• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

വിവാഹ വാഗ്ദാനം നൽകി യുവതിയുടെ 25 ലക്ഷം തട്ടിയ ദമ്പതിമാർ പിടിയിൽ

ckmnews by ckmnews
February 13, 2025
in Crime
A A
വിവാഹ വാഗ്ദാനം നൽകി യുവതിയുടെ 25 ലക്ഷം തട്ടിയ ദമ്പതിമാർ പിടിയിൽ
0
SHARES
477
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: മാട്രിമോണിയൽ സൈറ്റ് വഴി യുവതിയെ പരിചയപ്പെട്ട് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ പ്രവാസി യുവാവിനും ഭാര്യക്കുമെതിരെ കേസെടുത്ത് പൊലീസ്. ഇരിങ്ങാലക്കുട സ്വദേശികളായ മുതുർത്തി പറമ്പിൽ അൻഷാദ് മഹ്സിൽ ഇയാളുടെ ഭാര്യ നിത അൻഷാദ് എന്നിവർക്ക് എതിരെയാണ് കളമശ്ശേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി യുവതിയുടെ 25 ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്. കേസിൽ വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാൻ പൊലീസ് ശ്രമം തുടങ്ങി. കഴിഞ്ഞ സെപ്റ്റംബറിലാണ് കളമശ്ശേരി സ്വദേശിയായ യുവതിയുടെ പരാതിയിൽ പൊലീസ് പ്രവാസി യുവാവിനെതിരെ കേസ് എടുത്തത്. ഇയാളെ ഉടൻ പിടികൂടിയില്ലെങ്കിൽ കൂടുതൽ പേർ തട്ടിപ്പിന് ഇരയാകുമെന്ന ആശങ്കയിലാണ് പരാതിക്കാരി. പുനർ വിവാഹത്തിനായി മാട്രിമോണിയൽ സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യുന്ന സ്ത്രീകളെ ആൾ മാറാട്ടം നടത്തി സാമ്പത്തിക ചൂഷണം നടത്തുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.കളമശ്ശേരി സ്വദേശിയായ യുവതി 2022ലാണ് പുനർ വിവാഹത്തിനായി വേ ടു നിക്കാഹ് എന്ന മാട്രിമോണിയൽ സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തത്. ഫഹദ് എന്ന പേരിൽ വ്യാജ മേൽവിലാസത്തിലാണ് അൻഷാദ് മാട്രിമോണി സൈറ്റിലൂടെ യുവതിയെ സമീപിക്കുന്നത്. യുവതിയെ ബന്ധപ്പെടുകയും, ഇവരുടെ അമ്മയോട് മകളെ വിവാഹം കഴിക്കാന താത്പര്യം ഉണ്ടെന്ന് അറിയിക്കുകയും ചെയ്തു. താൻ വിവാഹ മോചിതൻ ആണെന്നും അൻഷാദ് ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചു. അൻഷാദ് വിദേശത്ത് ആയതിനാൽ ഭാര്യ നിതയെ സഹോദരി എന്ന് പറഞ്ഞ് പരിചയപ്പെടുത്തി. നിതയും മറ്റൊരാളും കളമശ്ശേരിയിൽ എത്തി വിവാഹം ഉറപ്പിക്കുകയും ചെയ്തു.പിന്നീട് ബിസിനസ് തകർന്നെന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം നാട്ടിൽ വരാൻ പറ്റില്ല എന്നും പറഞ്ഞാണ് സഹോദരി എന്ന് പരിചയപ്പെടുത്തിയ ഭാര്യ നിതയുടെ അക്കൗണ്ടിലേക്ക് പൈസ ഇടാൻ യുവാവ് ആവശ്യപ്പെട്ടത്. നാട്ടിൽ വരാൻ പറ്റാത്തത് കാരണം ദുബൈ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി ആയി ജയിലിൽ ആണെന്നാണ് ഇയാൾ യുവതിയെ തെറ്റിദ്ധരിപ്പിച്ചത്. ഈ സമയം അൻഷാദ് ഒന്നര മാസത്തെ അവധിക്ക് നാട്ടിൽ വന്നു പോയി. സംശയം തോന്നിയ യുവതി ഫഹദ് എന്ന പേരിൽ തന്നിരുന്ന വിലാസത്തിൽ അന്വേഷിച്ചപ്പോഴാണ് സംഭവം തട്ടിപ്പാണെന്ന് മനസിലാകുന്നത്. അൻഷാദിന്‍റെ ഭാര്യ ആണ് നിത എന്നും ദമ്പതികൾക്ക് 7 ഉം 11 ഉം വയസ്സുള്ള രണ്ടു പെൺകുട്ടികൾ ഉണ്ടെന്നും പിന്നീട് യുവതിക്ക് ബോധ്യപ്പെട്ടു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. അൻഷാദിനെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഭാര്യ നിത നിലവിൽ ഇടക്കാല ജാമ്യത്തിലാണ്.

