കോട്ടയത്തെ റാഗിങ്ങ് അതിക്രൂരമെന്ന് മന്ത്രി വീണ ജോർജ്. തുടർനടപടികൾ സ്വീകരിക്കുമെന്നും ഡി എം ഇ യുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പോയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.നിലവിൽ കുറ്റക്കാരായ വിദ്യാർത്ഥികൾക്ക് സസ്പെൻഷനാണ് നൽകിയിരിക്കുന്നത്. റാഗിങ്ങിന്റെ ആദ്യ സെക്കൻഡുകൾ കാണുമ്പോൾ തന്നെ അതിക്രൂരമാണ്, കുട്ടികൾക്കെതിരെ കർക്കശമായ നടപടികൾ സ്വീകരിക്കും, പരമാവധി നടപടികൾ സ്വീകരിക്കും. നിയമപരമായ നടപടികളിലൂടെ കുട്ടികളെ പുറത്താക്കുന്ന കാര്യം ആലോചിക്കും. സീനിയർ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥികളുടെ റൂമിൽ എന്തിനാണ് പോകുന്നത്,കോട്ടയത്തെ ഹോസ്റ്റലിൽ പരിശോധന നടത്തും, പ്രിൻസിപ്പലിന്റെ നടപടി അംഗീകരിക്കാൻ കഴിയില്ല, പരാതിപ്പെട്ടില്ല എന്ന് എങ്ങനെയാണ് പറയാൻ കഴിയുന്നത്. ക്യാമറകൾ ഉൾപ്പെടെ കോറിഡോറിൽ ഉണ്ട്, മോണിറ്ററിംഗ് നടക്കും.ജെ ഡി എം ഇ, ഡി എം ഇ എന്നിവരുടെ നേതൃത്വത്തിൽ വിശദമായ പരിശോധനകൾ നടക്കുമെന്നും മന്ത്രി പറഞ്ഞു.പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിലും മന്ത്രി മറുപടി നൽകി.പ്രതിപക്ഷ നേതാവ് മറിച്ച് പറയുമോ , അദ്ദേഹം അങ്ങനെയല്ലേ പറയൂ, വിവരം രക്ഷിതാവ് മുഖേനയാണ് കോളേജിൽ അറിയുന്നത് എന്നും വിദ്യാർഥിയെ ഉടനടി സസ്പെൻഡ് ചെയ്യുന്നുവെന്നും മന്ത്രി വ്യക്തമാക്കി. പൊലീസിൽ വിവരം അറിയിക്കുകായും ചെയ്തു. കുട്ടികളെ പുറത്താക്കുന്ന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.ആന ഇടഞ്ഞ സംഭവത്തിലും മന്ത്രി മറുപടി നൽകി. പരിക്കേറ്റ വിദഗ്ധ ചികിത്സ ഉറപ്പാക്കും. അധികമായി ഡോക്ടർമാരെ നിയോഗിച്ചിരുന്നു. മൂന്ന് പേർക്കാണ് സർജിക്കൽ ഇന്റർവെൻഷൻ ഉണ്ടായിരുന്നത്.നിലവിൽ ഗുരുതര സാഹചര്യമുള്ള ആരും ഇല്ല, സൂപ്രണ്ട് നൽകിയിരിക്കുന്ന റിപ്പോർട്ട് പ്രകാരമാണിത് എന്നും മന്ത്രി പറഞ്ഞു.ഹർഷിനയുടെ സമരവുമായി അബന്ധപെട്ട് മന്ത്രി മറുപടി നൽകി.സംഭവത്തിൽ നേരത്തെ ഇടപെട്ടതാണ്, വിഷയത്തിൽ മന്ത്രിസഭ തീരുമാനപ്രകാരമാണ് നടപടി ഉണ്ടായത്. 2017 ൽ നടന്ന സംഭവമാണ് , നിലവിൽ കോടതിയുടെ പരിഗണനയിൽ കോടതിയുടെ തീരുമാനം അനുസരിച്ച് വേണ്ട നടപടിയെടുക്കും എന്നും മന്ത്രി വ്യക്തമാക്കി.