സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനയുണ്ടായി. സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ദ്ധിച്ച് 7,990 രൂപയായി. പവന് 80 രൂപ വര്‍ദ്ധിച്ച് 63,920 രൂപയായി. ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് വില ഗ്രാമിന് 5 രൂപ ഉയര്‍ന്ന് 63,920 രൂപയായി. സംസ്ഥാനത്ത് ഇന്ന് പവന്‍ സ്വര്‍ണത്തിന്റെ വില 63,920 രൂപയാണ്. എന്നാല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും നല്‍കണം. അതായത് ഇഷ്ടപ്പെട്ട ആഭരണത്തിന് ഒരു പവന് ഏറ്റവും കുറഞ്ഞത് 69,183 രൂപ നല്‍കണം. പണിക്കൂലി വര്‍ദ്ധിക്കുന്നതിന് ആനുപാതികമായി ആഭരണത്തിന്റെ വിലയും വര്‍ദ്ധിക്കും. രാജ്യാന്തരതലത്തില്‍ ഔണ്‍സിന് 2,929 ഡോളറിലാണ് വ്യാപാരം. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ വ്യാപാര നീക്കങ്ങളാണ് സ്വര്‍ണത്തെ മുന്നോട്ട് നയിക്കുന്നത്.