി അര്‍ജുന്‍; വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ അവയവങ്ങള്‍ നാലുപേര്‍ക്ക് പുതുജീവനേകും

June 1, 2026
72
‘വെടിവച്ച് കൊല്ലും’; സന്ദീപ് വാര്യര്‍ക്ക് അജ്ഞാതന്റെ ഭീഷണി കോള്‍
UPDATES

‘വെടിവച്ച് കൊല്ലും’; സന്ദീപ് വാര്യര്‍ക്ക് അജ്ഞാതന്റെ ഭീഷണി കോള്‍

June 1, 2026
266
മലപ്പുറത്ത് സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം
UPDATES

മലപ്പുറത്ത് സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

June 1, 2026
163
അഷ്കര്‍ കാഴ്ചയ്‌ക്ക് മാന്യന്‍, പക്ഷെ കൊടും ക്രിമിനല്‍….ആദ്യ ഭാര്യ ആമിനയുടെ ചെവി അടിച്ചുപൊട്ടിച്ചു, നിര്‍ബന്ധിച്ച് വിഷം കഴിപ്പിച്ചു
UPDATES

അഷ്കര്‍ കാഴ്ചയ്‌ക്ക് മാന്യന്‍, പക്ഷെ കൊടും ക്രിമിനല്‍….ആദ്യ ഭാര്യ ആമിനയുടെ ചെവി അടിച്ചുപൊട്ടിച്ചു, നിര്‍ബന്ധിച്ച് വിഷം കഴിപ്പിച്ചു

June 1, 2026
436
Next Post
സർവശക്തിയോടെ ബിഎസ്എൻഎൽ തിരിച്ചുവരുന്നു; 14 മാസത്തെ പ്ലാൻ ഏറ്റവും കുറഞ്ഞ നിരക്കില്‍

സർവശക്തിയോടെ ബിഎസ്എൻഎൽ തിരിച്ചുവരുന്നു; 14 മാസത്തെ പ്ലാൻ ഏറ്റവും കുറഞ്ഞ നിരക്കില്‍

Recent News

തെരുവിലിറങ്ങി പ്രതിഷേധിക്കാൻ കോക്രോച്ച് ജനതാ പാർട്ടി, ആവശ്യം കേന്ദ്ര മന്ത്രിയുടെ രാജി

തെരുവിലിറങ്ങി പ്രതിഷേധിക്കാൻ കോക്രോച്ച് ജനതാ പാർട്ടി, ആവശ്യം കേന്ദ്ര മന്ത്രിയുടെ രാജി

June 1, 2026
63
തൃശൂർ മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു; ഒബ്സർവേഷൻ വാർഡിൽ പ്രവേശിപ്പിച്ചു

തൃശൂർ മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു; ഒബ്സർവേഷൻ വാർഡിൽ പ്രവേശിപ്പിച്ചു

June 1, 2026
198
കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ അമ്മായിയമ്മ സിന്‍ഡ്രം,വിദ്യാര്‍ത്ഥികളെ ക്രൂരമായി കൈകാര്യം ചെയ്യുന്നു;ഹൈക്കോടതി

കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ അമ്മായിയമ്മ സിന്‍ഡ്രം,വിദ്യാര്‍ത്ഥികളെ ക്രൂരമായി കൈകാര്യം ചെയ്യുന്നു;ഹൈക്കോടതി

June 1, 2026
14
എടപ്പാൾ മാണൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; കാർ ഡ്രൈവർക്ക് ഗുരുതര പരിക്ക്

എടപ്പാൾ മാണൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; കാർ ഡ്രൈവർക്ക് ഗുരുതര പരിക്ക്

June 1, 2026
310
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025