പാസ്‌പോര്‍ട്ട് നിയമങ്ങള്‍ ഭേദഗതി ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. പുതിയ ഭേദഗതി പ്രകാരം 2023 ഒക്ടോബര്‍ ഒന്നിനോ അതിന് ശേഷമോ ജനിച്ച പാസ്‌പോര്‍ട്ട് അപേക്ഷകര്‍ക്ക് ഉചിതമായ അധികാരികള്‍ നല്‍കുന്ന ജനന സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ ജനന തീയതി തെളിയിക്കുന്നതിനുള്ള ഏക തെളിവായി നല്‍കാനാകൂ. 1980ലെ പാസ്‌പോര്‍ട്ട് നിയമങ്ങളിലെ ഭേദഗതി പ്രാബല്യത്തില്‍ വരുത്തിക്കൊണ്ടുള്ള ഔദ്യോഗിക കുറിപ്പ് പുറത്തിറക്കി.1967 ലെ പാസ്‌പോര്‍ട്ട് നിയമത്തിലെ സെക്ഷന്‍ 24 ലെ വ്യവസ്ഥകള്‍ പ്രകാരമാണ് ചട്ടങ്ങള്‍ ഭേദഗതി ചെയ്തത്.ജനനതെളിവ് ഭേദഗതി ഇങ്ങനെപുതുക്കിയ പാസ്‌പോര്‍ട്ട് നിയമങ്ങള്‍ പ്രകാരം 2023 ഒക്ടോബര്‍ ഒന്നിനോ അതിന് ശേഷമോ ജനിച്ച വ്യക്തികള്‍ക്ക് ജനന-മരണ രജിസ്ട്രാര്‍, മുന്‍സിപ്പല്‍ കോര്‍പറേഷന്‍, അല്ലെങ്കില്‍ 1969 ലെ ജനന മരണ രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം അധികാരപ്പെടുത്തിയ മറ്റേതെങ്കിലും അതോറിറ്റി എന്നിവ നല്‍കുന്ന ജനന സര്‍ട്ടിഫിക്കറ്റുകള്‍, ജനന തീയതിയുടെ തെളിവായി സ്വീകരിക്കും. ( മറ്റ് അപേക്ഷകള്‍ക്ക് മുന്‍പ് ചെയ്തിരുന്നതുപോലെ ബദല്‍ രേഖകള്‍ സമര്‍പ്പിക്കുന്നത് തുടരാം)ജനന തീയതി തെളിയിക്കുന്ന രേഖകള്‍ ഏതൊക്കെ1989 ജനുവരി 26 നോ അതിന് ശേഷമോ ജനിച്ച എല്ലാ അപേക്ഷകരും പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് ജനന തീയതി തെളിയിക്കുന്നതിനായി ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ടതുണ്ട്. 2016 ഡിസംബറില്‍ വിദേശകാര്യ മന്ത്രാലയം എല്ലാ അപേക്ഷകര്‍ക്കും ജനനത്തീയതിയുടെ തെളിവായി ഇനി പറയുന്ന രേഖകളില്‍ ഏതെങ്കിലും ഒരു രേഖ സമര്‍പ്പിക്കാമെന്ന് പ്രഖ്യാപിച്ചിരുന്നു.ജനന- മരണ രജിസ്ട്രാര്‍ അല്ലെങ്കില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും നിര്‍ദിഷ്ട അധികാരി നല്‍കുന്ന ജനന സര്‍ട്ടിഫിക്കറ്റ്ഒടുവില്‍ പഠിച്ച സ്ഥാപനത്തിലെ അംഗീകൃത വിദ്യാഭ്യാസ ബോര്‍ഡ് നല്‍കിയ ട്രാന്‍സ്ഫര്‍, മെട്രിക്കുലേഷന്‍ , സ്‌കൂള്‍ ലിവിംങ് സര്‍ട്ടിഫിക്കറ്റ്അപേക്ഷകന് ജനന തീയതി രേഖയോട് കൂടിയ ആദായ നികുതി വകുപ്പ് നല്‍കുന്ന പാന്‍കാര്‍ഡ്അപേക്ഷകന്റെ ജനന തീയതി രേഖപ്പെടുത്തിയ ആധാര്‍ കാര്‍ഡ് / ഇ- ആധാര്‍അപേക്ഷകന്റെ സര്‍വ്വീസ് റെക്കോര്‍ഡിന്റെ (സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രം) അല്ലെങ്കില്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് സാക്ഷ്യപ്പെടുത്തിയ പേ പെന്‍ഷന്‍ ഉത്തരവിന്റെ പകര്‍പ്പ്ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ ഗതാഗത വകുപ്പ് നല്‍കുന്ന ഡ്രൈവിങ് ലൈസന്‍സ്ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന തിരഞ്ഞെടുപ്പ് ഫോട്ടോ തിരിച്ചറിയല്‍ കാര്‍ഡ്പബ്ലിക് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനുകള്‍/ കമ്പനികള്‍ നല്‍കുന്ന പോളിസി ബോണ്ട്