റിയാലിറ്റി ഷോ താരം റോബിൻ രാധാകൃഷ്ണനും ഇൻഫ്ലുവൻസർ ആരതി പൊടിയും വിവാഹിതരായി. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. പുലർച്ചെ നടന്ന താലികെട്ട് ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. രണ്ടു വർഷത്തെ ഹൺമൂൺ ട്രിപ്പ് ആണ് റോബിനും ആരതിയും പ്ലാൻ ചെയ്തിരിക്കുന്നത്. 27 രാജ്യങ്ങൾ ചുറ്റിക്കറങ്ങുന്ന ഹണിമൂൺ യാത്രയുടെ തുടക്കം ഫെബ്രുവരി 26നാണ്. അസർബെയ്ജാനാണ് ഇവർ ആദ്യം സന്ദർശിക്കുന്നത്.പ്രണയദിനത്തിനു തൊട്ടുമുൻപ് രംഗോലി, സംഗീത് തുടങ്ങിയ ആഘോഷങ്ങളെല്ലാം നേരത്തെ കഴിഞ്ഞിരുന്നു. വിവാഹസമ്മാനമായി ആരതിക്ക് പിതാവ് നൽകിയത് ആഡംബര കാർ ആണ്. 2023 ഫെബ്രുവരി 16നായിരുന്നു ഇവരുടെ വിവാഹനിശ്ചയം.