ചങ്ങരംകുളം: പാവിട്ടപ്പുറം കോക്കൂർ ജുമാ മസ്ജിദിൽ അന്ത്യവിശ്രമം കൊള്ളുന്ന അശൈഖ് അബ്ദുള്ളക്കുട്ടി മുസ്ലിയാർ, ഞാലില്‍ മുഹമ്മദ് മുസ്ലിയാർ എന്നിവരുടെ വർഷംതോറും നടത്തിവരാറുള്ള ആണ്ട് നേർച്ച നാളെ നടക്കും. രാവിലെ സുബഹി നമസ്കാരാനന്തരം കബർ സിയാറത്ത്, ഖുർആൻ പാരായണം, മൗലിദ് പാരായണം എന്നിവയ്ക്ക് ശേഷം ഉച്ചയ്ക്ക് 12 മണിയോടെ നേർച്ചയ്ക്ക് കൊടി കയറും. ശേഷം ജാതിമതഭേദമന്യേയുള്ള അന്നദാനവും നടക്കും. ഇത്തവണ വലിയ രീതിയിലുള്ള അന്നദാനമാണ് കമ്മറ്റി ഒരുക്കിയിരിക്കുന്നത്. പത്തിരിക്കാഴ്ച അറബനമുട്ട് എന്നിവയും നേർച്ചയുടെ ഭാഗമായി ഉണ്ടാകും