ചങ്ങരംകുളം:ലഹരിക്കെതിരെ വ്യാപക പരിശോധനയുമായീ ചങ്ങരംകുളം പോലീസ് രംഗത്ത്.സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരില്‍ ലഹരി ഉപയോഗവും വിപണവും വ്യാപകമായതോടെയാണ് സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ചങ്ങരംകുളം പോലീസ് പരിശോധന ശക്തമാക്കിയത്.ചങ്ങരംകുളം സിഐ ഷൈനിന്റെ നേതൃത്വത്തില്‍ പെരുമുക്കില്‍ നടത്തിയ പരിശോധനയില്‍ വില്‍പനക്കായി സൂക്ഷിച്ച 300ഗ്രാം കഞ്ചാവ് ഉദ്ധ്യോഗസ്ഥര്‍ പിടികൂടി.പൊന്നാനി സ്വദേശികളായ 27 വയസുള്ള ഷെഹീര്‍ 25 വയസുള്ള ഷാനിഫ് എന്നിവരെയാണ് ഇവര്‍ താമസിച്ച് വരുന്ന വീട്ടില്‍ നിന്ന് കഞ്ചാവുമായി പിടികൂടിയത്.അളവ് തൂക്ക ഉപകരണവും കഞ്ചാവ് പേകറ്റ് ആക്കുന്ന കവറുകളും പിടിച്ചെടുത്തിട്ടുണ്ട്.വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന വ്യാപകമാണെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധ നടത്തിയത്.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നടപടികള്‍ ശക്തമാക്കുമെന്നും സിഐ പറഞ്ഞു