• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

‘ഞാനില്ലെങ്കില്‍ അവളും വേണ്ട’, ഫര്‍സാനയുമൊത്ത് അഫാന്‍ തീരുമാനിച്ചിരുന്നത് തുറന്ന് പറഞ്ഞു

cntv team by cntv team
February 26, 2025
in Crime
A A
‘ഞാനില്ലെങ്കില്‍ അവളും വേണ്ട’, ഫര്‍സാനയുമൊത്ത് അഫാന്‍ തീരുമാനിച്ചിരുന്നത് തുറന്ന് പറഞ്ഞു
0
SHARES
873
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വെഞ്ഞാറമൂട് അഞ്ച് പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അഫാന്റെ മൊഴി പുറത്ത്. കൊലപാതകത്തിന് കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് പ്രതി പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ കൊലപാതകത്തിന് പകരം കൂട്ട ആത്മഹത്യയായിരുന്നു അഫാന്‍ ആദ്യം പദ്ധതിയിട്ടിരുന്നത്. അഞ്ച് കൊലപാതകങ്ങള്‍ നടത്തിയതിന് ശേഷം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച അഫാന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇവിടെ വച്ചാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. വീട്ടിലെ ആവശ്യങ്ങള്‍ക്കും ചെലവുകള്‍ക്കുമായി അമ്മ സ്ഥിരമായി കടം വാങ്ങിയിരുന്നു. ഉമ്മ ഇത്തരത്തില്‍ വാങ്ങിയ പണം 65 ലക്ഷത്തോളം വരും. 12 പേരില്‍ നിന്നാണ് പണം വാങ്ങിയത്. ഒരാളില്‍ നിന്ന് കടമെടുത്ത പണം തിരികെ നല്‍കാന്‍ മറ്റൊരാളില്‍ നിന്ന് പണം കടം വാങ്ങുന്നതായിരുന്നു രീതി. പലരില്‍ നിന്നായി വാങ്ങിയ പണം തിരികെ നല്‍കാന്‍ കഴിയാത്ത സാഹചര്യം വന്നതോടെ കൂട്ട ആത്മഹത്യ എന്ന നിലയിലേക്ക് ചിന്ത എത്തുകയായിരുന്നു.

എന്നാല്‍ ആത്മഹത്യ ചെയ്യുമ്പോള്‍ എല്ലാവരും മരിച്ചില്ലെങ്കിലോ എന്ന ആശങ്കയുണ്ടായി. ഇതോടെയാണ് എല്ലാവരേയും താന്‍ തന്നെ കൊല്ലാമെന്ന നി?ഗമനത്തിലെത്തിയത് എന്നും അഫാന്‍ പോലീസിനോട് പറഞ്ഞു. ഉമ്മയേയും സഹോദരനേയും ഇല്ലാതാക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടതെന്നും മൊഴിയിലുണ്ട്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനിടയിലും, പിതാവിന്റെ സഹോദരനും ഭാര്യയും മുത്തശ്ശിയും നിരന്തരം തന്റെ കുടുംബ പ്രശ്‌നങ്ങളില്‍ ഇടപെടുമായിരുന്നു എന്നാണ് അഫാന്‍ പറയുന്നത്.

കട ബാധ്യതകള്‍ തീര്‍ക്കാന്‍ സഹായിക്കാതെ നിരന്തരം ശാസിക്കുകയും കുറ്റപ്പെടുത്തുകയും മാത്രമാണ് ഇവര്‍ ചെയ്തത്. ഈ കാരണത്താല്‍ ഇവരോട് അഫാന് പകയുണ്ടായിയിരുന്നു. കാമുകിയായ ഫര്‍സാനയെ കൊലപ്പെടുത്താനുണ്ടായ തീരുമാനത്തെക്കുറിച്ചും അഫാന്‍ പൊലീസിനോട് വ്യക്തമാക്കി. താന്‍ മരിക്കുകയും അവള്‍ ജീവിച്ചിരിക്കുകയും ചെയ്യുന്ന സ്ഥിതി അഫാന് സഹിക്കാന്‍ കഴിയുമായിരുന്നില്ല. ഇതോടെയാണ് താനില്ലെങ്കില്‍ അവളും വേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിയത്.

