ചങ്ങരംകുളം:കോട്ടിലവളപ്പില്‍ കുടുംബസംഗമം ഫെബ്രുവരി 16ന് ഞായറാഴ്ച വളയംകുളത്ത് കെവിഎം ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കാലത്ത് 9 മുതല്‍ വൈകിയിട്ട് 5 വരെ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെവി ഷെഹീര്‍ ഉദ്ഘാടനം ചെയ്യും.സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബാംഗങ്ങളെ സഹായിക്കുന്നതിന് വിവിധ പദ്ധതികള്‍ക്ക് സംഗമത്തില്‍ രൂപം നല്‍കും.ആലംകോട് നന്നംമുക്ക് എടപ്പാള്‍ കപ്പൂര്‍ പഞ്ചായത്തിലായി വ്യാപിച്ച് കിടക്കുന്ന 300 ഓളം കുടുംബങ്ങള്‍ സംഗമത്തില്‍ എത്തുമെന്നും സംഘാടകര്‍ പറഞ്ഞു.കെവി മൂസ ഹാജി കൊഴിക്കര,കെവി മുഹമ്മദ് മൗലവി,കോർഡിനേറ്റർമാരായ റഫീഖ് കിഴിക്കര,സൈഫുദ്ധീൻ പള്ളിക്കുന്ന്,മാമു പള്ളിക്കര തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു