• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കെ ബി ഗണേഷ് കുമാർ അടിയന്തരമായി രാജിവയ്ക്കണം, മുൻപ് ഉമ്മൻചാണ്ടി എന്തിനാണ് ഗണേഷിൻ്റെ രാജി എഴുതി വാങ്ങിയതെന്ന് വ്യക്തമായില്ലേ’; രമേശ് ചെന്നിത്തല

ckmnews by ckmnews
March 9, 2026
in UPDATES
A A
കെ ബി ഗണേഷ് കുമാർ അടിയന്തരമായി രാജിവയ്ക്കണം, മുൻപ് ഉമ്മൻചാണ്ടി എന്തിനാണ് ഗണേഷിൻ്റെ രാജി എഴുതി വാങ്ങിയതെന്ന് വ്യക്തമായില്ലേ’; രമേശ് ചെന്നിത്തല
0
SHARES
203
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കെ ബി ഗണേഷ് കുമാർ അടിയന്തരമായി രാജിവയ്ക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.മുഖ്യമന്ത്രി രാജി ആവശ്യപ്പെടണം. എന്തുകൊണ്ടാണ് പൊലീസ് നടപടി എടുക്കാത്തത്. മൂന്ന് ദിവസം മിസ്റ്റർ പിണറായി വിജയൻ നിങ്ങൾ ഉറങ്ങുകയായിരുന്നോ. മൂന്ന് ദിവസം പരാതിയിൽ അടയിരുന്നില്ലേ. ഇതാണൊ സ്ത്രീ സുരക്ഷ.
മന്ത്രിയുടെ സ്വന്തം ഭാര്യ വെളിപ്പെടുത്തിയത് കേട്ടാൽ അറയ്ക്കുന്ന കാര്യങ്ങൾ ഉണ്ട്. മുൻപ് ഉമ്മൻചാണ്ടി എന്തിനാണ് ഗണേഷിൻ്റെ രാജി എഴുതി വാങ്ങിയെന്ന് വ്യക്തമായില്ലേ. 112 ൽ വിളിച്ച് ആർക്കും പരാതി പറയാം. അതിൽ നടപടി എടുക്കണം. എന്ത് വ്യക്തിപരമായ വിഷയമാണ്. രാജി എഴുതി വാങ്ങുകയാണ് വേണ്ടത്. ഭാര്യയുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ ഭാര്യയുടെ ആരോപണത്തിന് പിന്നാലെ പൊലീസിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. മന്ത്രിയുടെ ഭാര്യയ്ക്ക് പോലും ലഭിക്കാത്ത നീതി കേരളത്തിലെ ഏത് സ്ത്രീക്കാണ് ലഭിക്കുക. അവർക്കെന്താണ് സംഭവിച്ചതെന്ന് പൊലീസ് അന്വേഷിച്ചിട്ടില്ല, രക്ഷപെടുത്താൻ പോലും ശ്രമിച്ചില്ല പിന്നെ ഏത് സ്ത്രീയ്ക്കാണ് പൊലീസിൽ നിന്ന് സുരക്ഷ ലഭിക്കുകയെന്ന് വി ഡി സതീശൻ വിമർശിച്ചു.

കപ്പ് പിടിച്ചു സ്ത്രീ സുരക്ഷ പറഞ്ഞ മുഖ്യമന്ത്രിയുടെ ഇരിപ്പാണ് ഓർമ്മ വരുന്നത്.അതൊക്കെ വെറും പി ആർ ആയിരുന്നു. എന്നും മൗനം പാലിക്കുന്ന മുഖ്യമന്ത്രി വിഷയത്തിൽ മറുപടി പറയണം. ഭർത്താവിനെതിരെ പരാതി പറയാൻ മന്ത്രിമാരുടെ ഭാര്യമാരോട് പറയലാണോ UDF ന്റെ ജോലി?. ഇതൊക്കെ കണ്ടിട്ട് നാണക്കേടാകുകയാണ്. ഇത്തരം വിഷയം വന്നപ്പോൾ യുഡിഎഫ് എടുത്ത നിലപാടുണ്ട്.

