• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കേരളം വ്യവസായത്തിന് അനുയോജ്യമല്ലെന്ന മുൻവിധികളെല്ലാം ഇന്ന് വിസ്മൃതിയിലാണ്: മുഖ്യമന്ത്രി

ckmnews by ckmnews
February 12, 2025
in UPDATES
A A
കേരളം വ്യവസായത്തിന് അനുയോജ്യമല്ലെന്ന മുൻവിധികളെല്ലാം ഇന്ന് വിസ്മൃതിയിലാണ്: മുഖ്യമന്ത്രി
0
SHARES
19
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുവാനും നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളത്തെ ശക്തിപ്പെടുത്താനും ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് സാധിക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ വികസനത്തിനു വിഘാതം നിന്ന നിരവധി പ്രവണതകളെ തിരുത്തിക്കുറിച്ച എട്ടു വർഷങ്ങളാണ് കടന്നു പോയതെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങകുവെച്ച കുറുപ്പിൽ പറഞ്ഞു.ഫേസ്ബുക്ക് കുറിപ്പ്:-കേരളത്തിന്റെ വികസനത്തിനു വിഘാതം നിന്ന നിരവധി പ്രവണതകളെ തിരുത്തിക്കുറിച്ച എട്ടു വർഷങ്ങളാണ് കടന്നു പോയത്. കേരളം വ്യവസായത്തിന് അനുയോജ്യമല്ലെന്ന മുൻവിധികളെല്ലാം ഇന്ന് വിസ്മൃതിയിലായി. രാജ്യത്തിലെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളിലൊന്നായി നമ്മൾ മാറി. സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയും ആസൂത്രണ മികവുമാണ് ഈ നേട്ടം സാധ്യമായത്.ആ ശ്രമങ്ങൾക്ക് കൂടുതൽ ഊർജ്ജവും ദിശാബോധവും പകരുന്ന ‘ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ്’ ഫെബ്രുവരി 21, 22 തിയ്യതികളിലായി കൊച്ചി ലുലു ബോൾഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിൽ സംഘടിപ്പിക്കുകയാണ്. ഇതിലൂടെ കേരളത്തിന്റെ ഉത്തരവാദിത്ത വികസന വളർച്ചയാണ് ലക്ഷ്യം വെക്കുന്നത്. സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുവാനും നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളത്തെ ശക്തിപ്പെടുത്താനും ഈ ഉച്ചകോടി വഴിയൊരുക്കും.ഇതിനു മുന്നോടിയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഗൾഫ് മേഖലയിലും അന്താരാഷ്ട്ര വിദഗ്ദ്ധരടക്കമുള്ളവർ പങ്കെടുത്ത ബൃഹദ് പരിപാടികൾ സംഘടിപ്പിച്ചു. ഒൻപത് രാജ്യങ്ങളുടെ സഹകരണത്തോടെയാണ് ഈ വലിയ ഉച്ചകോടിക്ക് കേരളം ആതിഥ്യമരുളുന്നത്. രണ്ടുദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയിൽ വ്യവസായ പ്രമുഖരും നിക്ഷേപകരുമടക്കമുള്ളവർ പങ്കെടുക്കുന്ന വിവിധ വിനിമയപരിപാടികൾ അരങ്ങേറും.2016ൽ ഇടതുപക്ഷം അധികാരത്തിലേറിയതിന് ശേഷം വ്യവസായ രംഗത്ത് കേരളമുണ്ടാക്കിയ വളർച്ച അന്താരാഷ്ട്രതലത്തിൽ തന്നെ അംഗീകരിക്കപ്പെട്ടതാണ്. വ്യാവസായിക സൗഹാർദ്ദാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി ഇടതുപക്ഷ സർക്കാർ നടത്തിയ ഇടപെടലുകൾക്ക് ദേശീയ, അന്തർദ്ദേശീയ അംഗീകാരങ്ങൾ ലഭിക്കുകയുണ്ടായി. കേരളത്തിന്റെ വികസനമുന്നേറ്റത്തിലെ പുതിയ നാഴികക്കല്ലായി ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്’ മാറും.