Related Posts

അധ്യാപകർ അറസ്റ്റിലായ എംഡിഎംഎ കേസ്; മുഖ്യപ്രതി കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
Crime

അധ്യാപകർ അറസ്റ്റിലായ എംഡിഎംഎ കേസ്; മുഖ്യപ്രതി കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

August 6, 2026
0
‘ഒളിവിലുള്ള എന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ’; പൊലീസിനെ വെല്ലുവിളിച്ച് വീണ്ടും അർജുൻ ആയങ്കി
Crime

‘ഒളിവിലുള്ള എന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ’; പൊലീസിനെ വെല്ലുവിളിച്ച് വീണ്ടും അർജുൻ ആയങ്കി

August 6, 2026
2
ഗുരുവായൂർ ക്ഷേത്രത്തിൽ പെൺവേഷത്തിലെത്തി വധശ്രമം; പിന്നിൽ വിദേശത്തുള്ള ഭാര്യക്ക് ചിത്രങ്ങൾ അയച്ചതിലെ പക
Crime

ഗുരുവായൂർ ക്ഷേത്രത്തിൽ പെൺവേഷത്തിലെത്തി വധശ്രമം; പിന്നിൽ വിദേശത്തുള്ള ഭാര്യക്ക് ചിത്രങ്ങൾ അയച്ചതിലെ പക

August 6, 2026
478
ബൈക്കിന് സൈഡ് നൽകിയില്ല, കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; മൂന്നുപ്രതികൾക്കും ജീവപര്യന്തം
Crime

ബൈക്കിന് സൈഡ് നൽകിയില്ല, കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; മൂന്നുപ്രതികൾക്കും ജീവപര്യന്തം

August 6, 2026
194
16കാരിയെ പീഡിപ്പിച്ച സ്‌നേഹ മെർലിൻ അറസ്റ്റിൽ; പൊലീസ് പൂട്ടിയത് നാലാമത്തെ പോക്‌സോ കേസിൽ
Crime

16കാരിയെ പീഡിപ്പിച്ച സ്‌നേഹ മെർലിൻ അറസ്റ്റിൽ; പൊലീസ് പൂട്ടിയത് നാലാമത്തെ പോക്‌സോ കേസിൽ

August 5, 2026
455
പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ബലാത്സംഗം; യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു
Crime

പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ബലാത്സംഗം; യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു

August 5, 2026
388
Next Post
ഒമ്പത് ദിവസം നീണ്ട വിവാഹാഘോഷം; പിന്നാലെ ഡോക്‌ടർ റോബിൻ ആശുപത്രിയിൽ, സുഹൃത്തുക്കൾക്ക് പരിക്ക്

ഒമ്പത് ദിവസം നീണ്ട വിവാഹാഘോഷം; പിന്നാലെ ഡോക്‌ടർ റോബിൻ ആശുപത്രിയിൽ, സുഹൃത്തുക്കൾക്ക് പരിക്ക്

Recent News

അധ്യാപകർ അറസ്റ്റിലായ എംഡിഎംഎ കേസ്; മുഖ്യപ്രതി കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

അധ്യാപകർ അറസ്റ്റിലായ എംഡിഎംഎ കേസ്; മുഖ്യപ്രതി കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

August 6, 2026
0
‘ഒളിവിലുള്ള എന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ’; പൊലീസിനെ വെല്ലുവിളിച്ച് വീണ്ടും അർജുൻ ആയങ്കി

‘ഒളിവിലുള്ള എന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ’; പൊലീസിനെ വെല്ലുവിളിച്ച് വീണ്ടും അർജുൻ ആയങ്കി

August 6, 2026
2
കുന്നംകുളത്ത് വാഹനാപകടം ‘നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് നിരവധി വാഹനങ്ങളില്‍ ഇടിച്ചു’ഒരു മരണം’നിരവധി പേര്‍ക്ക് പരിക്കേറ്റു

കുന്നംകുളത്ത് വാഹനാപകടം ‘നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് നിരവധി വാഹനങ്ങളില്‍ ഇടിച്ചു’ഒരു മരണം’നിരവധി പേര്‍ക്ക് പരിക്കേറ്റു

August 6, 2026
1.1k
തിരൂരില്‍ 10,430 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ കേസ്; ഒരു വർഷത്തിന് ശേഷം അറസ്റ്റ്

തിരൂരില്‍ 10,430 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ കേസ്; ഒരു വർഷത്തിന് ശേഷം അറസ്റ്റ്

August 6, 2026
39
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025