• About Us
  • Advertise With Us
  • Contact Us
No Result
View All Result
Friday, June 27, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Kerala

പാതിവില തട്ടിപ്പ് കേസിൽ ഇന്ന് നിർണായക ദിനം, ആനന്ദ കുമാറിന്‍റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും

Ckmnews Admin by Ckmnews Admin
February 18, 2025
in Kerala, UPDATES
A A
പാതിവില തട്ടിപ്പ് കേസിൽ ഇന്ന് നിർണായക ദിനം, ആനന്ദ കുമാറിന്‍റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും
0
SHARES
155
VIEWS
Share on WhatsappShare on Facebook

പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദ കുമാറിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ആനന്ദ കുമാ‍ർ ദേശീയ ചെയർമാൻ ആയ ദേശിയ എൻജിയോ കോൺഫെഡറേഷന്‍റെ കീഴിലുള്ള സ്ഥാപനങ്ങൾ വഴിയാണ് പാതി വില തട്ടിപ്പ് നടന്നിരിക്കുന്നത്. തനിക്ക് തട്ടിപ്പിൽ പങ്കില്ലെന്ന ആനന്ദകുമാറിന്‍റെ വാദം തള്ളി ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

പാതി വില പദ്ധതിയുടെ മുഖ്യ ആസൂത്രകൻ ആനന്ദ കുമാർ ആണെന്ന് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയെ അറിയിക്കും. എൻജിയോ കോൺഫെഡറേഷനിൽ നിന്ന് ആനന്ദകുമാർ പണം വാങ്ങിയതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് ഇന്ന് കോടതിയെ അറിയിക്കും. തിരുവനന്തപുരം അഡീഷ്ണൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

പാതിവില തട്ടിപ്പ് കേസ് പ്രതി അനന്തുവിന്‍റെ സോഷ്യൽ ബീ വെൻചേഴ്സ് എന്ന സ്ഥാപനത്തിലെ അക്കൗണ്ടുകളിലേക്ക് 548 കോടി രൂപ എത്തിയതായി ക്രൈം ബ്രാഞ്ച് ഇന്നലെ വ്യക്തമാക്കിയിരുന്നു. പണം വന്ന വഴിയും ഉന്നത ബന്ധവും കണ്ടെത്തണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യത്തിൽ അനന്തുവിനെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കും എന്നായിരുന്നു അനന്തുവിൻറെ പ്രതികരണം

പാതിവിലക്ക് ഉത്പന്നങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് അനന്തു കൃഷ്ണൻ കോടികൾ തട്ടിയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. 20163 പേരിൽ നിന്ന് 60000 രൂപ വീതവും, 4035 പേരിൽ നിന്ന് 56000 രൂപ വീതവും കൈപറ്റി എന്നാണ് ഇതുവരെ ഉള്ള കണക്കുകൾ. അനന്തുവിന്റെ പേരിലുള്ള 21 ബാങ്ക് അക്കൗണ്ടുകളിലേക്ക് 143. 5 കോടി രൂപ വന്നു. അനന്തുവിന്റെ സോഷ്യൽ ബീ വെഞ്ചേഴ്സ് എന്ന സ്ഥാപനത്തിന്റെ 11 അക്കൗണ്ടുകളിലേക്ക് 2024 ഫെബ്രുവരി മുതൽ ഒക്ടോബർ വരെ 548 കോടി രൂപ എത്തി. അനന്തുവിനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കോടികളുടെ ഉറവിടം കണ്ടെത്താനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. മൂവാറ്റുപുഴ കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷയിലാണ് അനന്തു സമാഹരിച്ച കോടികളുടെ വിവരങ്ങൾ ക്രൈംബ്രാഞ്ച് അക്കമിട്ട് നിരത്തിയത്

Related Posts

കെഎസ്ആർടിസിക്ക് 122 കോടി കൂടി അനുവദിച്ചു
Kerala

കെഎസ്ആർടിസിക്ക് 122 കോടി കൂടി അനുവദിച്ചു

June 27, 2025
അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കാം; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി എം വി ഡി
Kerala

അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കാം; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി എം വി ഡി

June 27, 2025
‘ഒരു ജനപ്രതിനിധി എന്ന നിലയിൽ സാധാരണക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഏതറ്റം വരെയും പോകും’; ആര്യാടൻ ഷൗക്കത്ത്
Kerala

‘ഒരു ജനപ്രതിനിധി എന്ന നിലയിൽ സാധാരണക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഏതറ്റം വരെയും പോകും’; ആര്യാടൻ ഷൗക്കത്ത്

June 27, 2025
ഈ നദികള്‍ക്കരികില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കുക ! കനത്ത മഴയില്‍ ജലനിരപ്പ് ഉയരുന്നു, അവഗണിക്കരുത് മുന്നറിയിപ്പുകള്‍
Kerala

ഈ നദികള്‍ക്കരികില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കുക ! കനത്ത മഴയില്‍ ജലനിരപ്പ് ഉയരുന്നു, അവഗണിക്കരുത് മുന്നറിയിപ്പുകള്‍

June 27, 2025
ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ പട്ടാപകൽ മോഷണം: ആറ് പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടതായി പരാതി
Kerala

ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ പട്ടാപകൽ മോഷണം: ആറ് പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടതായി പരാതി

June 27, 2025
തൃശ്ശൂര്‍ കൊടകരയില്‍ പഴയ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു’മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
UPDATES

തൃശ്ശൂര്‍ കൊടകരയില്‍ പഴയ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു’മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

June 27, 2025
Next Post
താനൂലെ യുവാവിന്റെ കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ, കൊലപാതകം 1000 രൂപയുടേ പേരിലുള്ള തർക്കത്തിലെന്ന് പൊലീസ്

താനൂലെ യുവാവിന്റെ കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ, കൊലപാതകം 1000 രൂപയുടേ പേരിലുള്ള തർക്കത്തിലെന്ന് പൊലീസ്

Recent News

കെഎസ്ആർടിസിക്ക് 122 കോടി കൂടി അനുവദിച്ചു

കെഎസ്ആർടിസിക്ക് 122 കോടി കൂടി അനുവദിച്ചു

June 27, 2025
അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കാം; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി എം വി ഡി

അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കാം; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി എം വി ഡി

June 27, 2025
‘ഒരു ജനപ്രതിനിധി എന്ന നിലയിൽ സാധാരണക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഏതറ്റം വരെയും പോകും’; ആര്യാടൻ ഷൗക്കത്ത്

‘ഒരു ജനപ്രതിനിധി എന്ന നിലയിൽ സാധാരണക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഏതറ്റം വരെയും പോകും’; ആര്യാടൻ ഷൗക്കത്ത്

June 27, 2025
ഈ നദികള്‍ക്കരികില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കുക ! കനത്ത മഴയില്‍ ജലനിരപ്പ് ഉയരുന്നു, അവഗണിക്കരുത് മുന്നറിയിപ്പുകള്‍

ഈ നദികള്‍ക്കരികില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കുക ! കനത്ത മഴയില്‍ ജലനിരപ്പ് ഉയരുന്നു, അവഗണിക്കരുത് മുന്നറിയിപ്പുകള്‍

June 27, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.