ചങ്ങരംകുളം:വായന വാരാഘോഷത്തിൻ്റെ ഭാഗമായി നെല്ലിശ്ശേരി എ.യു.പി. സ്കൂളിൽ അമ്മമാർക്ക് പുസ്തകങ്ങൾ സമ്മാനിച്ചു.പുസ്തകം സംഭാവന ചെയ്ത അമേരിക്കൻ പ്രവാസി എഴുത്തുകാരൻ അബ്ദുൽ പുന്നയൂർകുളം ചടങ്ങ് ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡണ്ട് മണിക്കണ്ഠൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക ബിന്ദു സെബാസ്റ്റ്യൻ അമ്മവായനയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി, സുലൈഖ, അധ്യാപകരായ മനോജ്, നൂറ നജിബ്,സംസാരിച്ചു.