• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, April 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന് ജയിലിലേക്ക്;സെൻട്രൽ ജയിലിലേക്ക് മാറ്റി

cntv team by cntv team
March 4, 2025
in Kerala
A A
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന് ജയിലിലേക്ക്;സെൻട്രൽ ജയിലിലേക്ക് മാറ്റി
0
SHARES
315
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റി. 8 ദിവസങ്ങൾക്ക് ശേഷമാണ് അഫാനെ ആശുപത്രിയിൽ നിന്ന് മാറ്റുന്നത്. മെഡിക്കൽ ബോർഡിന്റെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് അഫാനെ ജയിലേക്ക് മാറ്റിയത്. നിലവിൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ അഫാന് ഇല്ല. അഫാന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ് ഇന്നലെ കണ്ടെത്തിയിരുന്നു. പൂർണബോധ്യത്തോടെയാണ് ഇയാൾ കൂട്ടക്കൊല ചെയ്തതെന്നാണ് മെഡിക്കൽ ബോർഡിന്റെ കണ്ടെത്തൽഅർബുദം ബാധിച്ച അമ്മയെ കഴുത്ത് ഞെരിച്ച ശേഷം പ്രതി അഫാൻ തുടർച്ചയായ അഞ്ച് കൊലപാതങ്ങളാണ് നടത്തിയത്. കടബാധ്യതയെ തുടർന്ന് ബന്ധുക്കളിൽ നിന്നുമുണ്ടായ അവഹേളനമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അഫാന്‍റെ മൊഴി. വൻ സാമ്പത്തിക ബാധ്യതയാണ് കൊലക്ക് പിന്നിലെന്നാണ് അഫാൻ പറയുന്നത്. എന്നാൽ അത്രയധികം സാമ്പത്തിക ബാധ്യതയില്ലെന്നാണ് അഫാന്‍റെ അച്ഛൻ റഹിം നൽകിയ മൊഴി. അഫാന് ഇനി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോയെന്നാണ് ഇനി വ്യക്തമാകേണ്ടത്. വിശദമായ അന്വേഷണത്തിൽ മാത്രമായിരിക്കും ഇത്തരം കാര്യങ്ങളിൽ വ്യക്തത വരുക. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് നീക്കംഅഫാൻ മറ്റ് രണ്ട് കൊലപാതകങ്ങള്‍ കൂടി ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. അമ്മയുടെ രണ്ട് ബന്ധുക്കളെ കൂടികൊല്ലാനുള്ള പദ്ധതി അവസാന നിമിഷം ഒഴിവാക്കുകയായിരുന്നുവെന്നാണ് അഫാന്‍റെ മൊഴി. തട്ടത്തുമലയിലുള്ള അമ്മയുടെ ബന്ധുക്കളിൽ നിന്നും പണം കടം വാങ്ങിയിരുന്നു. ബന്ധുക്കള്‍ പണം തിരിച്ചു ചോദിച്ചപ്പോൾ തർക്കവുമുണ്ടായി. ഇതിൽ വലിയ വൈരാഗ്യം അഫാന് ബന്ധുക്കളോട് ഉണ്ടായിരുന്നു. മുത്തശ്ശിയെയും അച്ഛന്‍റെ സഹോജരനെയും ഭാര്യയെയും കൊലപ്പെടുത്തുമ്പോൾ അമ്മയുടെ ബന്ധുക്കളെയും ലക്ഷ്യം വച്ചിരുന്നു. കൊലപാതകങ്ങള്‍ ചെയ്യുന്നതിനിടെ മദ്യപിച്ചു. പെണ്‍സുഹൃത്തിനെയും അനുജനെയും കൊന്നതോടെ വിഷം കഴിച്ചതിനാൽ വാഹനമെടുത്ത് തട്ടത്തുമലയിലേക്ക് പോകാൻ കഴിഞ്ഞില്ലെന്നാണ് അഫാന്‍ പൊലീസിന് മൊഴി നല്‍കി. അല്ലെങ്കിൽ കൊലപാതങ്ങളുടെ എണ്ണം കൂടുമായിരുന്നു.

Related Posts

മലപ്പുറം കരുവാരക്കുണ്ടില്‍ കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം
Kerala

മലപ്പുറം കരുവാരക്കുണ്ടില്‍ കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

April 28, 2026
17
സൂര്യാഘാതമേറ്റ് റോഡില്‍ കുഴഞ്ഞുവീണു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Kerala

സൂര്യാഘാതമേറ്റ് റോഡില്‍ കുഴഞ്ഞുവീണു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

April 28, 2026
35
കുതിച്ചുയർന്ന് ചെറുനാരങ്ങ വില; കിലോയ്ക്ക് 270 രൂപ
Kerala

കുതിച്ചുയർന്ന് ചെറുനാരങ്ങ വില; കിലോയ്ക്ക് 270 രൂപ

April 28, 2026
4
വൈദ്യുതി പ്രതിസന്ധി: റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയ വ്യവസ്ഥ പ്രകാരം വൈദ്യുതി വാങ്ങാന്‍ ആകില്ലെന്ന് കെഎസ്ഇബി
Kerala

വൈദ്യുതി പ്രതിസന്ധി: റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയ വ്യവസ്ഥ പ്രകാരം വൈദ്യുതി വാങ്ങാന്‍ ആകില്ലെന്ന് കെഎസ്ഇബി

April 28, 2026
13
‘നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി’; ബിഗ്  ബോസ്  താരം ഷിയാസ്  കരീമിനെതിരെ ലെെംഗിക ചൂഷണ പരാതിയുമായി യുവതി
Kerala

‘നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി’; ബിഗ്  ബോസ്  താരം ഷിയാസ്  കരീമിനെതിരെ ലെെംഗിക ചൂഷണ പരാതിയുമായി യുവതി

April 27, 2026
227
തൃശൂർ പൂരത്തിന് പരിസമാപ്‌തി; തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിഞ്ഞു, അടുത്ത പൂരം 2027 ഏപ്രിൽ 17ന്
Kerala

തൃശൂർ പൂരത്തിന് പരിസമാപ്‌തി; തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിഞ്ഞു, അടുത്ത പൂരം 2027 ഏപ്രിൽ 17ന്

April 27, 2026
47
Next Post
‘കെഎസ്ആർടിസി ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തിയതി ശമ്പളം നൽകും, പെൻഷനും കൃത്യമായി കൊടുക്കും’; മന്ത്രി

'കെഎസ്ആർടിസി ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തിയതി ശമ്പളം നൽകും, പെൻഷനും കൃത്യമായി കൊടുക്കും'; മന്ത്രി

Recent News

മലപ്പുറം കരുവാരക്കുണ്ടില്‍ കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

മലപ്പുറം കരുവാരക്കുണ്ടില്‍ കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

April 28, 2026
17
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്

April 28, 2026
35
സൂര്യാഘാതമേറ്റ് റോഡില്‍ കുഴഞ്ഞുവീണു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

സൂര്യാഘാതമേറ്റ് റോഡില്‍ കുഴഞ്ഞുവീണു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

April 28, 2026
35
ഒടുവിൽ ജനനായകൻ തിയേറ്ററിലേക്ക്,​ വിജയ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്

ഒടുവിൽ ജനനായകൻ തിയേറ്ററിലേക്ക്,​ വിജയ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്

April 28, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025