ചങ്ങരംകുളം: ഹൈവേ ജങ്ഷനിൽ തീപിടുത്തം. ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയാണ് പഴയ അടക്കാമാർക്കറ്റിന്റെ ഓടിട്ട കെട്ടിടത്തിന് തീപിടിച്ചത്. നാട്ടുകാർ തീ അണക്കാൻ ശ്രമിച്ചെങ്കിലും കെട്ടിട സാമഗ്രികൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കാൻ തുടങ്ങി. ഇതിനെ തുടർന്ന് നാട്ടുകാർ പിന്മാറുകയായിരുന്നു . ചങ്ങരംകുളം പോലീസും പൊന്നാനിയിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സും തീയണക്കാൻ ശ്രമിക്കുന്നുണ്ട്..