• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

കൊലയ്ക്ക് മുൻപ് മുടിയും രോമങ്ങളും നീക്കി,മേശപ്പുറത്ത് വിചിത്ര പ്രതിമകൾ, ദുർമന്ത്രവാദമെന്ന് കുടുംബം

ckmnews by ckmnews
February 10, 2025
in Crime
A A
കൊലയ്ക്ക് മുൻപ് മുടിയും രോമങ്ങളും നീക്കി,മേശപ്പുറത്ത് വിചിത്ര പ്രതിമകൾ, ദുർമന്ത്രവാദമെന്ന് കുടുംബം
0
SHARES
422
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വെള്ളറട:കിളിയൂരിൽ മെഡിക്കൽ വിദ്യാർഥിയായ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയതിന് ദുർമന്ത്രവാദവുമായി ബന്ധമുണ്ടെന്നു വീട്ടുകാർ. മകൻ പ്രജിൻ ജോസിന്റെ(28) സ്വഭാവത്തിലെ മാറ്റം ഭയന്നാണ് താനും ഭർത്താവും കഴിഞ്ഞിരുന്നതെന്നും അമ്മ സുഷമകുമാരി പറഞ്ഞു. കിളിയൂർ ചരവുവിള ബംഗ്ലാവിൽ ജോസാ(70)ണ്‌ കൊല്ലപ്പെട്ടത്. ഹാളിലെ സോഫയിൽ ചാരിക്കിടന്നിരുന്ന ജോസിന്റെ കഴുത്തിൽ വെട്ടുകയായിരുന്നു. പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജോസിനെ അടുക്കളയിൽവെച്ച് വീണ്ടും കഴുത്തിലും തലയിലും നെഞ്ചിലും വെട്ടിയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ അഞ്ചിന് രാത്രിയിലായിരുന്നു കൊലപാതകം. വീട്ടിലെ രണ്ടാംനിലയിലെ മുറിയിൽ നിഗൂഢമായ ജീവിതമാണ് പ്രജിൻ നയിച്ചത്. ചൈനയിലെ മെഡിക്കൽ പഠനം പൂർത്തിയാക്കാത്തതിലെ വിഷമവും മകനുണ്ടായിരുന്നുവെന്നും ഇവർ പറയുന്നു. തുടർന്ന് വീട്ടിൽ വെറുതേ കഴിയുന്നതിനിടയിലാണ് ഒന്നരലക്ഷത്തോളം രൂപ ചെലവിട്ട് കൊച്ചിയിൽ സിനിമാപഠനത്തിനു പോയത്‌. ഇതിനു ശേഷമാണ് പ്രജിന്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ കണ്ടുതുടങ്ങിയത്. ഇതിനു ശേഷം പള്ളിയിൽ പോകാൻ മടികാട്ടാറുണ്ട്. എപ്പോഴും മുറിയടച്ചിരിക്കുന്നതു പതിവാക്കിയിരുന്നു. മുറിയിലേക്ക് ആർക്കും പ്രവേശനമില്ലായിരുന്നു. ചിലപ്പോഴൊക്കെ രാത്രിയിൽ വാഹനമെടുത്ത്‌ പുറത്തുപോകുന്ന പ്രജിൻ, മണിക്കൂറുകൾ കഴിഞ്ഞാണ് മടങ്ങിവന്നിരുന്നത്. ഇതിനെക്കുറിച്ച് എന്തെങ്കിലും ചോദിച്ചാൽ മർദനവും പതിവായിരുന്നു. ഇക്കാരണത്താൽ പ്രജിന്റെ മുറിയിൽ എന്താണു നടക്കുന്നതെന്നുള്ള ഒരു വിവരവും തങ്ങൾ അറിഞ്ഞിരുന്നില്ലെന്നും അമ്മ പറഞ്ഞു. കൊലപാതകത്തിനു ദിവസങ്ങൾക്കു മുൻപ്‌ പ്രജിൻ ശരീരത്തിലെ രോമങ്ങളും തലമുടിയും സ്വന്തമായി പൂർണമായി നീക്കംചെയ്ത് മുറിയുടെ മൂലയിൽ കൂട്ടിയിട്ടിരുന്നു. കൂടാതെ മേശപ്പുറത്ത് കറുപ്പു നിറത്തിലുള്ള വിചിത്രങ്ങളായ പ്രതിമകളും പ്രത്യേകതരം ആയുധങ്ങളും സൂക്ഷിച്ചിരുന്നു. സാത്താൻ സേവ പോലുള്ള ആഭിചാരകർമങ്ങളിൽ മകൻ ഉൾപ്പെട്ടിട്ടുണ്ടോയെന്നുള്ള സംശയമുണ്ടെന്നും മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ളവ പരിശോധിച്ച് പരിഹാരം കണ്ടെത്തണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. നെയ്യാറ്റിൻകര തൊഴുക്കൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രജിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്താലേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുകയുള്ളൂവെന്ന് വെള്ളറട പോലീസ് പറഞ്ഞു.

