മദ്രസ വിദ്യാർത്ഥികൾക്ക് നേരെ കാട്ടുപന്നി ആക്രമണം. മലപ്പുറം അരീക്കോട് ഇന്നലെ രാവിലെയാണ് സംഭവമുണ്ടായത്. ഇപ്പോഴാണ് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവരുന്നത്. പന്നിയെ കണ്ട് കുട്ടികൾ ഭയന്ന് നിലവിളിച്ചു. ഇതോടെ പന്നി ഓടിമാറി.റോഡരികിലൂടെ നടക്കുകയായിരുന്ന മൂന്ന് കുട്ടികൾക്ക് നേരെ കാട്ടുപന്നി എത്തുകയായിരുന്നു. പന്നി വന്നിടിച്ചതോടെ കുട്ടികൾ നിലത്തുവീണു. നിലവിളിച്ചതോടെ പന്നി ഓടിപ്പോയി. തലനാരിഴയ്ക്കാണ് കുട്ടികൾ രക്ഷപ്പെട്ടത്. കുട്ടികൾ നിസാര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടി.