• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, April 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

സിഖ് വിരുദ്ധ കലാപ കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം

cntv team by cntv team
February 25, 2025
in National
A A
സിഖ് വിരുദ്ധ കലാപ കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം
0
SHARES
54
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം. ഡല്‍ഹി റൗസ് അവന്യു കോടതിയാണ് സജ്ജന്‍ കുമാറിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. സജ്ജന്‍ കുമാര്‍ ചെയ്ത കുറ്റകൃത്യം ക്രൂരവും അപലപനീയവുമാണെന്ന് കോടതി. കൃത്യം നടന്ന 41 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതി ശിക്ഷ വിധിക്കുന്നത്.സരസ്വതി വിഹാറില്‍ 1984 നവംബര്‍ 1 ന് ജസ്വന്ത് സിങ്, മകന്‍ തരുണ്‍ ദീപ് സിങ് എന്നിവരെ തീ കൊളുത്തി കൊലപ്പെടുത്തുകയും വീട് കൊള്ളയടിക്കുകയും ചെയ്ത കേസിലാണ് കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം ശിക്ഷാവിധിച്ചത്. 1985 സെപ്റ്റംബര്‍ 9നാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. അക്രമി സംഘത്തെ നയിച്ചത് സജ്ജന്‍ കുമാറാണെന്നായിരുന്നു പരാതിയില്‍ ചൂണ്ടിക്കാണിച്ചത്. 1991ല്‍ സജ്ജന്‍ കുമാറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ 3 വര്‍ഷത്തിനു ശേഷം തെളിവില്ലെന്ന കാരണത്താല്‍ കുറ്റപത്രം തള്ളി. 2015 ല്‍ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.ഇക്കഴിഞ്ഞ ഫെബ്രുവരി 12 ന് കേസില്‍ സജ്ജന്‍ കുമാര്‍ കുറ്റക്കാരനാണെന്ന് ഡല്‍ഹി റോസ് അവന്യു കോടതി കണ്ടെത്തി. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണ് ഇതെന്നും മതവിഭാഗങ്ങള്‍ക്കിടയില്‍ വിശ്വാസത്തെയും ഐക്യത്തെയും ബാധിക്കുന്ന സംഭവമായതിനാല്‍ വധശിക്ഷ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.ഈ ആവശ്യം തള്ളിയ പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജ എന്നാല്‍ സജ്ജന്‍ കുമാര്‍ ചെയ്ത കുറ്റകൃത്യം ക്രൂരവും അപലപനീയവുമാണെന്ന് നിരീക്ഷിച്ചു. നിലവില്‍ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ടു തിഹാര്‍ ജയിലില്‍ കഴിയുകയാണ് സജ്ജന്‍ കുമാര്‍.

Related Posts

മകളെ കൊന്ന് ജയിലിൽ പോയ യുവാവിനായി പിതാവ് കാത്തിരുന്നു, 5 മാസം കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയതും 29 കാരനെ വെട്ടിക്കൊന്നു
Crime

മകളെ കൊന്ന് ജയിലിൽ പോയ യുവാവിനായി പിതാവ് കാത്തിരുന്നു, 5 മാസം കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയതും 29 കാരനെ വെട്ടിക്കൊന്നു

April 27, 2026
531
രാഘവ് ഛദ്ദ ബിജെപിയിലേക്ക്, അശോക് മിത്തലും സന്ദീപ് പാഠക്കും പാർട്ടിവിട്ടു; എഎപിയിൽ പിളർപ്പ്
National

രാഘവ് ഛദ്ദ ബിജെപിയിലേക്ക്, അശോക് മിത്തലും സന്ദീപ് പാഠക്കും പാർട്ടിവിട്ടു; എഎപിയിൽ പിളർപ്പ്

April 24, 2026
121
ക്രൂഡ് വില കുതിക്കുന്നു! തിരഞ്ഞെടുപ്പിന് ശേഷം ഇന്ധന വില 25-28 രൂപ ഉയരുമെന്ന് റിപ്പോർട്ട്
National

