കാട്ടാക്കട സ്കൂൾ വിദ്യാർഥിയുടെ ആത്മഹത്യയിൽ ആരോപണവുമായി കുടുംബം. സ്കൂളിലെ ക്ലർക്ക് മാനസികമായി പീഡിപ്പിച്ചുവെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും കുടുംബം പറഞ്ഞു. ആർ ഡി ഒ ക്ക് മുന്നിലാണ് കുടുംബത്തിൻറെ ആരോപണം. മരണപ്പെട്ടതല്ല കൊല്ലപ്പെട്ടതാണ് എന്നും കുടുംബം ആരോപിച്ചു. ക്‌ളാർക്കിന്റെത് നിരുത്തരപരമായ പെരുമാറി , വിദ്യാർത്ഥികളെ അപമാനിക്കുന്ന രീതിയിൽ ആയിരുന്നു പെരുമാറ്റം. സീൽ എടുത്തോട്ടെ എന്ന് ചോദിച്ചു. സീൽ എടുത്തപ്പോൾ നിന്റെ അപ്പന്റെ വക ആണോ എന്ന് ക്‌ളർക്ക് ചോദിച്ചു , തെറി വിളിയോടെ ഉള്ള പെരുമാറ്റം കുട്ടി കുട്ടിയുടെ അമ്മയോടാണ് ഇത്രയും പറഞ്ഞത്. മുൻപും വിദ്യാർത്ഥി ഇക്കാര്യം പറഞ്ഞിട്ടുണ്ട് എന്നും ക്ലർക്കിനെതിരെ പരാതി നൽകും എന്നും കുടുംബം വ്യക്തമാക്കി. അതേസമയം ക്ലാർക്ക് ഇന്ന് അവധിയാണ്. രാത്രിയാണ് അവധി അപേക്ഷ നൽകിയത് എന്നും വാട്സാപ്പിലൂടെയാണ് അവധി അറിയിച്ചത് എന്നും പ്രിൻസിപ്പൽ പറഞ്ഞു. കുറ്റിച്ചൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി കുറ്റിച്ചൽ എരുമകുഴി സ്വദേശി ബെൻസൺ ഏബ്രഹാമിനെയാണ് രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ വൈകുന്നേരം മുതൽ വിദ്യാർത്ഥിയെ കാണാനില്ലായിരുന്നു. ബന്ധുക്കൾ അന്വേഷിക്കുന്നതിനിടെ ആണ് മൃതദേഹം കണ്ടെത്തിയത്. സ്കൂളിൽ പ്രോജക്ട് സബ്മിറ്റ് ചെയ്യേണ്ട ദിവസമായിരുന്നു ഇന്ന്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. കുട്ടിയെ കാണാനില്ല എന്ന് ബന്ധുക്കൾ ഇന്നലെ പരാതി നൽകിയിരുന്നു. രാവിലെ ആറുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.