• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തൃശൂരിൽ ശാരീരിക പീഡനം മൂലം ഭാര്യയും 10 വയസുകാരി മകളും ആത്മഹത്യ ചെയ്ത കേസ്; ഭർത്താവിന് ജാമ്യം നിഷേധിച്ച് കോടതി

ckmnews by ckmnews
October 29, 2024
in Kerala
A A
തൃശൂരിൽ ശാരീരിക പീഡനം മൂലം  ഭാര്യയും 10 വയസുകാരി മകളും ആത്മഹത്യ ചെയ്ത കേസ്; ഭർത്താവിന് ജാമ്യം നിഷേധിച്ച് കോടതി
0
SHARES
533
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂര്‍: ശാരീരിക പീഡനം മൂലം ഭാര്യയും മകളും ആത്മഹത്യ ചെയ്തതില്‍ അറസ്റ്റിലായ പ്രതിയായ ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി. തൃശൂര്‍ പഴഞ്ഞി പെരുന്തുരുത്തി ദേശത്ത് മുതിരംപറമ്പത്ത് വീട്ടില്‍ രവീന്ദ്രന്‍ മകന്‍ അനീഷിന്റെ(41) ജാമ്യാപേക്ഷയാണ് തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് പി.പി. സെയ്തലവി തള്ളിയത്. ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധവും അവഗണനയും ശാരീരിക പീഡനവും സഹിക്കുവാന്‍ കഴിയാതെ ഭാര്യയും മകളും ആത്മഹത്യ ചെയ്തതെന്ന കേസിലാണ് നടപടി. 2024 ഒഗസ്റ്റ് 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ ബന്ധുകൂടിയാണ് ആത്മഹത്യ ചെയ്ത യുവതി. 2009 മാര്‍ച്ച് 21നാണ് പ്രതി തന്‍റെ ബന്ധുവായ യുവതിയെ വിവാഹം ചെയ്യുന്നത്. വിവാഹസമയത്ത് സമ്മാനമായി ലഭിച്ച സ്വര്‍ണം മുഴുവന്‍ പ്രതി വില്ക്കുകയും കിട്ടിയ തുക മുഴുവന്‍ പലവിധത്തില്‍ ചിലവഴിക്കുകയും ചെയ്തു. കൂടാതെ സ്ഥിരമായി ജോലിയ്ക്ക് പ്രതി പോയിരുന്നില്ല. കൂടാതെ പ്രതി ഭാര്യയെ ശാരീരികമായി ഉപദ്രവിച്ചതിനെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ധത്തിലായിരുന്ന യുവതി, പ്രതിയുടെ വിവാഹേതര ബന്ധം കൂടി അറിഞ്ഞതില്‍ മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെ പത്തുവയസുള്ള മകളേയും കൂട്ടി പിതൃ വീട്ടില്‍ തൂങ്ങി മരിക്കുകയാണ് ചെയ്തതെന്ന് പൊലീസ് കോടതിയിൽ വ്യക്തമാക്കി. എരുമപ്പെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതില്‍, യുവതിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിരുന്നു. തുടര്‍ന്നാണ്ഭര്‍ത്താവായ അനീഷിനെ ആത്മഹത്യാ പ്രേരണക്ക് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പ്രതി ജാമ്യത്തിന് സെഷന്‍സ് കോടതി മുമ്പാകെ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. കേസ് ഡയറിയും രേഖകളും പരിശോധിച്ച കോടതി, ആത്മഹത്യ ചെയ്ത യുവതിക്കും മകള്‍ക്കും ആത്മഹത്യാപ്രേരണ പെട്ടെന്നുണ്ടായതല്ലെന്നും, പ്രതിയുടെ കാലങ്ങളായുള്ള മാനസികമായും ശാരീരികമായുമുള്ള പീഡനവും പരസ്ത്രീ ബന്ധവുമാണ് കാരണമെന്നും വിലയിരുത്തി.കേസിന്റെ അന്വേഷണം പൂര്‍ത്തീകരിച്ചിട്ടില്ലെന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും ഗൗരവമേറിയ കുറ്റകൃത്യത്തിന് ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നുമുള്ളതും ആയതിനാല്‍ യാതൊരു കാരണവശാലും പ്രതിക്ക് ജാമ്യം നല്‍കരുതെന്നുമുള്ള പ്രോസിക്യൂഷനുവേണ്ടി ഹാജരായ ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാറിന്റെ വാദങ്ങള്‍ പരിഗണിച്ചാണ് സെഷന്‍സ് കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളി ഉത്തരവായത്.

Related Posts

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി
Kerala

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

October 16, 2026
169
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്
Kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

October 16, 2026
31
സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ
Kerala

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

October 16, 2026
138
സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്
Kerala

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

October 16, 2026
240
ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ
Kerala

ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ

October 16, 2026
174
പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു
Kerala

പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു

October 16, 2026
18
Next Post
സാദിഖ്‌ അലി തങ്ങൾക്കെതിരായ ഉമര്‍ ഫൈസിയുടെ വിവാദ പ്രസ്താവന; സമസ്തക്ക് ബന്ധമില്ലെന്ന് ജിഫ്രി മുത്തുകോയ തങ്ങൾ

സാദിഖ്‌ അലി തങ്ങൾക്കെതിരായ ഉമര്‍ ഫൈസിയുടെ വിവാദ പ്രസ്താവന; സമസ്തക്ക് ബന്ധമില്ലെന്ന് ജിഫ്രി മുത്തുകോയ തങ്ങൾ

Recent News

കൊൽക്കത്തയിൽ ദുർഗാപൂജക്കിടെ അപകടം; മരണം 19 ആയി

കൊൽക്കത്തയിൽ ദുർഗാപൂജക്കിടെ അപകടം; മരണം 19 ആയി

October 18, 2026
22
ഇന്ന് വടക്കൻ ജില്ലകളിൽ മഴ ശക്തമാക്കാൻ സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്ന് വടക്കൻ ജില്ലകളിൽ മഴ ശക്തമാക്കാൻ സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്

October 18, 2026
11
നിരോധിത മരുന്ന് കൈവശം വച്ചതിന് സൗദി പൊലീസ് പിടിയിലായ ഫിലോമിനയെ വിട്ടയച്ചു

നിരോധിത മരുന്ന് കൈവശം വച്ചതിന് സൗദി പൊലീസ് പിടിയിലായ ഫിലോമിനയെ വിട്ടയച്ചു

October 18, 2026
65
പരിക്കേറ്റ് ചികിത്സയിലിരിക്കേ പിതാവ് മരിച്ചു; യുവാവ് അറസ്റ്റിൽ, മർദനത്തിന് കാരണമായത് ചാർജിങ്ങിനെച്ചൊല്ലിയുള്ള തർക്കം

പരിക്കേറ്റ് ചികിത്സയിലിരിക്കേ പിതാവ് മരിച്ചു; യുവാവ് അറസ്റ്റിൽ, മർദനത്തിന് കാരണമായത് ചാർജിങ്ങിനെച്ചൊല്ലിയുള്ള തർക്കം

October 18, 2026
52
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025