കോക്കൂർ :കോക്കൂർ എ.എച്ച്.എം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പഠനോത്സവം -2025 സംഘടിപ്പിച്ചു. കുട്ടികളുടെ മികവ് പ്രദർശനം, കുട്ടികൾ തയ്യാറാക്കിയ മാഗസിൻ പ്രകാശനം, കുട്ടികളുടെ വിവിധ പരിപാടികളുടെ അവതരണം എന്നിവ ഉൾപ്പെടുന്ന പഠനോത്സവം ആലങ്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. പ്രഭിത ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയർമാൻ വി.വി.ശശിധരൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.കെ പ്രകാശ് മാഗസിൻ പ്രകാശനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ ഷഹന നാസർ ഉപഹാര സമർപ്പണം നടത്തി. എം.ജെ.ഡെയ്സി, ബി. ബീന എന്നിവർ ആശംസകൾ നേർന്നു. പ്രധാനാധ്യാപകൻ കെ. അനിൽകുമാർ സ്വാഗതവും, കൺവീനർ പി. മിനി നന്ദിയും പറഞ്ഞു.