• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് ജാമ്യമില്ല

cntv team by cntv team
February 27, 2025
in UPDATES
A A
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് ജാമ്യമില്ല
0
SHARES
123
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയുടെ ജാമ്യഹര്‍ജി തള്ളി. ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യ ഹര്‍ജി തള്ളിയത്. ചെന്താമരയെ പുറത്തുവിട്ടാല്‍ നാട്ടുകാരില്‍ പലരുടേയും ജീവന് ഭീഷണിയാകുമെന്ന വാദമാണ് പ്രോസിക്യൂഷന്‍ മുന്നോട്ടുവച്ചിരുന്നത്. കഴിഞ്ഞ ദിവസം തന്നെ വാദം പൂര്‍ത്തിയായിരുന്നു. തന്റെ അറസ്റ്റ് നടപടി ക്രമങ്ങള്‍ പാലിച്ചല്ലെന്നായിരുന്നു ചെന്താമരയുടെ അഭിഭാഷകന്റെ വാദം. താനാണ് കൊലപാതകം നടത്തിയതെന്ന കുറ്റസമ്മത മൊഴി നല്‍കിയിട്ടില്ലെന്നും പൊലീസ് അതെല്ലാം എഴുതി ചേര്‍ത്ത് ഒപ്പുവെപ്പിച്ചതാണെന്നും ചെന്താമര കോടതിയില്‍ വാദിച്ചു. എന്നാല്‍ ചെന്താമരയുടെ വാദങ്ങളെ പ്രോസിക്യൂഷന്‍ നിരസിക്കുകയാണ് ഉണ്ടായത്. കൊലപാതകത്തിന് ശേഷം ആയുധവുമായി ചെന്താമര ഇറങ്ങി പോകുന്നത് കണ്ട സാക്ഷികള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. സജിത കേസില്‍ ചെന്താമരയുടെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. 2025 ജനുവരി 27നായിരുന്നു പോത്തുണ്ടിയില്‍ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. അയല്‍വാസി കൂടിയായ സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെയായിരുന്നു ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. തന്റെ ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചൊന്താമരയുടെ വിശ്വാസം. ഇരുവരും കൂടോത്രം നടത്തിയതാണ് ഭാര്യ തന്നില്‍ നിന്ന് അകലാന്‍ കാരണമെന്നും ഇയാള്‍ വിശ്വസിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയായിരുന്നു സുധാകരനെയും ലക്ഷ്മിയെയും ചെന്താമര കൊന്നത്. ഇരട്ടക്കൊലയ്ക്ക് ശേഷം ഇയാള്‍ കാട്ടിലേയ്ക്ക് കടന്നിരുന്നു. 29ന് പുലര്‍ച്ചെയാണ് പൊലീസ് പ്രതിയെ പിടികൂടുന്നത്.

Related Posts

ഇന്ന് മുതൽ മഴ വീണ്ടും സജീവമാകും, ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് താലൂക്കുകളിൽ അവധി
UPDATES

ഇന്ന് മുതൽ മഴ വീണ്ടും സജീവമാകും, ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് താലൂക്കുകളിൽ അവധി

August 6, 2026
305
ചെറവല്ലൂർ തുരുത്തിലെ കുടുംബങ്ങൾക്ക് താൽകാലിക ആശ്വാസം’ കടത്ത് വഞ്ചി കൈമാറി പെരുമ്പടപ്പ് പഞ്ചായത്ത്.
UPDATES

ചെറവല്ലൂർ തുരുത്തിലെ കുടുംബങ്ങൾക്ക് താൽകാലിക ആശ്വാസം’ കടത്ത് വഞ്ചി കൈമാറി പെരുമ്പടപ്പ് പഞ്ചായത്ത്.

August 6, 2026
63
ഇന്ത്യയിൽ ആദ്യമായി പൊതുവിദ്യാഭ്യാസ രംഗത്ത് ഇമ്മേഴ്സീവ് & കോഗ്നിറ്റീവ് എ ഐ സയൻസ് ക്ലാസ്‌റൂം; കോക്കൂരിൽ യാഥാർഥ്യമാകുന്നു
UPDATES

ഇന്ത്യയിൽ ആദ്യമായി പൊതുവിദ്യാഭ്യാസ രംഗത്ത് ഇമ്മേഴ്സീവ് & കോഗ്നിറ്റീവ് എ ഐ സയൻസ് ക്ലാസ്‌റൂം; കോക്കൂരിൽ യാഥാർഥ്യമാകുന്നു

August 6, 2026
43
ചാലിശ്ശേരി പഞ്ചായത്തിൽ”അടിസ്ഥാനജീവൻ രക്ഷാ പരിശീലനം” നടന്നു
UPDATES

ചാലിശ്ശേരി പഞ്ചായത്തിൽ”അടിസ്ഥാനജീവൻ രക്ഷാ പരിശീലനം” നടന്നു

August 6, 2026
14
പോട്ടൂർ മോഡേൺ ഹയർ സെക്കൻഡറി സ്കൂളില്‍ വേൾഡ് സ്കാർഫ് ഡേ ആചരിച്ചു.
UPDATES

പോട്ടൂർ മോഡേൺ ഹയർ സെക്കൻഡറി സ്കൂളില്‍ വേൾഡ് സ്കാർഫ് ഡേ ആചരിച്ചു.

August 6, 2026
25
വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ നേച്ചർ ക്ലബ് ഉദ്ഘാടനം ചെയ്തു
UPDATES

വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ നേച്ചർ ക്ലബ് ഉദ്ഘാടനം ചെയ്തു

August 6, 2026
12
Next Post
ആശാ വർക്കർമാർക്ക് ആശ്വാസം; ആശാ പ്രവർത്തകരുടെ പ്രതിഫല കുടിശിക തീർത്ത് സർക്കാർ; ഇൻസെൻ്റീവ് കുടിശികയും നൽകി

ആശാ വർക്കർമാർക്ക് ആശ്വാസം; ആശാ പ്രവർത്തകരുടെ പ്രതിഫല കുടിശിക തീർത്ത് സർക്കാർ; ഇൻസെൻ്റീവ് കുടിശികയും നൽകി

Recent News

‘മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം, നിലപാടിൽ മാറ്റമില്ല’; വിജയ്‌യെ നേരിൽ കാണാനൊരുങ്ങി കേരള സർക്കാർ

‘മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം, നിലപാടിൽ മാറ്റമില്ല’; വിജയ്‌യെ നേരിൽ കാണാനൊരുങ്ങി കേരള സർക്കാർ

August 6, 2026
6
ബൈക്കിന് സൈഡ് നൽകിയില്ല, കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; മൂന്നുപ്രതികൾക്കും ജീവപര്യന്തം

ബൈക്കിന് സൈഡ് നൽകിയില്ല, കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; മൂന്നുപ്രതികൾക്കും ജീവപര്യന്തം

August 6, 2026
17
മുരളീധരന് വരവേൽപ്പ്: ആശുപത്രിക്കുള്ളിൽ കൊടിയുമായി യൂണിയൻ, അഭിവാദ്യം ഏറ്റുവാങ്ങി മന്ത്രി,വിവാദം

മുരളീധരന് വരവേൽപ്പ്: ആശുപത്രിക്കുള്ളിൽ കൊടിയുമായി യൂണിയൻ, അഭിവാദ്യം ഏറ്റുവാങ്ങി മന്ത്രി,വിവാദം

August 6, 2026
9
വാഹനരൂപമാറ്റം: സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് കേന്ദ്രം

വാഹനരൂപമാറ്റം: സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് കേന്ദ്രം

August 6, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025