• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

അലറിക്കരഞ്ഞിട്ടും വിട്ടില്ല ! പത്തനംതിട്ടയിൽ 13 വയസുകാരന് പിതാവിന്‍റെ ക്രൂരമര്‍ദനം

cntv team by cntv team
February 26, 2025
in Crime
A A
അലറിക്കരഞ്ഞിട്ടും വിട്ടില്ല ! പത്തനംതിട്ടയിൽ 13 വയസുകാരന് പിതാവിന്‍റെ ക്രൂരമര്‍ദനം
0
SHARES
617
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പത്തനംതിട്ട കൂടലില്‍ 13 വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് പിതാവ്. ബെല്‍റ്റുകൊണ്ടും വലിയ വടികള്‍ ഉപയോഗിച്ചും കുട്ടിയെ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പത്തനംതിട്ട കൂടല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നെല്ലി നുരുപ്പ എന്ന ഭാഗത്തെ ഒരു വീട്ടിലാണ് സംഭവം. പിതാവ് ലഹരിക്ക് അടിമയാണെന്ന സൂചന പുറത്തുവരുന്നുണ്ട്. പരാതിക്കിടയാക്കിയ സംഭവം എപ്പോഴാണ് എന്ന കാര്യത്തില്‍ വ്യക്തതയില്ല. രാത്രിയില്‍ സംഭവിച്ചുവെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. നടക്കുന്നത്. തുറന്നിട്ട വാതിലില്‍ കൂടി വെളിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹിതം സി ഡബ്ല്യൂ സി പൊലീസിന് പരാതി നല്‍കി. മര്‍ദ്ദനം പതിവായതോടെ സ്ഥലത്തെ സിപിഐഎം പ്രവര്‍ത്തകര്‍ ഇടപെട്ടാണ് പരാതി നല്‍കിയത്. സി ഡബ്ല്യൂ സിയാണ് കൂടല്‍ പൊലീസ് സ്റ്റേഷനിലേക്ക് ഈ പരാതി നല്‍കിയിരിക്കുന്നത്. നിലവില്‍ പരാതി കൂടല്‍ പൊലീസിന്റെ പരിഗണനയിലാണ്. ദൃശ്യങ്ങളിലുള്ളത് ആരൊക്കെയാണെന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്. വിവരങ്ങള്‍ പരിശോധിച്ച് സി ഡബ്ല്യൂ സി നല്‍കിയ വീഡിയോ അടക്കം കണക്കിലെടുത്ത് മുന്നോട്ട് പോകാനൊരുങ്ങുകയാണ് പൊലീസ്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സി.ഡബ്ല്യൂ.സി. ചെയര്‍മാന് ദൃശ്യങ്ങള്‍ ലഭിക്കുന്നത്. പ്രാഥമികാന്വേഷണം നടത്തിയ ശേഷം ദൃശ്യങ്ങള്‍ സഹിതം കൂടല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കി. മര്‍ദ്ദനമേറ്റിരിക്കുന്നത് പതിമൂന്നുകാരനാണെന്നും അടിച്ച പിതാവ് ലഹരിക്കടിമയായിരുന്നുവെന്നും സിഡബ്ല്യൂസി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് സൂചന. മദ്യപിച്ചെത്തി ഭാര്യയെ മര്‍ദ്ദിക്കാറുണ്ട് എന്ന പരാതിയും ഇയാള്‍ക്കെതിരേ ഉയരുന്നുണ്ട്.