Related Posts

മാറഞ്ചേരി കാഞ്ഞിരമുക്ക് കടുങ്ങത്തേൽ മോഹനകൃഷ്ണൻ നിര്യാതനായി
UPDATES

മാറഞ്ചേരി കാഞ്ഞിരമുക്ക് കടുങ്ങത്തേൽ മോഹനകൃഷ്ണൻ നിര്യാതനായി

September 1, 2026
93
വെളിയംകോട് ചേക്കുമുക്ക് റെഡ്സ് ജിസിസി ഓഫീസ് ഉദ്ഘാടനം ചെയ്തു
UPDATES

വെളിയംകോട് ചേക്കുമുക്ക് റെഡ്സ് ജിസിസി ഓഫീസ് ഉദ്ഘാടനം ചെയ്തു

September 1, 2026
47
ജിദ്ദയിൽ ഫോർക് ലിഫ്റ്റ് അപകടം’ഒറ്റപ്പാലം സ്വദേശി മരിച്ചു
UPDATES

ജിദ്ദയിൽ ഫോർക് ലിഫ്റ്റ് അപകടം’ഒറ്റപ്പാലം സ്വദേശി മരിച്ചു

September 1, 2026
98
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കുളത്തില്‍ കുളിച്ചത് അസുഖത്തിന് കാരണമായതായി നിഗമനം
UPDATES

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കുളത്തില്‍ കുളിച്ചത് അസുഖത്തിന് കാരണമായതായി നിഗമനം

September 1, 2026
104
നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ അക്ഷയ കേന്ദ്രങ്ങളുടെ യോഗം ചേർന്നു
UPDATES

നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ അക്ഷയ കേന്ദ്രങ്ങളുടെ യോഗം ചേർന്നു

September 1, 2026
84
നേപ്പാള്‍ പ്രളയത്തിൽ കൊല്ലം സ്വദേശിനിയെ കാണാതായി; വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടതായി സംശയം
UPDATES

നേപ്പാള്‍ പ്രളയത്തിൽ കൊല്ലം സ്വദേശിനിയെ കാണാതായി; വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടതായി സംശയം

September 1, 2026
52
Next Post
വന്യജീവി ആക്രമണം തുടർക്കഥ; വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ

വന്യജീവി ആക്രമണം തുടർക്കഥ; വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ

Recent News

മാറഞ്ചേരി കാഞ്ഞിരമുക്ക് കടുങ്ങത്തേൽ മോഹനകൃഷ്ണൻ നിര്യാതനായി

മാറഞ്ചേരി കാഞ്ഞിരമുക്ക് കടുങ്ങത്തേൽ മോഹനകൃഷ്ണൻ നിര്യാതനായി

September 1, 2026
93
വെളിയംകോട് ചേക്കുമുക്ക് റെഡ്സ് ജിസിസി ഓഫീസ് ഉദ്ഘാടനം ചെയ്തു

വെളിയംകോട് ചേക്കുമുക്ക് റെഡ്സ് ജിസിസി ഓഫീസ് ഉദ്ഘാടനം ചെയ്തു

September 1, 2026
47
ജിദ്ദയിൽ ഫോർക് ലിഫ്റ്റ് അപകടം’ഒറ്റപ്പാലം സ്വദേശി മരിച്ചു

ജിദ്ദയിൽ ഫോർക് ലിഫ്റ്റ് അപകടം’ഒറ്റപ്പാലം സ്വദേശി മരിച്ചു

September 1, 2026
98
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കുളത്തില്‍ കുളിച്ചത് അസുഖത്തിന് കാരണമായതായി നിഗമനം

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കുളത്തില്‍ കുളിച്ചത് അസുഖത്തിന് കാരണമായതായി നിഗമനം

September 1, 2026
104
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025