ക്രൂഡ് വില കുതിക്കുന്നു! തിരഞ്ഞെടുപ്പിന് ശേഷം ഇന്ധന വില 25-28 രൂപ ഉയരുമെന്ന് റിപ്പോർട്ട്

April 23, 2026
79
പ്രണയാഭ്യർത്ഥന നിരസിച്ചു; 27 കാരന്റെ കൈകാലുകൾ കെട്ടിയിട്ട് കത്തിച്ചുകൊന്നു, യുവതി പിടിയിൽ
Crime

പ്രണയാഭ്യർത്ഥന നിരസിച്ചു; 27 കാരന്റെ കൈകാലുകൾ കെട്ടിയിട്ട് കത്തിച്ചുകൊന്നു, യുവതി പിടിയിൽ

April 22, 2026
572
അക്ഷയ തൃതീയ: ഞായറാഴ്ച കേരളത്തിൽ വിറ്റുപോയത് 1200 കോടിയുടെ സ്വർണം; വാങ്ങിക്കൂട്ടിയത് 900 കിലോ
National

അക്ഷയ തൃതീയ: ഞായറാഴ്ച കേരളത്തിൽ വിറ്റുപോയത് 1200 കോടിയുടെ സ്വർണം; വാങ്ങിക്കൂട്ടിയത് 900 കിലോ

April 20, 2026
74
‘ഉത്തരാഖണ്ഡിൽ മദ്രസ ബോർഡ് പിരിച്ചുവിടുന്നു’; ആധുനിക വിദ്യാഭ്യാസം ഉറപ്പാക്കുക ലക്ഷ്യമെന്ന് മുഖ്യമന്ത്രി
National

‘ഉത്തരാഖണ്ഡിൽ മദ്രസ ബോർഡ് പിരിച്ചുവിടുന്നു’; ആധുനിക വിദ്യാഭ്യാസം ഉറപ്പാക്കുക ലക്ഷ്യമെന്ന് മുഖ്യമന്ത്രി

April 20, 2026
374
Next Post
അനുമതി ഇല്ലാതെ ഉത്സവത്തിനു ആനയെ എഴുന്നള്ളിച്ചു; ക്ഷേത്ര ഭാരവാഹികൾക്കെതിരേയും ഉടമക്കെതിരേയും കേസ്

അനുമതി ഇല്ലാതെ ഉത്സവത്തിനു ആനയെ എഴുന്നള്ളിച്ചു; ക്ഷേത്ര ഭാരവാഹികൾക്കെതിരേയും ഉടമക്കെതിരേയും കേസ്

Recent News

കാലടി പോത്തനൂർ കൊരണപ്പറ്റ ഹസ്സൻകുട്ടി ഹാജി നിര്യാതനായി

കാലടി പോത്തനൂർ കൊരണപ്പറ്റ ഹസ്സൻകുട്ടി ഹാജി നിര്യാതനായി

April 28, 2026
1
എരമംഗലം നാക്കോല സ്വദേശിയായ 16കാരനെ ഏപ്രില്‍ 28 കാലത്ത് മുതല്‍ കാണാനില്ലെന്ന് പരാതി

എരമംഗലം നാക്കോല സ്വദേശിയായ 16കാരനെ ഏപ്രില്‍ 28 കാലത്ത് മുതല്‍ കാണാനില്ലെന്ന് പരാതി

April 28, 2026
2
കൊടുംചൂടാറ്റാന്‍ വേനല്‍മഴ വരുന്നു; ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ വിവിധയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

കൊടുംചൂടാറ്റാന്‍ വേനല്‍മഴ വരുന്നു; ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ വിവിധയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

April 28, 2026
23
നിതിന്‍ രാജിന്റെ മരണം: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു; പലയിടത്തും സമരക്കാര്‍ ബസുകള്‍ തടഞ്ഞു

നിതിന്‍ രാജിന്റെ മരണം: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു; പലയിടത്തും സമരക്കാര്‍ ബസുകള്‍ തടഞ്ഞു

April 28, 2026
43
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025