Related Posts

ബിയർ കുടിക്കാൻ സമ്മതിച്ചില്ല, ഹോട്ടൽ മാനേജറെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് തൃശ്ശൂർ മെഡിക്കൽ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘം
Crime

ബിയർ കുടിക്കാൻ സമ്മതിച്ചില്ല, ഹോട്ടൽ മാനേജറെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് തൃശ്ശൂർ മെഡിക്കൽ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘം

August 22, 2026
102
കുടുംബസ്വത്ത് വീതം വെച്ചതിൽ വൈരാഗ്യം; അമ്മാവന്റെ മകനെ വെട്ടിക്കൊന്ന പ്രതിക്ക് ജീവപര്യന്തം
Crime

കുടുംബസ്വത്ത് വീതം വെച്ചതിൽ വൈരാഗ്യം; അമ്മാവന്റെ മകനെ വെട്ടിക്കൊന്ന പ്രതിക്ക് ജീവപര്യന്തം

August 22, 2026
131
കാസർഗോഡ് MDMA കേസ്: യൂത്ത് കോൺഗ്രസ് നേതാക്കൾ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ ; പ്രതികൾക്കായി ഹാജരായത് കോൺഗ്രസ് നേതാവ്
Crime

കാസർഗോഡ് MDMA കേസ്: യൂത്ത് കോൺഗ്രസ് നേതാക്കൾ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ ; പ്രതികൾക്കായി ഹാജരായത് കോൺഗ്രസ് നേതാവ്

August 20, 2026
93
തൊടുപുഴയിൽ മയക്കുമരുന്നുമായി ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ
Crime

തൊടുപുഴയിൽ മയക്കുമരുന്നുമായി ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

August 19, 2026
113
തുണിക്കച്ചവടത്തിന്റെ മറവിൽ ലഹരി വിൽപന; എംഡിഎംഎയുമായി കുടുംബം പിടിയിലായി
Crime

തുണിക്കച്ചവടത്തിന്റെ മറവിൽ ലഹരി വിൽപന; എംഡിഎംഎയുമായി കുടുംബം പിടിയിലായി

August 19, 2026
221
പാലക്കാട്ടെ വൻ ലഹരിവേട്ട; ദമ്പതികൾക്കും സുഹൃത്തിനും പിന്നാലെ മുഖ്യ സൂത്രധാരനും പിടിയിൽ
Crime

പാലക്കാട്ടെ വൻ ലഹരിവേട്ട; ദമ്പതികൾക്കും സുഹൃത്തിനും പിന്നാലെ മുഖ്യ സൂത്രധാരനും പിടിയിൽ

August 18, 2026
190
Next Post
നിയമസഭയില്‍ വാക്പോര്; സ്പീക്കറും പ്രതിപക്ഷ നേതാവും നേര്‍ക്കുനേര്‍

നിയമസഭയില്‍ വാക്പോര്; സ്പീക്കറും പ്രതിപക്ഷ നേതാവും നേര്‍ക്കുനേര്‍

Recent News

ചങ്ങരംകുളം മൂക്കുതല വടക്കുമുറി പെരിശ്ശേരി പറമ്പിൽ പരേതനായ താമിയുടെ ഭാര്യ മുണ്ടി നിര്യാതയായി.

ചങ്ങരംകുളം മൂക്കുതല വടക്കുമുറി പെരിശ്ശേരി പറമ്പിൽ പരേതനായ താമിയുടെ ഭാര്യ മുണ്ടി നിര്യാതയായി.

August 26, 2026
22
മലയാളിക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍

മലയാളിക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍

August 26, 2026
19
അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം

അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം

August 25, 2026
57
‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു

‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു

August 25, 2026
18
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025