74 മത്തെ വയസിലും റേഡിയോ കൈവിടാതെ ആകാശവാണിക്ക് കത്തെഴുതിക്കൊണ്ടിരിക്കുകയാണ് 74 വയസുകാരനായ സെയ്ത് മുഹമ്മദ്.ചങ്ങരംകുളം പള്ളിക്കര സ്വദേശിയായ സൈയ്ത് മുഹമ്മദിന് റേഡിയോ കയ്യിലെത്തുമ്പോള്‍ ഇപ്പോഴും യവ്വനത്തിന്റെ ഓര്‍മകളാണ്.44 വര്‍ഷം മുമ്പാണ് റേഡിയോയുടെ സ്ഥിരം കേള്‍വിക്കാരനായിരുന്ന സെയ്ത് മുഹമ്മദ് ആകാശവാണിക്ക് കത്തയച്ച് തുടങ്ങിയത്
കൗതുകത്തിന് തുടങ്ങിയ എഴുത്ത് ആകാശവാണിയില്‍ വായിക്കാന്‍ തുടങ്ങിയതോടെ സ്ഥിരമായി എഴുത്ത് തുടങ്ങി.അങ്ങനെ ചങ്ങരംകുളം സ്വദേശിയായ സൈയ്ത് മുഹമ്മദും ആകാശവാണിയും തമ്മിലുള്ള ബന്ധവും വളര്‍ന്നു.ഇതോടെ റേഡിയോയും സൈയ്ത് മുഹമ്മദിന്റെ ഇഷ്ടതോഴനായി
ആകാശവാണി തൃശ്ശൂര്‍ നിലയില്‍ നിന്ന് സംപ്രേഷണം ചെയ്യുന്ന എല്ലാ പരിപാടികളും പതിറ്റാണ്ടുകളായി കേട്ടു കൊണ്ടിരിക്കുന്ന സെയ്ത് മുഹമ്മദ് കാലത്ത് 5.55ന് തുടങ്ങുന്ന സുഭാഷിതം തുടങ്ങി വാര്‍ത്തകളും ഗാനസന്ദേശം,സ്നേഹഗാനങ്ങള്‍,ഇഷ്ടഗാനങ്ങള്‍ നാടകങ്ങള്‍ വരെ കേട്ട് അപിപ്രായങ്ങള്‍ എഴുതി അറിയിക്കുന്ന പതിവ് പതിറ്റാണ്ടുകള്‍ കടന്ന് പോയിട്ടും തുടരുകയാണ്. ഇതിനോടകം വിവിധ ആകാശവാണി നിലയങ്ങളിലേക്കായി 50000 ത്തില്‍ അതികം കത്തുകള്‍ അയച്ച സെയ്ത് മുഹമ്മദ് ഇപ്പോഴും തന്റെ കത്തുകള്‍ വായിക്കുന്നത് കേള്‍ക്കാന്‍ കൂടിയാണ് റേഡിയോ കൈവിടാതെ സൂക്ഷിക്കുന്നത്
കാലങ്ങള്‍ കടന്ന് പോയി പുതു തലമുറക്ക് റേഡിയോ പഴങ്കഥയായി’ ഇന്റര്‍ നെറ്റും സോഷ്യല്‍ മീഡിയയും ലോകം തന്നെ കീഴടക്കി.എന്നാല്‍ ഇപ്പോഴും
തന്റെ പഴയ റേഡിയോയും തുറന്ന് പഴമയുടെ ഓര്‍മകള്‍ ഓടിയെത്തുന്ന റേഡിയോ പരിപാടികള്‍ക്ക് കാതോര്‍ക്കുകയാണ് ഈ 74കാരന്‍. തന്റെ പേരിലുള്ള കത്തുകള്‍ വായിക്കുമ്പോഴും താന്‍ ആവശ്യപ്പെടുന്ന ഗാനങ്ങള്‍ സംപ്രേഷണം ചെയ്യുമ്പോഴും തന്റെ പ്രായം 74 കടന്നെന്ന് ഈ 74കാരന്‍ ഓര്‍ക്കാറില്ല.
എല്ലാ ആഴ്ചയിലും പോസ്റ്റോഫീസിലെത്തി ഒരു കെട്ട് പോസ്റ്റല്‍ കാര്‍ഡുകള്‍ വാങ്ങി മടങ്ങുന്ന സെയ്ത് മുഹമ്മദിന് ഒരു കത്തെങ്കിലും ഒരു ദിവസം ആകാശവാണിക്ക് എഴൂതിയില്ലെങ്കില്‍ ഉറങ്ങാന്‍ കഴിയില്ലെന്ന് സെയ്ത് മുഹമ്മദ് പറയുന്നു.