• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, February 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഭാര്യയെ സംശയം; കടയില്‍ കയറി അരയിൽ ഒളിപ്പിച്ച കത്തിയെടുത്ത് യുവതിയെ ഭര്‍ത്താവ് ആക്രമിച്ചു, പ്രതി പിടിയിൽ

cntv team by cntv team
March 4, 2025
in UPDATES
A A
ഭാര്യയെ സംശയം; കടയില്‍ കയറി അരയിൽ ഒളിപ്പിച്ച കത്തിയെടുത്ത് യുവതിയെ ഭര്‍ത്താവ് ആക്രമിച്ചു, പ്രതി പിടിയിൽ
0
SHARES
1.4k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലക്കുടിയിൽ യുവതിയെ കടയിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭര്‍ത്താവ് റിമാന്‍ഡിൽ. നെല്ലായി പന്തല്ലൂര്‍ സ്വദേശിയായ പാണപറമ്പിൽ സലീഷ് (45) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 9.30മണിയോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിക്ക് സമീപത്തുള്ള മെഡിക്കൽ ഉപകരണങ്ങള്‍ വിൽക്കുന്ന സ്ഥാപനത്തിലാണ് സംഭവം.

ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയാണ് ആക്രമണത്തിനിരയായത്. സംശയത്തെ തുടര്‍ന്നുള്ള വിരോധത്താലാണ് പ്രതി ഭാര്യയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. കടയിലേക്ക് അതിക്രമിച്ചുകയറിയ പ്രതി അരയിൽ ഒളിപ്പിച്ച കത്തിയെടുത്ത് യുവതിയെ ആക്രമിക്കുകയായിരുന്നു. ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും പലതവണ കത്തികൊണ്ട് കുത്താൻ ശ്രമിച്ചു. യുവതി നിലത്തുവീണശേഷവും കത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു. ഇതിനിടയിൽ ആളുകള്‍ ബഹളം കേട്ട് എത്തിയതോടെ പ്രതി സ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു

സംഭവത്തിനുശേഷം യുവതി ആശുപത്രിയിൽ ചികിത്സ തേടി. ഒളിവിൽ പോയ പ്രതിയെ കൊടകര പൊലീസും ചാലക്കുടി പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. ചാലക്കുടി പൊലീസ് സ്റ്റേഷൻ, ഇൻസ്പെക്ടർ സജീവ്.എം.കെ, സബ് ഇൻസ്പെക്ടർമാരായ ഋഷിപ്രസാദ്, ജോഫി ജോസ്, ഷാജഹാൻ, കൊടകര പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അരിസ്റ്റോട്ടിൽ സിവിൽ പൊലീസ് ഓഫീസർ സുരേഷ് എന്നിവരും ചേർന്നാണ് സലീഷിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Posts

സ്വർണവിലയിൽ വൻ മുന്നേറ്റം; പവന് 1500ന്റെ കുതിപ്പ്
UPDATES

സ്വർണവിലയിൽ വൻ മുന്നേറ്റം; പവന് 1500ന്റെ കുതിപ്പ്

February 23, 2026
181
സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്; 5 ജില്ലകളിൽ മഴയ്ക്ക് സാധ്യത, ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാവും
UPDATES

സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്; 5 ജില്ലകളിൽ മഴയ്ക്ക് സാധ്യത, ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാവും

February 23, 2026
317
തന്ത്രിയുടെ വാദം ഏറ്റുപിടിച്ച് പ്രതിപക്ഷം; കലുഷിതമായി നിയമസഭ സമ്മേളനം, നടുത്തളത്തിലിറങ്ങി പ്രതിഷേധം
UPDATES

തന്ത്രിയുടെ വാദം ഏറ്റുപിടിച്ച് പ്രതിപക്ഷം; കലുഷിതമായി നിയമസഭ സമ്മേളനം, നടുത്തളത്തിലിറങ്ങി പ്രതിഷേധം

February 23, 2026
57
ഇടിമിന്നലേറ്റ് പശു ചത്തു; കരച്ചിൽകേട്ട് തൊഴുത്തിൽ കയറിയ ക്ഷീരകർഷകൻ ഷോക്കേറ്റ് മരിച്ചു
UPDATES

ഇടിമിന്നലേറ്റ് പശു ചത്തു; കരച്ചിൽകേട്ട് തൊഴുത്തിൽ കയറിയ ക്ഷീരകർഷകൻ ഷോക്കേറ്റ് മരിച്ചു

February 23, 2026
268
അപരാജിത കുതിപ്പിന് അന്ത്യം; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയ്ക്ക് 76 റണ്‍സിന്റെ കനത്ത പരാജയം
UPDATES

അപരാജിത കുതിപ്പിന് അന്ത്യം; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയ്ക്ക് 76 റണ്‍സിന്റെ കനത്ത പരാജയം

February 23, 2026
62
സൗഹൃദ കേരളം ഇഫ്താർ സംഗമങ്ങൾക്ക് തുടക്കമായി
UPDATES

സൗഹൃദ കേരളം ഇഫ്താർ സംഗമങ്ങൾക്ക് തുടക്കമായി

February 23, 2026
51
Next Post
മുന്നില്‍ നിന്ന് പടനയിച്ച് കിംഗ് കോലി; ഓസ്ട്രേലിയയോട് പ്രതികാരം വീട്ടി ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍

മുന്നില്‍ നിന്ന് പടനയിച്ച് കിംഗ് കോലി; ഓസ്ട്രേലിയയോട് പ്രതികാരം വീട്ടി ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍

Recent News

ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം ;ഗുരുതര പരിക്ക്, പ്രതി അറസ്റ്റിൽ

ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം ;ഗുരുതര പരിക്ക്, പ്രതി അറസ്റ്റിൽ

February 23, 2026
157
പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ചു; റിപ്പോർട്ട് 3 മാസത്തിനകം

പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ചു; റിപ്പോർട്ട് 3 മാസത്തിനകം

February 23, 2026
33
‘അതിജീവിതയെ ഫോണില്‍ വിളിച്ചു’; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് കോടതിയില്‍

‘അതിജീവിതയെ ഫോണില്‍ വിളിച്ചു’; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് കോടതിയില്‍

February 23, 2026
130
രക്ഷാകർതൃ സംഗമവും ഇഫ്ത്താർ വിരുന്നും സംഘടിപ്പിച്ചു

രക്ഷാകർതൃ സംഗമവും ഇഫ്ത്താർ വിരുന്നും സംഘടിപ്പിച്ചു

February 23, 2026
104
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025