അതുകൊണ്ട് തന്നെ മുഖ്യമന്ത്രി ഇക്കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കുന്നു പറയുന്നു എന്നറിയാൻ കാത്തിരിക്കുകയാണ്. ഇതാണ് കോൺഗ്രസും എൽഡിഎഫും തമ്മിലുള്ള വ്യത്യാസം. ഒരാൾക്ക് 5000 പ്രണയം ഉണ്ടാകുന്നത് അയാളുടെ വ്യക്തിപരമായ കാര്യമാണ്. എന്നാൽ ഇത് ഒരു സ്ത്രീയുടെ പരാതിയാണ്. മന്ത്രിയുടെ നിർദേശപ്രകാരം പേർസണൽ സ്റ്റാഫാണ് അവരെ ആക്രമിച്ചിരിക്കുന്നതെന്നും വി ഡി സതീശൻ വ്യക്തമാക്കി

Related Posts

എരമംഗലം സ്വദേശിയായ യുവാവ് അമേരിക്കയിൽ നിര്യാതനായി
UPDATES

എരമംഗലം സ്വദേശിയായ യുവാവ് അമേരിക്കയിൽ നിര്യാതനായി

August 25, 2026
7
എരമംഗലം നരണിപ്പുഴ റോഡിൽ പരേതനായ കുമ്മപ്പറമ്പിൽ കുട്ടി ചേക്കു വിന്റെ ഭാര്യ ഫാത്തിമ നിര്യാതയായി
UPDATES

എരമംഗലം നരണിപ്പുഴ റോഡിൽ പരേതനായ കുമ്മപ്പറമ്പിൽ കുട്ടി ചേക്കു വിന്റെ ഭാര്യ ഫാത്തിമ നിര്യാതയായി

August 25, 2026
5
ഷിബിലിന്റെ മരണം വിശ്വസിക്കാനാവാതെ നാട്’ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കം നടത്തി
UPDATES

ഷിബിലിന്റെ മരണം വിശ്വസിക്കാനാവാതെ നാട്’ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കം നടത്തി

August 25, 2026
12
വെളിയങ്കോട് പഴഞ്ഞിയിൽ തറയിൽ മുഹ് യദ്ധീൻ മൗലവിയുടെ ഭാര്യ മായിൻ മുസ്ലിയാരകത്ത് കദീജ നിര്യാതയായി
UPDATES

വെളിയങ്കോട് പഴഞ്ഞിയിൽ തറയിൽ മുഹ് യദ്ധീൻ മൗലവിയുടെ ഭാര്യ മായിൻ മുസ്ലിയാരകത്ത് കദീജ നിര്യാതയായി

August 25, 2026
7
നന്നംമുക്ക് അയല്‍വാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപണികള്‍ നടത്തി
UPDATES

നന്നംമുക്ക് അയല്‍വാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപണികള്‍ നടത്തി

August 24, 2026
88
കണ്ണൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് അപകടം’മരിച്ചവരില്‍ ചങ്ങരംകുളം എറവക്കാട് സ്വദേശിയായ യുവാവും
UPDATES

കണ്ണൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് അപകടം’മരിച്ചവരില്‍ ചങ്ങരംകുളം എറവക്കാട് സ്വദേശിയായ യുവാവും

August 24, 2026
3.7k
Next Post
സിപിഐഎമ്മിന്റെ ആളുകൾക്ക് മമ്മൂട്ടിയെ തിരിച്ചറിയാനും മനസ്സിലാക്കാനും കഴിയാത്ത സാഹചര്യമായോ?; പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി

സിപിഐഎമ്മിന്റെ ആളുകൾക്ക് മമ്മൂട്ടിയെ തിരിച്ചറിയാനും മനസ്സിലാക്കാനും കഴിയാത്ത സാഹചര്യമായോ?; പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി

Recent News

എരമംഗലം സ്വദേശിയായ യുവാവ് അമേരിക്കയിൽ നിര്യാതനായി

എരമംഗലം സ്വദേശിയായ യുവാവ് അമേരിക്കയിൽ നിര്യാതനായി

August 25, 2026
7
എരമംഗലം നരണിപ്പുഴ റോഡിൽ പരേതനായ കുമ്മപ്പറമ്പിൽ കുട്ടി ചേക്കു വിന്റെ ഭാര്യ ഫാത്തിമ നിര്യാതയായി

എരമംഗലം നരണിപ്പുഴ റോഡിൽ പരേതനായ കുമ്മപ്പറമ്പിൽ കുട്ടി ചേക്കു വിന്റെ ഭാര്യ ഫാത്തിമ നിര്യാതയായി

August 25, 2026
5
ഷിബിലിന്റെ മരണം വിശ്വസിക്കാനാവാതെ നാട്’ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കം നടത്തി

ഷിബിലിന്റെ മരണം വിശ്വസിക്കാനാവാതെ നാട്’ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കം നടത്തി

August 25, 2026
12
വെളിയങ്കോട് പഴഞ്ഞിയിൽ തറയിൽ മുഹ് യദ്ധീൻ മൗലവിയുടെ ഭാര്യ മായിൻ മുസ്ലിയാരകത്ത് കദീജ നിര്യാതയായി

വെളിയങ്കോട് പഴഞ്ഞിയിൽ തറയിൽ മുഹ് യദ്ധീൻ മൗലവിയുടെ ഭാര്യ മായിൻ മുസ്ലിയാരകത്ത് കദീജ നിര്യാതയായി

August 25, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025