ചങ്ങരംകുളം:മിസ്റ്റര്‍ കേരള’60 കിലോ ജൂനിയര്‍ വിഭാഗത്തില്‍ ചാമ്പ്യനായി ഉദിനുപറമ്പ് ഞാറക്കുന്ന് സ്വദേശിയായ സിനാന്‍.ഞാറക്കുന്ന് താമസിക്കുന്ന തട്ടാന്‍ വളപ്പില്‍ നിഷാദിന്റെ മകനാണ് സിനാന്‍.നേരത്തെ പാലക്കാട് ജില്ലാ സബ്ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ മിസ്റ്റര്‍ പാലക്കാട് ആയി തിരഞ്ഞെടുത്ത സിനാനെ കഴിഞ്ഞ ദിവസം ഉദിനുപറമ്പ് സൂര്യ ക്ളബ്ബില്‍ നടന്ന ചടങ്ങില്‍ ആദരിച്ചിരുന്നു.