ചങ്ങരംകുളം:ചെറുപ്രായത്തില്‍ തന്നെ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം പിടിച്ചിരിക്കുകയാണ് എല്‍ഹാം ലയാലിന് എന്ന രണ്ട് വയസുകാരി.എരമംഗലം ചേക്കുമുക്ക് സ്വദേശിയായ മിഥുലാജിന്റെയും ചേലക്കടവ് സ്വദേശിയായ ഫാരിഷയുടെയും മകളാണ് ഈ കൊച്ചുമിടുക്കി.മൃഗങ്ങളെയും പച്ചക്കറി പഴവര്‍ഗ്ഗങ്ങളെയും ശരീരഭാഗങ്ങളും തിരിച്ചറിഞ്ഞ് നിശ്ചിത സമയത്തിനുള്ളില്‍ തന്നെ പേരുകള്‍ പറഞ്ഞാണ് ഈ മിടുക്കി റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ചത്.വളരെ ചെറുപ്രായത്തില്‍ തന്നെ അസാധ്യമായ ഓര്‍മശക്തി തിരിച്ചറിഞ്ഞ് മാതാപിതാക്കള്‍ തന്നെയാണ് ഇന്ത്യ ബുക്ക് റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടാന്‍ ഈ മിടുക്കിക്ക് സൗകര്യം ഒരുക്കിയത്