Related Posts

ബിയർ കുടിക്കാൻ സമ്മതിച്ചില്ല, ഹോട്ടൽ മാനേജറെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് തൃശ്ശൂർ മെഡിക്കൽ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘം
Crime

ബിയർ കുടിക്കാൻ സമ്മതിച്ചില്ല, ഹോട്ടൽ മാനേജറെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് തൃശ്ശൂർ മെഡിക്കൽ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘം

August 22, 2026
94
കുടുംബസ്വത്ത് വീതം വെച്ചതിൽ വൈരാഗ്യം; അമ്മാവന്റെ മകനെ വെട്ടിക്കൊന്ന പ്രതിക്ക് ജീവപര്യന്തം
Crime

കുടുംബസ്വത്ത് വീതം വെച്ചതിൽ വൈരാഗ്യം; അമ്മാവന്റെ മകനെ വെട്ടിക്കൊന്ന പ്രതിക്ക് ജീവപര്യന്തം

August 22, 2026
124
കാസർഗോഡ് MDMA കേസ്: യൂത്ത് കോൺഗ്രസ് നേതാക്കൾ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ ; പ്രതികൾക്കായി ഹാജരായത് കോൺഗ്രസ് നേതാവ്
Crime

കാസർഗോഡ് MDMA കേസ്: യൂത്ത് കോൺഗ്രസ് നേതാക്കൾ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ ; പ്രതികൾക്കായി ഹാജരായത് കോൺഗ്രസ് നേതാവ്

August 20, 2026
85
തൊടുപുഴയിൽ മയക്കുമരുന്നുമായി ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ
Crime

തൊടുപുഴയിൽ മയക്കുമരുന്നുമായി ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

August 19, 2026
112
തുണിക്കച്ചവടത്തിന്റെ മറവിൽ ലഹരി വിൽപന; എംഡിഎംഎയുമായി കുടുംബം പിടിയിലായി
Crime

തുണിക്കച്ചവടത്തിന്റെ മറവിൽ ലഹരി വിൽപന; എംഡിഎംഎയുമായി കുടുംബം പിടിയിലായി

August 19, 2026
217
പാലക്കാട്ടെ വൻ ലഹരിവേട്ട; ദമ്പതികൾക്കും സുഹൃത്തിനും പിന്നാലെ മുഖ്യ സൂത്രധാരനും പിടിയിൽ
Crime

പാലക്കാട്ടെ വൻ ലഹരിവേട്ട; ദമ്പതികൾക്കും സുഹൃത്തിനും പിന്നാലെ മുഖ്യ സൂത്രധാരനും പിടിയിൽ

August 18, 2026
190
Next Post
പ്രവാസദളം കൂട്ടായ്മ നിര്‍മിച്ച ‘സ്മാർട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം ചെയ്തു

പ്രവാസദളം കൂട്ടായ്മ നിര്‍മിച്ച 'സ്മാർട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം ചെയ്തു

Recent News

മാറഞ്ചേരി കാഞ്ഞിരമുക്ക് വലിയ വീട്ടിൽ കുഞ്ഞുകുട്ടിയമ്മ നിര്യാതയായി

മാറഞ്ചേരി കാഞ്ഞിരമുക്ക് വലിയ വീട്ടിൽ കുഞ്ഞുകുട്ടിയമ്മ നിര്യാതയായി

August 24, 2026
18
നെയ്തല്ലൂരിൽ താമസിക്കുന്ന നെടുപറമ്പിൽ ശശിധരൻ നിര്യാതനായി

നെയ്തല്ലൂരിൽ താമസിക്കുന്ന നെടുപറമ്പിൽ ശശിധരൻ നിര്യാതനായി

August 24, 2026
16
ചങ്ങരംകുളം പ്രസ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു

ചങ്ങരംകുളം പ്രസ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു

August 24, 2026
17
കണ്ണൂരിൽ ടാങ്കർ ലോറി തകരാറിലായ ലോറിയിലേക്ക് ഇടിച്ചുകയറി തീപിടിച്ച് രണ്ട് പേർ മരിച്ചു

കണ്ണൂരിൽ ടാങ്കർ ലോറി തകരാറിലായ ലോറിയിലേക്ക് ഇടിച്ചുകയറി തീപിടിച്ച് രണ്ട് പേർ മരിച്ചു

August 24, 2026
260
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025