ചങ്ങരംകുളം :നാൽപതു വർഷത്തോളമായി ചങ്ങരംകുളം,വളയംകുളം, കോക്കൂർ മേഖലകളിൽ ചന്ദ്രിക ദിനപത്രം ഏജന്റ് ആയി പ്രവർത്തിക്കുന്ന എൻ ഹമീദിനെ ആദരിക്കാൻ ചങ്ങരംകുളം മേഖല മുസ്ലിം ലീഗ് കമ്മിറ്റി തീരുമാനിച്ചു.മാർച്ച് 23 ന് വളയംകുളത്ത് വെച്ചു ചങ്ങരംകുളം മേഖല മുസ്ലിം ലീഗ് കമ്മിറ്റി നടത്തുന്ന ഇഫ്താർ സംഗമത്തിൽ വെച്ചായിരിക്കും ആദരിക്കുക. ചങ്ങരംകുളം മേഖലയിലെ മറ്റു ചന്ദ്രിക ഏജന്റ്മാരെയും ആദരിക്കും. മുസ്ലിം ലീഗ് ചങ്ങരംകുളം മേഖലാ വാർഷിക കൗൺസിൽ മീറ്റ്, റിലീഫ് വിതരണം, അബ്ദുൽ ഹയ്യ് ഹാജി അനുസ്മരണം എന്നിവയും ഇഫ്താർ മീറ്റിനോടാനുബന്ധിച്ചു നടത്താൻ മേഖല മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. പ്രസിഡണ്ട് ഏ വി അഹമ്മദ് അധ്യക്ഷത വഹിച്ചു. പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി എം യൂസുഫ് യോഗം ഉൽഘാടനം ചെയ്തു. മേഖല ജനറൽ സെക്രട്ടറി സെക്രട്ടറി ഷാനവാസ് വട്ടത്തൂർ സ്വാഗതവും ട്രെഷറർ ഹമീദ് ചിറവല്ലൂർ നന്ദിയും പറഞ്ഞു. വർക്കിംഗ് സെക്രട്ടറി അഹമ്മദുണ്ണി കാളാച്ചാൽ റിപ്പോർട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. പി എം കെ കാഞ്ഞിയൂർ, ഈ പി ഏനു, സി കെ ബാപ്പുനു ഹാജി, വി മുഹമ്മദുണ്ണി ഹാജി, സാദിക് നെച്ചിക്കൽ, ഏ വി അബ്ദുറു, അഷ്റഫ് കാട്ടിൽ, അബു പെരുമുക്ക്, ഉമ്മർ തലാപ്പിൽ, ഹമീദ് കിഴിക്കര, ഓ വി ഹനീഫ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.