ചങ്ങരംകുളം:കോക്കൂര്‍ മഹാവിഷ്ണു ക്ഷേത്രോത്സവം ഇന്ന് നടക്കും.പതിവ് പൂജകള്‍ക്കൊപ്പം വിശേഷാല്‍ പൂജകളും ഉണ്ടാകും.ഉച്ചക്ക് ശേഷം ഗജവീരന്മാരുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ നടക്കുന്ന എഴുന്നള്ളിപ്പോടെ പകല്‍ പൂരം ആരംഭിക്കും.തുടര്‍ന്ന് വൈകിയിട്ട് വിവിധ ദേശങ്ങളില്‍ നിന്നുള്ള വരവുകള്‍ ക്ഷേത്രത്തിലെത്തും.വെള്ളിയാഴ്ച പുലര്‍ച്ചെ ഉത്സവം സമാപിക്കും