Related Posts

അധ്യാപകർ അറസ്റ്റിലായ എംഡിഎംഎ കേസ്; മുഖ്യപ്രതി കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
Crime

അധ്യാപകർ അറസ്റ്റിലായ എംഡിഎംഎ കേസ്; മുഖ്യപ്രതി കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

August 6, 2026
43
‘ഒളിവിലുള്ള എന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ’; പൊലീസിനെ വെല്ലുവിളിച്ച് വീണ്ടും അർജുൻ ആയങ്കി
Crime

‘ഒളിവിലുള്ള എന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ’; പൊലീസിനെ വെല്ലുവിളിച്ച് വീണ്ടും അർജുൻ ആയങ്കി

August 6, 2026
123
ഗുരുവായൂർ ക്ഷേത്രത്തിൽ പെൺവേഷത്തിലെത്തി വധശ്രമം; പിന്നിൽ വിദേശത്തുള്ള ഭാര്യക്ക് ചിത്രങ്ങൾ അയച്ചതിലെ പക
Crime

ഗുരുവായൂർ ക്ഷേത്രത്തിൽ പെൺവേഷത്തിലെത്തി വധശ്രമം; പിന്നിൽ വിദേശത്തുള്ള ഭാര്യക്ക് ചിത്രങ്ങൾ അയച്ചതിലെ പക

August 6, 2026
548
ബൈക്കിന് സൈഡ് നൽകിയില്ല, കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; മൂന്നുപ്രതികൾക്കും ജീവപര്യന്തം
Crime

ബൈക്കിന് സൈഡ് നൽകിയില്ല, കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; മൂന്നുപ്രതികൾക്കും ജീവപര്യന്തം

August 6, 2026
214
16കാരിയെ പീഡിപ്പിച്ച സ്‌നേഹ മെർലിൻ അറസ്റ്റിൽ; പൊലീസ് പൂട്ടിയത് നാലാമത്തെ പോക്‌സോ കേസിൽ
Crime

16കാരിയെ പീഡിപ്പിച്ച സ്‌നേഹ മെർലിൻ അറസ്റ്റിൽ; പൊലീസ് പൂട്ടിയത് നാലാമത്തെ പോക്‌സോ കേസിൽ

August 5, 2026
460
പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ബലാത്സംഗം; യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു
Crime

പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ബലാത്സംഗം; യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു

August 5, 2026
391
Next Post
കേരളത്തിന് ആശ്വാസം, ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു; സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴയ്ക്ക് സാധ്യത

കേരളത്തിന് ആശ്വാസം, ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു; സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴയ്ക്ക് സാധ്യത

Recent News

മ​ക​ളു​മാ​യി സ​ഞ്ച​രി​ക്കു​മ്പോ​ള്‍ സ്‌​കൂ​ട്ട​റി​ല്‍ കാ​റി​ടി​ച്ച് യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം

മ​ക​ളു​മാ​യി സ​ഞ്ച​രി​ക്കു​മ്പോ​ള്‍ സ്‌​കൂ​ട്ട​റി​ല്‍ കാ​റി​ടി​ച്ച് യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം

August 6, 2026
2
കെഎസ്‌ആർടിസി ‘എക്‌സിക്യൂട്ടീവ് ക്ളാസ്’ സർവീസ് ഈ മാസം 13 മുതൽ

കെഎസ്‌ആർടിസി ‘എക്‌സിക്യൂട്ടീവ് ക്ളാസ്’ സർവീസ് ഈ മാസം 13 മുതൽ

August 6, 2026
1
വാഹന മോഡിഫിക്കേഷൻ; സംസ്ഥാനത്തിന് അധികാരമില്ലെന്ന് കേന്ദ്രം, പറ്റുന്നതെല്ലാം ചെയ്യുമെന്ന് കേരളം

വാഹന മോഡിഫിക്കേഷൻ; സംസ്ഥാനത്തിന് അധികാരമില്ലെന്ന് കേന്ദ്രം, പറ്റുന്നതെല്ലാം ചെയ്യുമെന്ന് കേരളം

August 6, 2026
2
കുന്നംകുളത്തെ ബസ് അപകടം; മരണം രണ്ടായി, ഒരാള്‍ക്ക് ഗുരുതര പരിക്ക്

കുന്നംകുളത്തെ ബസ് അപകടം; മരണം രണ്ടായി, ഒരാള്‍ക്ക് ഗുരുതര പരിക്ക്

August 6, 2026
22
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025